സെക്‌സ് എങ്ങനെ സന്തോഷകരമാക്കാം
സെക്‌സ് ജീവിതം നല്ലതാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കുമായിരിക്കും. സെക്‌സ് ഒരു ബാധ്യതയായി കാണാതിരിക്കുകയാണ് അതിനായി ആദ്യം വേണ്ടത്. പങ്കാളിക്കു വേണ്ടി വേണമെങ്കിലാവാം എന്ന ചിന്ത ആദ്യം ഉപേക്ഷിക്കുക. മനസില്‍ താല്‍പര്യം തോന്നിയാല്‍ മാത്രമേ ലൈംഗികജീവിതവും നന്നാവൂ. സെക്‌സിനോട് താല്‍പര്യം തോന്നുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും വേണം. നല്ല സെക്‌സിന് നല്ല ശീലങ്ങളും പ്രധാനം. പുകവലി, മദ്യപാനം തുടങ്ങിയവ സെക്‌സ് ജീവിതത്തിന് ദോഷം വരുത്തും. ഇവ കഴിവതും ഉപേക്ഷിക്കുക. വ്യായാമം ശീലമാക്കുക. ശരീരത്തിന്റെ അരോഗ്യവും ആരോഗ്യകരമായ സെക്‌സിന് പ്രധാനമാണ്.
പങ്കാളികള്‍ തമ്മിലുള്ള നല്ല മാനസിക ബന്ധവും നല്ല സെക്‌സിനെ സഹായിക്കും. എന്തും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു മാനസിക ബന്ധം പങ്കാളികള്‍ തമ്മില്‍ വേണം. ഇത് ലൈംഗികസംബന്ധമായ പ്രശ്‌നങ്ങളാണെങ്കില്‍ പോലും. സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാതിരിക്കുന്നത് പലരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. സെക്‌സിനെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. കക്കയിറച്ചി, അവോക്കാഡോ എന്നിവ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. കക്കയിറച്ചി പുരുഷന്മാരിലെ ബീജോല്‍പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും കക്കയിറച്ചി നല്ലതാണ്. അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ധാരാളം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണസാധനമാണ്. ഇത് ശാരീരിക ഊര്‍ജം നല്‍കും. സെക്‌സിന് മാത്രമല്ലാ, ഹൃദയത്തിനു ചേര്‍ന്ന ഭക്ഷണം കൂടിയാണിത്.
https://www.facebook.com/Malayalivartha