ആരോഗ്യകരമായ ലൈംഗീക ജീവിതത്തിന് മധുരവും കാപ്പിയും ഒഴിവാക്കണം
സന്തോഷകരവും ആരോഗ്യകരമായ ലൈംഗീക ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മധുരവും കാപ്പിയും ഒഴിവാക്കിയാല്‍ മതി. ഭക്ഷണകാര്യത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്തവര്‍ക്ക് ദാമ്പത്യ ജീവിതം പൂര്‍ണമായി ആസ്വതിക്കാന്‍ സാധിക്കുന്നില്ലായെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് സന്തുഷ്ടമായ ലൈംഗീക ജീവിതത്തിന് നല്ലത്. ലൈംഗീക ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് എപ്പോഴും വേണ്ടത്.
മധുരം ഏറെയുള്ള ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തില്‍ ഒക്‌സിജന്റെ സ്വഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. ഇത് ലൈംഗീകതയില്‍ വിരക്തി സൃഷ്ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാറ്റ് നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും.
കാപ്പിയുടെ ഉപയോഗം നിങ്ങളുടെ ജീവിതത്തെ ഒരുപാട് തരത്തില്‍ ബാധിക്കുന്നതാണ്. ലൈംഗീക ആരോഗ്യ പ്രശ്‌നങ്ങളാണ് അതില്‍ പ്രമുഖം. ലൈംഗീകതയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളെ നിര്‍ജീവമാക്കുന്നതാണ് കാപ്പി. അതുകൊണ്ടു തന്നെ കാപ്പിയുടെ ഉപയോഗം ജീവിതത്തില്‍ നിരാശ പടര്‍ത്തുക തന്നെ ചെയ്യും.
കാപ്പിക്ക് പകരം ജ്യൂസുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് ലൈംഗീക ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ പഴവര്‍ഗങ്ങളുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കണം. മാമ്പഴവും, ഏത്തപ്പഴും ലൈംഗീക ആരോഗ്യത്തിന് നല്ലതാണ്. ആഹാര ശീലങ്ങളിലെ മാറ്റങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഏറെ സ്വാധീനിക്കുക തന്നെ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha