നല്ല സെക്‌സിന് ഇണയെ പ്രണയിക്കാം
നല്ല കുടുംബ ജീവിതത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് ദമ്പതികള്‍ പരസ്പരം പ്രണയിക്കുന്നതാണ്. കാരണം പ്രണയമുണ്ടെങ്കില്‍ മാത്രമെ ലൈംഗീക ബന്ധത്തിന് ഇണകള്‍ക്ക് പരസ്പരം താല്പര്യം തോന്നുകയുള്ളൂ. പ്രണയമില്ലായെങ്കില്‍ ദമ്പതികള്‍ക്ക് പരസ്പരം ലൈംഗീക ബന്ധത്തിനുള്ള താല്പര്യം കുറയും. ഭൂരിഭാഗം പുരുഷന്‍മാരും ആഗ്രഹിക്കുന്നത് ദീര്‍ഘനേരത്തേക്കുള്ള ലൈംഗീക ബന്ധത്തിനാണ്. എന്നാല്‍ പലപ്പോഴും അതില് കഴിയാതെപോവുകയാണ്. ചിലരെങ്കിലും ലൈംഗികാസ്വാദനശേഷി കൂട്ടിയെടുക്കാനായി പല വഴികളും തേടിപോകാറുണ്ട്. മാര്‍ക്കെറ്റില്‍ കിട്ടുന്ന പല മറുന്നുകളും വാങ്ങി കഴിക്കാറുമുണ്ട്. എന്നാല്‍ മരുന്നുകള്‍ കഴിക്കുന്നത് വഴിയുണ്ടാകുന്ന മറ്റു ശാരീരിക പ്രശിനങ്ങളെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നുപോലുമില്ല. മരുന്നുകള്‍ മാറ്റിവച്ച് ദമ്പതികള്‍ പരസ്പരം പ്രണയിക്കുകയാണെങ്കില്‍ ഇരുവരുടെയും മനസ്സും ചിന്തയും ഒരു പോലെ ശാന്തമാകും.
ലൈംഗികതയില്‍ മനുഷ്യന്റെ ചിന്താപ്രക്രിയയ്ക്കു മര്‍മപ്രധാനമായ സ്ഥാനമാണുള്ളത്. ശരീരത്തിന്റെ മാത്രമല്ല മനസിന്റേയും പൂര്‍ണമായ മുഴുകല്‍ കൂടിയാണു ലൈംഗികതയെ ഏറ്റവും സുഖകരമായ അനുഭൂതിയാക്കുന്നത്. ഇമോഷണല്‍ ഇന്റലിജന്‍സ് കൂടുതലുള്ളവര്‍ക്ക് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാകുന്നതിനു പിന്നില്‍ ഒരുപാടു കാരണങ്ങളുണ്ട്. അതില്‍ പ്രാധാന്യം ഇമോഷണല്‍ ഇന്റലിജന്‍സ് കൂടിയവര്‍ പങ്കാളിയോടു വളരെക്കൂടുതല്‍ അടുപ്പവും സ്‌നേഹവും പ്രകടമാക്കുന്നവരായിരിക്കും. ഇത് അവര്‍ തമ്മിലുള്ള ലൈംഗികതയിലും സ്വാഭാവികമായി പ്രതിഫലിക്കും. മറ്റൊരു അനുകൂലഘടകം ഇക്യു കൂടുതലുള്ളവര്‍ക്കു മനസ് ഏഗ്രമാകാനുള്ള ശേഷിയും കൂടുതലായിരിക്കും എന്നതാണ്. കൂടുതല്‍ ഏകാഗ്രതയോടെ ലൈംഗികതയെ സമീപിക്കാന്‍ കഴിയുന്നതിനാല്‍ ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം ഈ സമയത്തു വര്‍ധിക്കുകയും ലൈംഗികത കൂടുകതല്‍ ആസ്വാദ്യകരമാകുകയും ചെയ്യും. നാഡീഞരമ്പുകള്‍ കൂടുതലുള്ള ഭഗശിശ്‌നികയിലേക്കും ജി സ്‌പോട്ടിലേക്കുമൊക്കെ കൂടുതല്‍ രക്തപ്രവാഹമുണ്ടാകുന്നതു മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം എന്ന ഒന്നിലധികം രതിമൂര്‍ഛകള്‍ ഒരേ സമയത്തു നേടാനാകുന്ന അവസ്ഥാവിശേഷം നേടാന്‍ സ്ത്രീയെ പ്രാപ്തയാക്കുന്നു.
