സെക്സില്‍ കൂടുതല്‍ ആക്ടീവായ സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
കൂടുതല്‍ ലൈംഗികാസക്തരായ സ്ത്രീകള്‍ക്ക് ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്ന് പഠനം. ലൈംഗികതയ്ക്ക് വേണ്ടിയുള്ള ഒരു കാരണം കൂടിയായ ഇക്കാര്യം സംതൃപ്തിക്ക് വേണ്ടിയുള്ള കൂടുതല്‍ ശ്രമങ്ങള്‍ ശാരീരികമായും മാനസീകമായും സ്ത്രീയെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കുമെന്നും ആത്മവിശ്വാസം കൂട്ടുകയും മാനസീക സമ്മര്‍ദ്ദത്തില്‍ നിന്ന് അയവ് വരുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
സ്വാഭാവിക ലൈംഗികത സ്ത്രീകളില്‍ സങ്കീര്‍ണ്ണമായ വാക്കുകള്‍ പോലും ഓര്‍മ്മിപ്പിക്കാനുള്ള തലച്ചോറിന്റെ കഴിവ് കൂട്ടും. ലൈംഗികതയും ഓര്‍മ്മയും വികാരങ്ങളും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗവുമായി ബന്ധപ്പെട്ടുള്ള ചില പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

30 ല്‍ താഴെയുള്ള സ്ത്രീകളിലായിരുന്നു പഠനം സംഘടിപ്പിച്ചത്. തുടര്‍ച്ചയായി ലൈംഗികതകളില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ അമൂര്‍ത്ത പദങ്ങള്‍ മറ്റുള്ളവരെ അപക്ഷിച്ച്‌കൂടുതലായി ഓര്‍മ്മിച്ചതായി കണ്ടെത്തി. അതേസമയം മുഖങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്ന കാര്യം ഇവരില്‍ അത്ര ഫലവത്തായില്ല.
അതേസമയം തുടര്‍ച്ചയായി ലൈംഗികതയില്‍ ഏര്‍പ്പെട്ടവരില്‍ വിഷാദവും മാനസീക സമ്മര്‍ദ്ദവും അകന്നു നില്‍ക്കുന്നതായും കണ്ടെത്തി. സംതൃപ്തി നേടുന്നതിലേക്കുള്ള ശ്രമം തീവ്രമാകുമ്ബോള്‍ ചിന്തയേയും ഓര്‍മ്മയേയും സൃഷ്ടിക്കുന്ന ശരീരത്തിലെ രാസ പരിണാമങ്ങളാണ് ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തുന്നതെന്നാണ് കണ്ടെത്തല്‍. ഏകദേശം 78 ലധികം സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്.
https://www.facebook.com/Malayalivartha