ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ സെക്‌സ് പൊസിഷനുകള്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭവതികളായ മിക്ക സ്ത്രീകള്‍ക്കും പ്രസവം തുടങ്ങുന്നതിനു തൊട്ടു മുന്‍പുവരേയും തന്റെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിങ്ങളുടെ ലൈംഗിക പ്രവര്‍ത്തനങ്ങളുടെ രീതി മാറ്റുവാനോ അല്ലെങ്കില്‍ ഗര്‍ഭകാലത്തിന്റെ കുറച്ചുനാളുകളിലോ മുഴുവന്‍ കാലത്തോ ലൈംഗികബന്ധം ഒഴിവാക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടേക്കാം. അതേകുറിച്ച് നിങ്ങളുടെ മിഡ്‌വൈഫോ, ഡോക്ടറോ, ആവശ്യപ്പെടുന്നില്ലെങ്കില്‍ ഗര്‍ഭാവസ്ഥയിലും ലൈംഗിക ബന്ധം തുടരുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്നുളളതാണ് സത്യം.
പങ്കാളി ഗര്‍ഭവതി ആയിരിക്കുമ്പോള്‍ സെക്‌സിലേര്‍പ്പെടുന്നത് കുഞ്ഞിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നതാണ് ദമ്പതികളുടെ മനസ്സിലുണ്ടാകുന്ന ആദ്യത്തെ ആശങ്ക. എന്നാല്‍ കുഞ്ഞിന് ഒരു ആഘാതവും അതുകൊണ്ട് ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊളളു. കുഞ്ഞ് കിടക്കുന്ന അമ്‌നിയോട്ടിക് സാക് എന്ന ആവരണകലയുടെ പേശികള്‍ സുദൃഢമാണ്. അതുപോലെ തന്നെയാണ് ഗര്‍ഭപാത്രത്തിന്റെ മസിലുകളും. കൂടാതെ ഗര്‍ഭാശയമുഖമെന്ന സെര്‍വിക്‌സിനെ മൂടിവയ്ക്കുന്ന ഒരു മ്യൂക്കസ് പ്ലഗ് അണുബാധ ഗര്‍ഭപാത്രത്തില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തുകയും ചെയ്യും. തന്നെയുമല്ല ലൈംഗിക ബന്ധത്തിന്റെ സമയത്ത് പുരുഷലിംഗം സ്ത്രീയുടെ യോനീനാളത്തിനപ്പുറത്തേക്ക് എത്തുകയേ ഇല്ല. അതുകൊണ്ടുതന്നെ ശിശുവിന് യാതൊരു ദോഷവും സംഭവിക്കാനിടയില്ല.
ലൈംഗികോത്തേജനം സംഭവിക്കുന്നത് പ്രസവത്തിലേക്കെത്തിക്കുമോ എന്ന ഒരു സംശയവും ദമ്പതികള്‍ക്കിടയില്‍ കണ്ടുവരാറുണ്ട്. സങ്കീര്‍ണ്ണതകളൊന്നുമില്ലാത്ത് സാധാരണമായ ഗര്‍ഭാവസ്ഥ ആണുളളതെങ്കില്‍ ലൈംഗികോത്തേജനം ഉണ്ടാകുന്നതുകൊണ്ട് പ്രസവം നേരത്തേയുണ്ടാകുവാനോ, ഗര്‍ഭമലസുവാനോ സാധ്യതയില്ല. എന്നാല്‍ രതിമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ ഗര്‍ഭാശയ ഭിത്തിക്ക് നേരിയ സങ്കോച വികാസങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഏതാനും നിമിഷങ്ങളേ അതു നിലനില്‍ക്കുകയുളളു എന്നതിനാല്‍ ഗര്‍ഭത്തിനോ, ശിശുവിനോ എതെങ്കിലും ദോഷം വരുത്താന്‍ അത് അപര്യാപത്മാണ്.
ഗര്‍ഭാവതി ആകുന്നതിനു മുന്‍പും അതിനു ശേഷവുമുളള ലൈംഗികബന്ധത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്ന് ചില സ്ത്രീകള്‍ പറയാറുണ്ട്. ചിലര്‍ക്കാകട്ടെ ഗര്‍ഭിണി ആയിരിക്കുമ്പോഴുളള ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദകരമാി അനുഭവപ്പെടാറുണ്ടെങ്കിലും മറ്റു ചിലര്‍ക്ക് അക്കാലത്തെ സെക്സ്സ് തീര്‍ത്തും വിരസമായിട്ടാണ് അനുഭവപ്പെട്ടുന്നതെന്നുളള വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞു കേട്ടിട്ടുളളത്.
