കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാന്‍ സെക്‌സ്
മൂത്രാശയക്കല്ല് നിങ്ങളുടെ ജീവിതത്തെ അലട്ടുന്നുണ്ടോ? അന്‍കാര ട്രെയിനിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍മാര്‍ മൂത്രാശയക്കല്ലിന് മറുമരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മതി. കല്ല് മൂത്രത്തിലൂടെ ഒഴിഞ്ഞുപോയിക്കൊള്ളും. ഉദ്ധാരണ സമയത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്‌സൈഡ് മൂത്ര നാളികകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
അന്‍കാര ട്രെയിനിംഗ് & റിസര്‍ച്ച് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടര്‍മാരാണ് ഈ കണ്ടെത്തലുമായി വന്നിട്ടുള്ളത്. 75 പേരടങ്ങിയ ഒരു ഗ്രൂപ്പിനെ മൂന്നായി തരംതിരിച്ചാണ് പരീക്ഷണം നടത്തിയത്. ആദ്യഗ്രൂപ്പിലെ ആള്‍ക്കാരോട് ആഴ്ചയില്‍ 4 ദിവസം സെക്‌സില്‍ ഏര്‍പ്പെടാന്‍ അനുശാസിച്ചു. രണ്ടാമത്തെ ഗ്രൂപ്പില്‍ \'ടാം സുലോസിന്‍\' എന്ന മരുന്ന് കുറിക്കുകയും മൂന്നാമത്തെ ഗ്രൂപ്പിനു മൂത്രാശയ കല്ലിന് സാധാരണ കൊടുക്കുന്ന മരുന്നുകളും നല്‍കി.
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ ആദ്യ ഗ്രൂപ്പിലെ 31 പേരില്‍ 26 പേരുടെയും കല്ല് അലിഞ്ഞുപോയിരുന്നു. 4.7 മില്ലിമീറ്റര്‍ വരെയുള്ള കല്ലുകള്‍ പോലും ഇല്ലാതെ ആയതായി കണ്ടു. കൂടുതല്‍ തവണ ആസ്വാദ്യകരമായ സെക്‌സ് ചെയ്യുന്നവരില്‍ 10 ദിവസത്തിനകം തന്നെ മാറ്റം കണ്ടുവരുന്നുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നു. \'ടാം സുലോസിന്‍\' മരുന്നു കഴിച്ച പകുതിപേര്‍ക്ക് ഈ കാലയളവില്‍ രോഗശമനം ഉണ്ടായപ്പോള്‍ മൂന്നാം ഗ്രൂപ്പിലെ 23 - ല്‍ എട്ടുപേര്‍ക്ക് മാത്രമാണ് ഫലമുണ്ടായത്.
രതിക്ക് ആസ്വാദനത്തിനപ്പുറം ആരോഗ്യപരമായ മേന്‍മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha