ലൈംഗികബന്ധം കൂടുതൽ സുന്ദരമാകാൻ വിദഗ്ദ്ധരുടെ പുതിയ കണ്ടുപ്പിടിതങ്ങൾ,18 മുതൽ 45 വരെ പ്രായമുളള സ്‌ത്രീകളിൽ ലൈംഗികബന്ധം കൊണ്ടുളള മാറ്റങ്ങൾ അത്ഭുതകരം,മാറ്റങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമം
ലൈംഗികബന്ധം കൊണ്ട് പുരുഷനും സ്‌ത്രീയ്‌ക്കും പലവിധ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യപരമായ ജീവിതത്തിന് ശാരീരികബന്ധവും അതിൽ പങ്കാളികൾക്കുളള വിശ്വാസവും വലിയ പങ്ക് വഹിക്കുന്നു. 18 മുതൽ 45 വരെ പ്രായമുളള സ്‌ത്രീകളിൽ ലൈംഗികബന്ധം കൊണ്ടുളള മാറ്റങ്ങൾ പഠിച്ച ഗവേഷകർ വളരെ അത്ഭുതകരമായ മാറ്റങ്ങളാണ് കണ്ടെത്തിയത്. സ്‌ത്രീകളുടെ ജനനേന്ദ്രിയത്തിലെ സ്‌പർശം അവരുടെ തലച്ചോറിൽ വലിയ മാറ്റമുണ്ടാക്കുന്നുവെന്ന് ന്യൂറോ സയൻസ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പങ്കാളിയുമായി എത്രതവണ ബന്ധപ്പെട്ടു എന്നത് രേഖപ്പെടുത്തിയ ഗവേഷകർ ഇതുവഴി അവരുടെ തലച്ചോറിലെ പ്രവർത്തനങ്ങൾ പഠിച്ചു. ജനനേന്ദ്രിയ ഭാഗത്ത് വൈബ്രേറ്റർ സ്ഥാപിച്ച ശേഷവും പരിശോധിച്ചു. ഇത് പ്രവർത്തിക്കുമ്പോൾ സോമാറ്റോസെൻസറി കോർട്ടെക്‌സ് എന്ന തലച്ചോറിന്റെ മേഖലയിലെ കനം അളന്നു.
കൂടുതൽ ലൈംഗികബന്ധം സാദ്ധ്യമായവർക്ക് ഇവിടെ കൂടുതൽ കനമുണ്ടെന്ന് മനസിലാക്കാനായി. സ്ഥിരമായി ലൈംഗികബന്ധം സാദ്ധ്യമായ യുവതികളിൽ മറ്റ് യുവതികളെക്കാൾ ഓർമ്മശക്തി കൂടുതലുണ്ടെന്നും മക്‌ഗിൽ സർവകലാശാല വിദഗ്ദ്ധർ തിരിച്ചറിഞ്ഞു. പുരുഷന്മാരിലും ഇത്തരത്തിൽ ഓർമ്മ ശക്തി നിലനിൽക്കുന്നതിനും സജീവമായ ബുദ്ധിശക്തിയ്‌ക്കും ലൈംഗികബന്ധം വഴികാട്ടുന്നതായും വിദഗ്ദ്ധർ കണ്ടെത്തി.
കൂടാതെ ലൈംഗികബന്ധത്തിലേർപ്പെടുകയും അത് കഴിഞ്ഞ ഉടൻ തന്നെ നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ അല്ലെങ്കിൽ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യാറുണ്ടോ? എങ്കിൽ സംഭോഗത്തിന് ശേഷം മറ്റ് ചില ജോലികൾ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കിൽ ഇതിനിടയിലും പങ്കാളിയുടെ മനസിൽ മറ്റ് ചില കാര്യങ്ങളാണുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് സെക്സിന്റെ ആഹ്ലാദം നീണ്ടുനിൽക്കാൻ സഹായിക്കില്ല. എന്തെല്ലാം കാര്യങ്ങളാണ് ലൈംഗിക ബന്ധം കഴിഞ്ഞയുടൻ ചെയ്യാൻ പാടില്ലാത്തതെന്ന് നോക്കാം.
പങ്കാളികളിലൊരാളോ അല്ലെങ്കിൽ രണ്ടു പേരുമോ ലൈംഗികബന്ധം കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണപോകാറുണ്ട്. സെക്സിന്റെ ഭംഗി തന്നെ കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്. സെക്സിനിടയിൽ പങ്കാളികളുടെ മേൽ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാൽ സെക്സ് കഴിഞ്ഞയുടൻ തന്നെ ബാത്ത്റൂമിലേക്ക് ഓടുന്നത് ഒരു ശരിയല്ല. നിങ്ങളുടെ പങ്കാളി സെക്സിന്റെ മൂഡിലായിരിക്കമ്പോൾ ഇത്തരത്തിൽ പോകുന്നത് ഒഴിവാക്കേണ്ടതാണ്.കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്.
എന്നാൽ സംഭോഗത്തിന് ശേഷം അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ ആ സമയത്ത് മൊബൈൽ ഫോണിൽ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നതും ശരിയായ കാര്യമല്ല. ചില പങ്കാളികൾക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാറുണ്ട്. എന്നാൽ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാൻ പോകുന്നത് ഒഴിവാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha