വിവസ്ത്രരായി ഉറങ്ങിയാല്‍ ഗുണങ്ങളേറെ
ബെഡ്‌റൂമില്‍ നഗ്നരായി കിടന്നുറങ്ങാറുണ്ടോ എന്ന് ചോദിച്ചാല്‍ അയ്യേ എന്നു പറയുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ നഗ്‌നരായി കിടന്നുറങ്ങിയാല്‍ നിങ്ങളുടെ ജീവിത നിലവാരം കൂടുന്നതുള്‍പ്പടെ ആരോഗ്യത്തിന് അതിശയിപ്പിക്കുന്ന പ്രയോജനങ്ങള്‍ ഉണ്ടാകും. പങ്കാളിയോടൊപ്പം നഗ്‌നരായി കിടക്കുമ്പോള്‍ ദാമ്പത്യബന്ധം കൂടുതല്‍ ദൃഢമാകുകയും പങ്കാളിയോടുളള അടുപ്പം കൂടുകയും ചെയ്യുംം എന്തുകൊണ്ടെന്നാല്‍ സ്‌കിന്‍ ടു സ്‌കിന്‍ ബന്ധം കൂടുതല്‍ ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കുന്നു. സ്‌നേഹത്തിന്റെ ആഴംകൂട്ടുന്ന ഹോര്‍മോണാണ് ഓക്‌സിടോസിന്‍. അതുപോലെ പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസിലാക്കാനും അവരുടെ പ്ലഷര്‍ പോയിന്റുകള്‍ അറിയാനും ഇത്തരത്തിലുള്ള കിടപ്പ് സഹായിക്കും. ലൈംഗികബന്ധത്തിന് ശക്തി പകരാനും ഇതു സഹായിക്കും. ഇംഗ്ലണ്ടില! നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് 57 ശതമാനം ദമ്പതിമാരും നഗ്‌നരായി കിടപ്പറ പങ്കിടുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണെന്നതായിരുന്നു.
ശരീരത്തിന്റെ ഘടനയെക്കുറിച്ച് ആകുലപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. മോഡലുകളുടെയും നടിമാരുടെയും നടന്‍മാരുടെയുമൊക്കെ ഫോട്ടോ കണ്ട് അതുപോലെ ശരീരഘടന കിട്ടിയെങ്കിലെന്ന് കൊതിക്കാത്തവരുണ്ടോ? എന്നാല്‍ നഗ്‌നരായി കിടന്നുറങ്ങുമ്പോള്‍ പതിയെ പതിയെ നിങ്ങളുടെ ശരീരഘടനയെ അംഗീകരിക്കാനും ആ ആകൃതിയില്‍ അഭിമാനം കൊള്ളാനും സാധിക്കുമത്രേ. മാത്രമല്ല കോര്‍ട്ടിസോള്‍ നിരക്ക് താഴുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും സാധിക്കും. നഗ്‌നരായി കിടന്നുറങ്ങുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ക്വോളിറ്റി കൂടുതലായിരിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇറുകിയ വസ്ത്രങ്ങള്‍ പുരുഷലൈംഗികാവയവത്തിന്റെ ചൂട് കൂട്ടുകയും ഇത് ബീജത്തിന്റെ ക്വോളിറ്റി കുറയ്ക്കുകയും ചെയ്യും. സ്ലീപ് എക്‌സ്‌പെര്‍ട്ട്‌സ് പറയുന്നത് വിവസ്ത്രരായി ഉറങ്ങാന്‍ കിടക്കുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ സഹായിക്കുമെന്നാണ്. ഇത് സുഖകരമായ നിദ്ര പ്രദാനം ചെയ്യുന്നു. വിവസ്ത്രരായി കിടന്നുറങ്ങുമ്പോള്‍ ഗ്രോത്ത് ഹോര്‍മോണ്‍, മെലാടോണിന്‍ എന്നിവയുടെ റിലീസിങ് സുഗമമായി നടക്കുന്നു. ഇവയാകട്ടെ പ്രായാധിക്യത്തെ തടയുകയും ത്വക്കിലുണ്ടാകുന്ന ചുക്കിചുളിവുകളെയും വലിച്ചിലുകളെയും നശിപ്പിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha