വാട്‌സാപ്പും ഫേസ്ബുക്കും നമ്മുടെ കുടുംബങ്ങളെ കുട്ടിച്ചോറാക്കുന്നു.. വിവാഹമോചന കേസുകളില്‍ പ്രധാന തെളിവാകുന്നത് വാട്‌സാപ്പ്, മെസ്സഞ്ജര്‍ ചാറ്റുകള്‍ തന്നെ
വാട്‌സാപ്പിലും ഫേസ്ബുക്കിലും നമ്മള്‍ ചാറ്റ് ചെയ്തുവിടുന്നത് നമുക്കെതിരെ തന്നെയുള്ള കുരുക്കുകളാണെന്ന് ചിന്തിക്കൂ. കുടുംബ ജീവിതം കോഴിമുട്ടപോലെയാണ് കാണാന്‍ നല്ല ചന്തമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കിലോ. നിലത്തുവീണാലോ.... തകര്‍ന്നു തരിപ്പണം.. സൗഹൃദങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയ ഫേസ്ബുക്കും വാട്‌സാപ്പും നമ്മുടെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോടതിയിലെത്തുന്ന വിവാഹമോചനക്കേസ്സുകളില്‍ ഭൂരിഭാഗത്തിലും വില്ലന്‍ വാട്‌സാപ്പിലെയും മെസ്സഞ്ജറിലെയും ചാറ്റുകളാണ്. ചാറ്റ് രഹസ്യങ്ങളെ ചോദ്യം ചെയ്തുതുടങ്ങുന്ന വിള്ളലുകളാണ് കുടുംബ ബന്ധങ്ങളെത്തന്നെ ഇല്ലാതാക്കുന്നതിലേക്ക് വളരുന്നത്.
ലുധിയാനയിലെ കുടുംബക്കോടതിയില്‍ ഭാര്യയുടെ വാട്‌സാപ്പ്, ഫേസ്ബുക്ക് രഹസ്യങ്ങളുമായാണ് ബിസിനസ്സുകാരനായ യുവാവ് എത്തിയത്. എന്നാല്‍, കോടതിയെപ്പോലും ഞെട്ടിച്ചുകൊണ്ട് അയാളുടെ ഭാര്യ എത്തിയത് ഭര്‍ത്താവിന്റെ വാട്‌സാപ്പ്, ഫേസ്ബുക്ക് രഹസ്യങ്ങളുമായി! പരസ്പരം വഞ്ചിക്കുകയായിരുന്നുവെന്ന രഹസ്യമാണ് ഇതോടെ പരസ്യമായത്.
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഫേസ്ബുക്കില്‍ ഭര്‍ത്താവിന് വരുന്ന പ്രണയ സന്ദേശങ്ങളുടെ പേരിലാണ് മറ്റൊരു യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ ഭര്‍ത്താവ് ഭാര്യയുടെ സ്മാര്‍ട്ട്‌ഫോണിലെ പ്രണയ സന്ദേശങ്ങള്‍ ചോര്‍ത്തിയെടുത്ത് പകരം വീട്ടി. യഥാര്‍ഥത്തില്‍ ഈ സംഭവങ്ങള്‍ ലുധിയാനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നതാണ് സത്യം.
വാട്‌സാപ്പും ഫേസ്ബുക്കും കുടുംബ ബന്ധങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മാറിയിക്കുകയാണെന്ന് നിയമവിദഗ്ധരും കൗണ്‍സലര്‍മാരും പറയുന്നു. പരസ്പരം കുറ്റാരോപണങ്ങളുമായി വരുന്ന ഭാര്യഭര്‍ത്താക്കന്മാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കാലങ്ങളില്‍ എളുപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വരുന്നത് ഇരുവരുടെയും രഹസ്യങ്ങളടങ്ങിയ വാട്‌സാപ്പ്, ഫേസ്ബുക്ക് വിവരങ്ങളുമായാണെന്ന് ഡല്‍ഹിയിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെ കൗണ്‍സലറായ പ്രദീപ് ധാള്‍ പറയുന്നു.
വിവാഹ മോചനക്കേസ്സുകളില്‍ വാട്‌സാപ്പും ഫേസ്ബുക്കും കാരണമാകുന്നതിന്റെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 35 ശതമാനത്തോളം കേസ്സുകളിലും വില്ലന്‍ വാട്‌സാപ്പും മെസഞ്ജറുമാണ്. ഫ്രണ്ട്‌സ് ലിസ്റ്റില്‍ ചിലരുടെ സാന്നിദ്ധ്യമാകും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുക. അവരുമായുള്ള സംസാരം കുടുംബബന്ധത്തില്‍ സംശയത്തിന്റെ വിത്തുകള്‍ പാകും. ഇതുപതുക്കെ വലുതായി ഭിന്നതയിലേക്ക് തന്നെ നീങ്ങുന്നതായി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha