രാത്രിയിൽ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ നിറം മുതൽ... പങ്കാളിയെ ചേർത്ത് പിടിച്ച് കിടന്നുറങ്ങുന്ന രീതിയിൽ വരെയുണ്ട് സ്ത്രീയെ രതിമൂർച്ഛയിലെത്തിക്കാനുള്ള വഴികൾ...പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ ആ വഴിയിലേയ്ക് സഹായിക്കുകയാണു വേണ്ടത്... ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്..സെക്സിൽ പുരുഷൻ മറക്കാതിരിക്കേണ്ട കാര്യം ഇതാണ്
കുടുംബ ജീവിതത്തിലെ താളം എല്ലാവരുടെയും കിടപ്പുമുറിയിലാണെന്ന് പറയേണ്ടതില്ലലോ.പങ്കാളികളിൽ ഒരാൾ സെക്സിനു താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ അവരെ പറഞ്ഞു മനസിലാക്കി ട്രാക്കിലേയ്ക് എത്തിക്കേണ്ട ഉഉത്തരവാദിത്യം മറ്റെയാൾക്കുണ്ട്..സ്ത്രീയും പുരുഷനും ഒരുമിച്ച് സെക്സിൽ ഏർപ്പെടുമ്പോഴും ഓർഗാസം അല്ലെങ്കിൽ രതിമൂർച്ഛയുടെ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു.
49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും ലൈംഗിക സംതൃപ്മതിക്കായി മറ്റു പല മാർഗങ്ങളിലാണ് അഭയം കണ്ടെത്തുന്നത്. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്.
പങ്കാളിയെ ചേർത്ത് പിടിച്ച് കിടന്നുറങ്ങുന്ന രീതിയിലുണ്ട് ദമ്പതികൾക്കിടയിലെ ചില രഹസ്യങ്ങൾരതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ പെട്ടെന്ന് ക്ഷീണിതനാകും. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിട്ടുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാൽ സ്ത്രീകൾക്ക് ഒരു തവണ രതിമൂർച്ഛ നേടിയതിനു ശേഷവും അവൾക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിനു തയ്യാറെടുക്കാനാകും. ലിംഗപ്രവേശം എപ്പോൾ വേണമെന്നുള്ളതു തീരുമാനിക്കുന്നതും സ്ത്രീയാണ്.
അവൾ ലൈംഗികമായി വേണ്ടത്ര ഉണർവു നേടിയതിനു ശേഷം മാത്രമേ അക്കാര്യം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും സ്ത്രീ നൽകുന്ന സൂചനകൾക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു ലൈംഗികബന്ധം ആസ്വാദ്യമാക്കുന്നതിന് നല്ലത്.
കിങ്കി സെക്സ് പരീക്ഷിച്ചിട്ടുണ്ടോ?
പുരുഷനു ലൈംഗികമായി ഉണർവുണ്ടാക്കാനും പങ്കാളികൾക്കിഷ്ടപ്പെട്ട ലൈംഗികമാർഗങ്ങളിലേക്കു നയിക്കാനും സ്ത്രീക്കു കഴിയണം. സ്ത്രീക്ക് എത്രത്തോളം സന്തോഷം ലൈംഗികതയ്ക്കിടെ ലഭിക്കുന്നു എന്ന് അറിയാനാഗ്രഹിക്കുന്നവനാണു പുരുഷൻ. വികാരോത്തേജന കേന്ദ്രങ്ങളിലെ പുരുഷന്റെ സ്പർശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുക തന്നെ വേണം. അതു പുരുഷനെ ലൈംഗികമായി കൂടുതൽ ഉണർത്തും..പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലൈംഗിക രോഗാവസ്ഥയാണ് ശീഘ്രസ്ഖലനം.
