സെക്സില്‍ പുരുഷന്‍ സ്ത്രീയെ ഭയക്കുന്ന രഹസ്യങ്ങള്‍
ചെറുപ്പത്തില്‍ ലൈംഗികചൂഷണത്തിനിരയാകുന്ന ആണ്‍കുട്ടികളുണ്ട്. പ്രത്യേകിച്ചും മുതിര്‍ന്ന സ്ത്രീകളാല്‍. ഇത്തരക്കാര്‍ സെക്സില്‍ തങ്ങളുടെ സ്ത്രീ പങ്കാളിയെ ഭയക്കുമെന്നു പഠനങ്ങള്‍ പറയുന്നു.
ഗേ പ്രകൃതക്കാരായ പുരുഷന്മാരുണ്ട്. പുരുഷന്മാരുമായി മാത്രം ബന്ധത്തിന് താല്‍പര്യപ്പെടുന്നവര്‍. ഇത്തരക്കാര്‍ പൊതുവെ സ്ത്രീ ബന്ധങ്ങളും വിവാഹവുമെല്ലാം ഒഴിവാക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. സെക്സില്‍ സ്ത്രീകളെ ഭയപ്പെടാനുള്ള ഒരു കാര്യം. തങ്ങളുടെ സ്ത്രീ പങ്കാളിയുമായി ഈ രീതിയിലെ ബന്ധം സാധ്യമാകില്ലെന്ന ഭയം.
ലൈംഗികപ്രശ്നങ്ങളുള്ള പുരുഷന്മാരുണ്ട്. ഇവര്‍ സെക്സില്‍ തങ്ങളുടെ സ്ത്രീ പങ്കാളിയെ ഭയപ്പെടും. തന്റെ പങ്കാളിയ്ക്കു മുന്നില്‍ അപഹാസ്യനാകുമോയെന്ന ഭയമാണ് കാരണം. ലൈംഗികപ്രശ്നങ്ങള്‍ തന്നെ കാരണം.
സ്ത്രീകളോടു പൊതുവെ ഭയം മനസില്‍ സൂക്ഷിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ജീവിതത്തിലെ അനുഭവങ്ങളായിരിയ്ക്കാം കാരണം. ഇവര്‍ പൊതുവെ കിടക്കയിലും സ്ത്രീകളെ ഭയക്കും.
സെക്സില്‍ പുരുഷനേക്കാള്‍ മേല്‍ക്കോയ്മ കാണിയ്ക്കുന്ന, പുരുഷനെ കീഴ്പ്പെടുത്തുന്ന ചില സ്ത്രീകളുമുണ്ട്. ഇത്തരം സ്ത്രീകള്‍ക്കു മുന്നില്‍ തങ്ങളുടെ കഴിവു കുറയുന്നുവോയെന്ന ഭയവും പുരുഷനുണ്ടാകും. സെക്സില്‍ തന്റെ സ്ത്രീയ്ക്കു മുന്നില്‍ താന്‍ പരാജയപ്പെടുമോയെന്ന ഭയമുള്ള പുരുഷന്‍.
ഒരു തവണ പരാജയപ്പെട്ട അനുഭവമുള്ള പുരുഷന്‍, പ്രത്യേകിച്ച് ഇതേ പങ്കാളിയ്ക്കൊപ്പം, സെക്സില്‍ തന്റെ പങ്കാളിയെ ഭയപ്പെടുന്നതു സാധാരണയാണ്.
പുരുഷപ്രകടനത്തെക്കുറിച്ചു മുന്‍പ് മോശമായി അഭിപ്രായം പറഞ്ഞ, അസംതൃപ്തിപ്പെട്ട സ്ത്രീയ്ക്കു മുന്നിലും പുരുഷന് ഭയമുണ്ടാകുന്നതു സ്വാഭാവികം.
https://www.facebook.com/Malayalivartha