ഗര്‍ഭാവതി ആയിരിക്കുമ്പോള്‍ സ്ത്രീകളുടെ അരക്കെട്ടിന്റെ ഭാഗത്തേക്കുളള രക്തപ്രവാഹം വര്‍ധിക്കുമെന്നതിനാല്‍ ജനനേന്ദ്രിയഭാഗങ്ങള്‍ കൂടുതല്‍ വികസിക്കാറുണ്ട്. അതുകൂടാതേ ആ ഭാഗങ്ങള്‍ക്കപ്പോള്‍ സംവേദനക്ഷമത കൂടുതലായിരിക്കുകയും ചെയ്യും. ഇതായിരിക്കാം ഗര്‍ഭകാലത്തുളള സെക്‌സ് കൂടുതല്‍ ആനന്ദദായകമായി ചിലര്‍ക്ക് അനുഭവപ്പെടാന്‍ കാരണം. ആ അവസ്ഥയില്‍ യോനിനാളത്തില്‍ ഈര്‍പ്പത്തിന്റെ സാനിധ്യം കൂടുതലായിരിക്കുമെന്നതും ലൈംഗിക ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നുണ്ടാകണം.
മറ്റുചിലരിലാകട്ടെ ജനനേന്ദ്രിയ ഭാഗം വികസിച്ചിരിക്കുന്നത് അസ്വസ്തഥയാകും ഉളവാക്കുന്നത്. വല്ലാതെ നിറഞ്ഞിരിക്കുന്ന ഒരവസ്ഥ അവര്‍ക്ക് ലൈംഗിക അഭിവാഞ്ഛ പോലും ഉണ്ടാക്കിയെന്നുവരില്ല. അതുകൂടാതെ ചെറിയ വയറുവേദനയോ സങ്കോചവികാസങ്ങളോ രതിമൂര്‍ച്ചയ്ക്ക് ശേഷം ഉണ്ടാകുന്നത് അത്തരക്കാരെ ഗര്‍ഭാവസ്ഥയിലുളള ലൈംഗിക ബന്ധത്തിന് നിരുത്സാഹപ്പെടുത്തിയിരിക്കും.
ഗര്‍ഭകാലത്തെ സ്തനങ്ങള്‍ കൂടുതള്‍ മൃദുവും സ്പര്‍ശനങ്ങളെ വേഗത്തില്‍ തിരിച്ചറിയുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും. ഗര്‍ഭത്തിന്റെ ആദ്യ ത്രൈമാസത്തിലാണ് സാധാരണയായി ഇപ്രകാരം കാണപ്പെടുന്നത്. സ്തനങ്ങളുടെ മാര്‍ദ്ദവും പിന്നീട് കുറയുമെങ്കിലും അതിന്റെ സംവേദന ക്ഷമത ഉയര്‍ന്നുതന്നെ നിലനില്‍ക്കും. സ്തനങ്ങളുടെ ഈ അവസ്ഥ ചില സ്ത്രീകളില്‍ ലൈംഗിക അഭിവാഞ്ഛ ഉണ്ടാക്കുമെങ്കിലും മറ്റ് ചിലര്‍ ഇക്കാലത്ത് തങ്ങളുടെ സ്തനങ്ങളില്‍ സ്പര്‍ശിക്കപ്പെടുവാനേ ആഗ്രഹിക്കുന്നുണ്ടാവില്ല.
ഗര്‍ഭവതി ആകുന്നതിനുമുന്‍പ് പങ്കാളിയുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ ചെയ്തിരുന്നവയില്‍, ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന രീതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പങ്കാളിയെ അറിയിക്കണം. ലൈംഗി അഭിവഞ്ഛ ഉണ്ടാകുന്നുണ്ടെങ്കിലും ലൈംഗിക വേഴ്ചയ്ക്ക ആഗ്രഹം തോന്നുന്നില്ലെങ്കില്‍ മറ്റു ലൈംഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കാം. ബാഹ്യലീലകള്‍, വദനരതി, സ്വയംഭോഗം, എന്നിവയെല്ലാം പരീക്ഷിച്ചു നോക്കാവുന്നതാണ്. വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും വേണ്ട പൊരുത്തപെടലുകള്‍ വരുത്തുകയും ചെയ്ത് രണ്ട്‌പേര്‍ക്കും സെക്‌സ് ആസ്വാദ്യകരമാക്കണം. സെക്‌സ് എന്നത് ശാരീരിക വേഴ്ച എന്നതുമാത്രമല്ലെന്ന് ഓര്‍ക്കണം. സെക്‌സില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആലിംഗനം ചെയ്യാനും ചുംബനത്തിലേര്‍പ്പെടാനും തഴുകി തലോടുവാനുമൊക്കെ കഴിയുമെന്നോര്‍ക്കണം.