ലൈംഗിക വേഴ്ചയിൽ ഏർപ്പെടുമ്പോൾ ഇണകൾ ആഗ്രഹിക്കുന്നതിനും മുമ്പേ തന്നെ നിയന്ത്രണം നഷ്പ്പെടുകയും സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. അതുവഴി ലൈംഗിക വേഴ്ച ആസ്വാദ്യകരമല്ലാതെയാവുകയും ചെയ്യുന്നു. ലൈംഗികമായി ആക്ടീവ് ആയ പുരുഷന്മാരിൽ നല്ലൊരു ശതമാനം ആളുകൾക്കും ഇത്തരത്തിൽ ഒരിക്കലെങ്കിലും ശീഘ്രസ്ഖലനം സംഭവിച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ ഇതിനെ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല. അതേസമയം, ഈ പ്രശ്നം സ്ഥായിയായി നിലനിൽക്കുന്ന പുരുഷന്മാരെ സംബന്ധിച്ച് ഇതിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത് അത്യാവശ്യവുമാണ്.
കിടക്കാൻ നേരം ബ്രാ ധരിയ്ക്കണോ ?
ലിംഗം യോനിയിൽ പ്രവേശിച്ചതിന് ശേഷം എത്ര സമയത്തിനുള്ളിൽ സ്ഖലനം നടക്കുന്നു എന്നതിന് കൂടി പ്രാധാന്യം നൽകികൊണ്ടാണ് ഈ രോഗാവസ്ഥയെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സെക്‌ഷ്വൽ മെഡിസിൻ നിർവചിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്, പുരുഷന്മാരിൽ യോനീപ്രവേശിത ലൈംഗിക ബന്ധത്തിന്റെ സമയം ശരാശരി 5.4 മിനിറ്റ് ആണെന്നാണ്.
ആദ്യ ലൈംഗിക ബന്ധം മുതൽ എല്ലാ തവണയും തന്നെ, ലിംഗം യോനിയിൽ പ്രവേശിച്ച് ഒരു മിനിറ്റിനുള്ളിൽ സ്ഖലനം നടക്കുന്നു, മുൻപ് ഉണ്ടായിരുന്ന സാധാരണ അവസ്ഥയിൽ നിന്ന് ഈ സമയം കാര്യമായി കുറഞ്ഞു വരികയും, 3 മിനിറ്റിൽ താഴെയാവുകയും അതുവഴി ലൈംഗിക ബന്ധത്തിന്റെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു, സ്ഖലനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നുക തുടങ്ങിയവയൊക്കെ ശീഘ്രസ്ഖലനമായി കണക്കുകൂട്ടാം.
ജി സ്പോട്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം..
സമയം ഒരു പ്രധാന ഘടകമാണെങ്കിലും പങ്കാളികൾക്ക് രണ്ടു പേർക്കും ലൈംഗികവേഴ്ച ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ, അതോ അതിനു മുന്നേ തന്നെ സ്ഖലനം സംഭവിക്കുന്നോ എന്നതിനെ ആശ്രയിച്ചാണ് ശീഘ്രസ്ഖലനത്തെ വിലയിരുത്തേണ്ടത്.
ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശീഘ്രസ്ഖലനത്തെ പലതായി തിരിക്കാറുണ്ട്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ശീഘ്രസ്ഖലനമാണ് അതിൽ ഒന്ന്. ലൈംഗിക ജീവിതം തുടങ്ങിയ കാലംമുതൽ, എല്ലാ ലൈംഗിക ബന്ധങ്ങളിലും, ഇവർക്ക് യോനീപ്രവേശിത ലൈംഗികത ഒരു മിനിറ്റിൽ താഴെ ആയിരിക്കും.
കുറെ നാളുകൾ സാധാരണ ലൈംഗിക ബന്ധം സാധ്യമായതിന് ശേഷം, സെക്സിന്റെ സമയം പതിയെ കുറഞ്ഞു വരികയും, മൂന്നു മിനിറ്റിൽ താഴെയാവുകയും, ഒപ്പം സ്ഖലനം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് മറ്റൊന്ന്..
https://www.facebook.com/Malayalivartha