ആദ്യരാത്രിയില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ആദ്യരാത്രി ഒന്നേയുളളു. ഒരിക്കലും മറക്കാനാവാത്ത സുവര്‍ണനിമിഷങ്ങളാണ് ആദ്യരാത്രി സമ്മാനിക്കുന്നത്. ആദ്യരാത്രിക്ക് വേണ്ടി ശാരീരികവും മാനസികവുമായി തയ്യാറെടുക്കുമ്പോള്‍ വളരെ പ്രധാനമായും മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യരാത്രിയില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം എതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നൊക്കെ അറിഞ്ഞിരിക്കണം.
ആദ്യരാത്രിയില്‍ മധുരമുളള പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കും. വാഴപ്പഴം പോലെയുളള പഴങ്ങളും ബെറി പഴങ്ങളും പരിഭ്രമവും ടെന്‍ഷനും കുറയ്ക്കാന്‍ സഹായിക്കും. തണ്ണിമത്തന്‍ കഴിക്കുന്നത് പങ്കാളികള്‍ക്ക് മാനസിക ഉല്ലാസം നല്‍കും. പ്രകൃതി ദത്തമായ വയാഗ്രയാണ് തണ്ണിമത്തനെന്നാണ് ഗവേഷകര്‍ പറയുന്നത്. സിട്രൂലിന്‍ എന്ന മൂലകം ശരീരത്തിലെ രക്തപര്യയന തോത് കൂട്ടുകയും അതേസമയം രക്തക്കുഴലുകള്‍ക്ക് വിശ്രാന്തി നല്‍കുകയും ചെയ്യുന്നു.
ആദ്യരാത്രിയില്‍ അമിതമായി മാംസം കഴിക്കുന്നത് വയറിനുളളില്‍ ഗ്യാസ് ഉണ്ടാകാനിടയാകും.മാത്രമല്ല ഇത് ശരീരത്തില്‍ അതീവ ദുര്‍ഗന്ധമുണ്ടാക്കും. അതിനാല്‍ മാംസം ആദിവസം ഒഴിവാക്കുന്നതാകും നല്ലത്. ഓട്‌സും ഡാര്‍ക്ക് ചോക്കലേറ്റും കഴിക്കുന്നത് നല്ലതാണ്. ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങളും ലൈംഗികശേഷിഇല്ലായ്മയും പരിഹരിക്കാന്‍ ഇത് സഹായിക്കും. ആവശ്യമായ അളവില്‍ മാത്രം വെളളം കുടിക്കുക. ആദ്യരാത്രിയില്‍ മദ്യപിക്കരുത്. മദ്യപിക്കുന്നത് ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. തുടര്‍ന്നുളള ജീവിതത്തില്‍ മദ്യം വില്ലനാവുകയും ചെയ്യും
https://www.facebook.com/Malayalivartha