എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’...ദാമ്പത്യ ജീവിതം സന്തോഷകരമാകാൻ സമയം അറിഞ്ഞു പ്രവർത്തിക്കൂ;ശാരീരിക ബന്ധത്തിലേർപ്പെടാൻ ഗവേഷകർ പറയുന്ന മികച്ച സമയം ഇതാണ്
ജീവിതത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.ഒരു ദാമ്പത്യം മികച്ചരീതിയിൽ മുന്നേറാൻ ലൈംഗികതയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. പലതെറ്റായ പഠനങ്ങളും ദാമ്പത്യത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്.
ലൈംഗിക ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകൾ നമ്മുടെ ജീവിതത്തിന്റൈ താനെ താളം തെറ്റിക്കുന്നു എന്നാൽ അതിന്റി യഥാർത്ഥ കാരണം തിരിച്ചറിഞ്ഞിളകിൽ നഷ്ടം നമുക്ക് താനെയാണ് .
സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിതത്തിനു കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ നടത്തിയ പഠനം പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഡ്രൈവ് അല്ലെങ്കിൽ ലൈംഗിക താത്‌പര്യം ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിൽ രസം ഇല്ലാതെയാകുന്നത്.സ്ത്രീകൾക്ക് ലൈംഗികതാത്‌പര്യം ഉണരുന്ന സമയം മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ്.
എന്നാൽ പുരുഷന് അത് രാവിലെകളിലും. വൈകുന്നേരങ്ങൾ ജോലിത്തിരക്കുകളിൽ നിന്നൊഴിഞ്ഞു സ്വസ്ഥമായിരിക്കാനാണ് എപ്പോഴും പുരുഷൻ ആഗ്രഹിക്കുന്നത്. ദിവസം മുഴുവനുള്ള ജോലിത്തിരക്കുകൾ അവരെ വൈകുന്നേരങ്ങളിൽ ക്ഷീണിതരാക്കും.എന്നാൽ എല്ലാ ജോലിത്തിരക്കുകളും ഒഴിഞ്ഞ വൈകുനേരങ്ങളാണ് സ്ത്രീകൾക്ക് ലൈംഗികതാത്‌പര്യം ഉണരുന്ന സമയം.മിക്ക ദമ്പതികളും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കിടക്കുന്ന സമയത്താണ്. അതായതു ഒൻപതുമണിക്കു ശേഷം.
എന്നാൽ മനഃശാസ്ത്രവിദഗ്ധർ പറയുന്നത് വെറുമൊരു പ്രക്രിയ എന്നതിൽ നിന്നും മനസ്സിനും ശരീരത്തിനും ഒരേപോലെ അനുഭൂതി ലഭിക്കണമെങ്കിൽ അത് പൂർണമായും അനുഭവിക്കണം. എന്നാൽ ചിലപഠനങ്ങളിൽ വൈകിട്ട് മൂന്നുമണി സമയം ലൈംഗികമായി അടുക്കാൻ നല്ലതെന്നു പറയുന്നു എന്നാൽ 3 മണി പ്രവർത്തിക്കുന്നില്ലെങ്കിൽ, പ്രഭാതമാണ് ശരിയായ സമയം എന്ന് സൂചിപ്പിക്കുന്ന തെളിവുകളും ഉണ്ട്.
ഫോർസ സപ്ലിമെന്റ്സ് 1,000 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 7:30 ആണെന്ന് കണ്ടെത്തി, അതായത് ശരീര ഘടികാരം കൃത്യമായി ക്രമീകരിക്കാൻ ഉണർന്ന് 45 മിനിറ്റ് കഴിഞ്ഞ്. രാവിലത്തെ സെക്‌സ് രക്തസമ്മർദ്ദം കുറയ്ക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന എൻഡോർഫിനുകളെ പുറന്തള്ളുന്നു, ഇത് നിങ്ങളെ ഒരു നല്ല ദിനം ആക്കിത്തീർക്കുന്നു എന്നാണ് ഗവേഷകർ നിഗമനം.
എന്നാൽ ഉറങ്ങും മുൻപുള്ള സെക്സ് നല്ലയുറക്കം നൽകുമെന്ന കാര്യം ഗവേഷകരും സമ്മതിക്കുന്നു. എന്നാൽ രാവിലെയുള്ള സെക്സ് നല്ല ഉന്മേഷം നൽകുമെന്നുതന്നെ ഗവേഷകർ പറയുന്നു. നല്ല ഉറക്കത്തിന് ശേഷമുള്ള സെക്സ് ദമ്പതികൾക്ക് നല്ലൊരു അനുഭൂതിയാകും. എന്നാൽ എല്ലാവർക്കും ഇത് വർക്ക് ഔട്ട് ആകണമെന്നുമില്ല. സമയമറിഞ്ഞു ചെയ്താൽ സെക്സ് മികച്ച അനുഭൂതി നൽകുകതന്നെ ചെയ്യും.
https://www.facebook.com/Malayalivartha