അതുപോലെ തന്നെ ഇമോഷണല്‍ ഇന്റലിജന്‍സ് കൂടിയവര്‍ക്കു പങ്കാളിയുടെ ലൈംഗികതാല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായി പങ്കാളി ആഗ്രഹിക്കുന്ന വിധത്തില്‍ പെരുമാറാന്‍ കഴിയും. ഇതുമാത്രമല്ല, കടുത്ത മാനസികസമ്മര്‍ദമുള്ളവരില്‍ ലൈംഗികാസ്വാദനശേഷി കുറവായിരിക്കും. ഇമോഷണല്‍ ഇന്റലിജന്‍സ് 25 ശതമാനത്തില്‍ കുറവുള്ളവരില്‍ ചെറിയ കാര്യങ്ങളില്‍പ്പോലും മനോസമ്മര്‍ദമുണ്ടാകുന്നതായും അതു നിയന്ത്രിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നതായും കാണാറുണ്ട്.
കിടപ്പറയില്‍ പുതിയ പൊസിഷനുകള്‍ പരീക്ഷിക്കുന്നത് നിങ്ങള്‍ക്കും പങ്കാളിക്കും ഒരുപോലെ ആവേശമുണര്‍ത്തുന്ന ഒന്നായിരിക്കും. പക്ഷേ എപ്പോഴും നിങ്ങളുടെ പരിമിതികളെക്കുറിച്ച് ഓര്‍ത്തിരിക്കണമെന്നു മാത്രം. എന്തുകൊണ്ടെന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളില്‍ പുരുഷലൈംഗികാവയവത്തിനു മുറിവുകള്‍ പറ്റാറുണ്ട്. വേദന ഉണ്ടാക്കും എന്നതിലുപരി ലിംഗോദ്ധാരണം നടക്കാത്ത അവസ്ഥയിലേക്കും ഇതുകൊണ്ടുചെന്നെത്തിക്കും. അതുകൊണ്ട് ബെഡില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരുമ്പോള്‍ ഒരുവട്ടം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.കിടപ്പറയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പുറത്തു വയ്‌ക്കേണ്ട രണ്ടു സാധനങ്ങളാണ് സമ്മര്‍ദ്ദവും ഉത്കണ്ഠയും. ശരിയായ രീതിയില്‍ ഉദ്ധാരണം നടക്കാത്തതിനും സംതൃപ്തകരമായ ലൈംഗികബന്ധം സാധ്യമാകാത്തതിനും പലപ്പോഴും കാരണക്കാരാകുന്നതും ഇവ രണ്ടും തന്നെ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇവയില്‍ നിന്ന് രക്ഷനേടാനുള്ള വഴികള്‍ സ്വീകരിച്ച ശേഷം ലൈംഗികതയിലേക്ക് കടക്കുന്നതാകും ശരിയായ മാര്‍ഗം.
പുരുഷന്‍മാരിലാണ് ആത്മവിശ്വാസമില്ലായ്മ കൂടുതലായി കാണുന്നത്. ഈ ചിന്ത പലപ്പോഴും ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കാത്ത അവസ്ഥ സംജാതമാക്കുന്നു. ശരിയായ ഉറക്കമില്ലായ്മ ലൈംഗികതയുടെ മാത്രമല്ല മൊത്തം ആരോഗ്യത്തിന്റെയും താളം തെറ്റിക്കുന്ന ഒന്നാണ്. ദിനചര്യയ്ക്കനുസരിച്ച് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ഉദ്ധാരണത്തെയും ബാധിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha