ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!
പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!
രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് .
പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം. അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,ലെസ്ബിയൻ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കും ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കിലുള്ള ഒരു മാർഗം എന്നീ നിലകളിലാണ് ബീജ ദാനത്തിലൂടെ കൃത്രിമ ബീജസങ്കലനം എന്ന ആശയത്തെ നമ്മൾ കാണേണ്ടത് ..പക്ഷെ ഇതിന്റെ പേരിലും തട്ടിപ്പുകൾ നടക്കുന്നു എന്നതാണ് വാസ്തവം
ഓസ്‌ട്രേലിയയില്‍ വ്യാജ പേരുകളില്‍ ബീജം ദാനം ചെയ്തയാള്‍ അറുപത് കുട്ടികളുടെ പിതാവായി എന്ന വാർത്ത നടുക്കുന്നതാണ് .. ഇത്തരത്തിൽ ബീജാദാനം ചെയ്യുന്നത് നിയമത്തിനു നിരക്കാത്തതായാണ് . കുട്ടികളുടെ ഒരു ഒത്തുചേരില്‍ നിരവധി കുട്ടികള്‍ ഒരുപോലിരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച അന്വേഷണം നടന്നത്. സ്വവര്‍ഗ സ്‌നേഹികളുട (എല്‍ജിബിടിക്യൂ) സമൂഹത്തിനാണ് ഇയാള്‍ വിവിധ പേരുകളില്‍ ബീജം ദാനം ചെയ്തിരുന്നത. അറുപത് കുട്ടികളുടെ പിതാവാണെന്ന് സ്ഥിരീകരിച്ചയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബീജം സ്വീകരിച്ച് പുതിയ മാതാപിതാക്കളായവരുടെ ഒത്തുചേരലില്‍ ആണ് ഞെട്ടിക്കുന്ന സത്യം പുറത്തു വരുന്നത് . ഓസ്‌ട്രേലിയയിലുടനീളമുള്ള ഐവിഎഫ് ക്ലിനിക്കുകളില്‍ രക്ഷിതാക്കള്‍ ഇയാളെക്കുറിച്ച് അന്വേഷിച്ചു. ഇയാള്‍ തന്റെ ക്ലിനിക്കില്‍ ഒരു തവണ മാത്രമേ ബീജം നല്‍കിയിട്ടുള്ളൂവെങ്കിലും ഒന്നിലധികം ബീജദാനങ്ങള്‍ക്കായി ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരിക്കാമെന്ന് സിഡ്‌നി ആസ്ഥാനമായുള്ള 'ഫെര്‍ട്ടിലിറ്റി ഫസ്റ്റ്' എന്ന സ്ഥാപനത്തിലെ ഡോ. ആന്‍ ക്ലാര്‍ക്ക് പറഞ്ഞു.
ഇത് മായി ബന്ധപ്പെട്ട മുൻപ് ഒരു സിനിമ ഇറങ്ങിയിരുന്നു ..ചലച്ചിത്രം ‘വിക്കി ഡോണർ ‘..ചിത്രത്തിന്റെ പ്രമേയം ബീജദാനത്തിലൂടെ പണം സമ്പാദിക്കുന്ന വിക്കി എന്ന യുവാവും അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും തുടർന്ന് വിക്കിയുടെ ജീവിത പങ്കാളി ഇത് മനസ്സിലാക്കുന്നതോടെ കുടുംബത്തിൽ നടക്കുന്ന പൊട്ടിത്തെറികളുമൊക്കെയാണ്.
ഓസ്‌ട്രേലിയയില്‍ ഇത് പൂര്‍ണമായും ക്രിമിനല്‍ കുറ്റമാണിത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ബീജം നല്‍കി സമ്മാനം സ്വീകരിക്കുന്നതും നല്‍കുന്നതും ഓസ്‌ട്രേലിയയില്‍ ഹ്യൂമന്‍ ടിഷ്യൂ ആക്ട് പ്രകാരം 15 വര്‍ഷം വരെ തടവ് ശിക്ഷയുള്ള കുറ്റമാണ്.
ഓരോ രാജ്യത്തും ബീജാദാനം, അണ്ഡദാനം എന്നിവയ്ക്ക് വ്യത്യസ്ത നിയമങ്ങൾ ഉണ്ട് .. ഇന്ത്യയിലെ നിയമം ഇങ്ങനെയാണ് ..വന്ധ്യതനിവാരണ ക്ലിനിക്കുകളും അണ്ഡ-ബീജ ബാങ്കുകളും നാഷണൽ രജിസ്ട്രി ഓഫ് ബാങ്ക്‌സ് ആൻഡ് ക്ലിനിക്സ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാന സർക്കാരുകൾ രജിസ്‌ട്രേഷൻ അതോറിറ്റിയെ നിയമിക്കണം. അണ്ഡവും ബീജവും ദാനം ചെയ്യാനുള്ള യോഗ്യതകൾ, എത്ര പ്രാവശ്യം ദാനംചെയ്യാം എന്നിവയ്ക്ക് മാനദണ്ഡം നിശ്ചയിക്കും. ദാതാക്കളെ പരിശോധിക്കാനും ബീജവും അണ്ഡവുമെടുക്കാനും സൂക്ഷിക്കാനുമുള്ള അധികാരം രജിസ്‌ട്രേഡ് കേന്ദ്രങ്ങൾക്കായിരിക്കും. 21 മുതൽ 55 വയസ്സുവരെയുള്ള പുരുഷൻമാരിൽനിന്നേ ബീജമെടുക്കാവൂ.
23 മുതൽ 35 വയസ്സ് വരെയുള്ള സ്ത്രീകളിൽനിന്ന് അണ്ഡമെടുക്കാം. വിവാഹിതയും ഒരു കുട്ടിയെങ്കിലുമുള്ള സ്ത്രീയായിരിക്കണം ദാതാവ്. ജീവിതത്തിൽ ഒരിക്കലേ അണ്ഡം ദാനം ചെയ്യാവൂ. ഒരു സ്ത്രീയിൽനിന്ന് ഏഴ് അണ്ഡത്തിൽ കൂടുതൽ എടുക്കരുത്. ഒരു ദാതാവിൽനിന്ന് ശേഖരിച്ച അണ്ഡം ഒന്നിലേറെ ദമ്പതിമാർക്കു നൽകരുത്. കൃത്രിമ ഗർഭധാരണ സേവനങ്ങൾ ദമ്പതിമാരുടെയും ദാതാവിന്റെയും രേഖാമൂലമായ സമ്മതത്തോടെയേ നൽകാവൂ. സേവനം തേടുന്നവർ അണ്ഡദാതാവിന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം.ഇങ്ങനെ ജനിക്കുന്ന കുട്ടികളെ സാധാരണ ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെപ്പോലെതന്നെ പരിഗണിക്കണം. ക്ലിനിക്കുകളുടെയും ബീജ-അണ്ഡ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ദേശീയ-സംസ്ഥാന തലങ്ങളിൽ ബോർഡുകൾ ഉണ്ട്
എന്നാൽ ചൈനയിലെ ബീജദാന ക്ലിനിക്കുകൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിക്കുകയാണ്..മാത്രമല്ല ഇവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് 80000 -ത്തിലധികം രൂപയാണ് ..ബെയ്ജിംഗിലും ഷാങ്ഹായിലും ഉൾപ്പടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് അടുത്തിടെ കോളേജ് വിദ്യാർത്ഥികളോട് ബീജ ദാനം നടത്താനായി അഭ്യർത്ഥിച്ചിരിക്കുന്നത്.കഴിഞ്ഞ 61 വർഷങ്ങൾക്കിടയിൽ ആദ്യമായി ചൈനയിലെ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.ഇതോടെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ചൈന എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നത് .
https://www.facebook.com/Malayalivartha