ഈ സമയത്ത് വദനരതി എത്രത്തോളം സുരക്ഷിതമാണെന്ന് പങ്കാളികള്‍ക്ക് ആശങ്ക ഉണ്ടാകാറുണ്ട്. വദനരതിയുടെ സമയത്ത് നാക്ക് ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും അതിനിടെ ജനനേന്ദ്രിയ ഭാഗത്തേക്ക് ഊതുന്നത് ഒഴുവാക്കുന്നതാണ് നല്ലത്. വായുപ്രവാഹം ഉണ്ടാകുന്നത് എയര്‍ എംപോളിസം എന്ന അവസ്ഥയ്ക്ക് ഇടയാക്കിയേക്കാം. രക്തചക്രമണ വ്യവസ്ഥയിലേക്ക് ഒരു വായു കുമിള എത്തിപ്പെടുന്ന സ്ഥിതി വിശേഷമാണിത്. ഇങ്ങനെ ഉണ്ടാകാനുളള സാധ്യത അത്യപൂര്‍വ്വമാണെങ്കിലും, അതു സംഭവിക്കുകയാണെങ്കില്‍ അമ്മയുടേയോ, കുഞ്ഞിന്റെയോ, രണ്ടുപേരുടെയുമോ ജീവന്‍ അപകടത്തിലാക്കിയേക്കും. പങ്കാളിക്ക് മോണരോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആ സ്ഥിതിയില്‍ ഗര്‍ഭിണിയായ പങ്കാളിക്ക് വാദനരതി നല്‍കുന്നത് ഒഴുവാക്കണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും.
ഗര്‍ഭസ്ഥ ശിശു വികസിക്കുന്നതിനോടൊപ്പം അമ്മയുടെ വയറിന്റെ വിലിപ്പവും കൂടുമെന്നതിനാല്‍ ഗര്‍ഭകാലത്തെ സെക്‌സിന് അനുയോജ്യമായ ശാരീരിക നിലകള്‍ തിരഞ്ഞെടുക്കണം. മിഷനറി പൊസിഷന്‍ എന്നറിയപ്പെടുന്ന രീതി (പുരുഷന്‍ സ്ത്രീയുടെ മുകളിലായിരിക്കുന്ന അവസ്ഥ) തീര്‍ച്ചയായും ഗര്‍ഭണികള്‍ ഒഴിവാക്കുന്നതാണ് നല്‍കുന്നത്. എങ്കിലും ആദ്യ ത്രൈമാസത്തിന് ശേഷവും ഈ ശാരീരിക നില ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സ്ത്രിയുടെ പുറം ഭാഗത്തിനടിയില്‍ ഒരു തലയണവെച്ച് ഉയര്‍ത്തി വയ്ക്കാവുന്നതാണ്. ഇപ്രകാരമാകുമ്പോള്‍ സ്ത്രീ അല്‍പം ചരിഞ്ഞ അവസ്ഥയിലായിരിക്കും എന്നതിനാല്‍ കൂടുതല്‍ സൗകര്യപ്രതമായിരിക്കും. അതുകൂടാതെ പങ്കാളിയുടെ ശരീരഭാഗം സ്ത്രീയുടെ വയറിന്റെ ഭാഗത്ത് അധികം ബാധിക്കാതെയുളള ചലനങ്ങളാണ് സ്വീകരിക്കേണ്ടത്
രതിമൂര്‍ച്ചയ്‌ക്കേ ശേഷം നേരിയതോതിലുളള വയറുവേദന തോന്നുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ അതുമാറുന്നില്ലെങ്കിലോ, വേദന അധികരിക്കുകയോ രക്തപ്രവാഹം ഉണ്ടാകുന്നുണ്ടെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
https://www.facebook.com/Malayalivartha