ഇണയെ ആകര്‍ഷിക്കാന്‍ മനുഷ്യരും ഗന്ധം ഉത്പാദിപ്പിക്കും
ഇണയെ ആകര്‍ഷിക്കാനും ആശയവിനിമയം നടത്താനുമൊക്കെ മൃഗങ്ങളും ചെറുപ്രാണികളും ശരീരത്തില്‍ നിന്ന് ഗന്ധം പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് നമുക്ക് അറിയാം. മനുഷ്യര്‍ ഇത്തരം ഗന്ധം പുറപ്പെടുവിക്കുമോ എന്നത് ഇതുവരെ അറിയില്ലായിരുന്നു. എന്നാല്‍ മനുഷ്യരും ഇത്തരം ഗന്ധം പുറപ്പെടുവിക്കും എന്നതാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ഫെറോമോണ്‍ എന്ന രാസപദാര്‍ഥമാണ് ഇതിന് ശരീരം പുറപ്പെടുവിക്കുന്നത്. 'ഫെറിന്‍' (ചുമക്കുക), 'ഹോര്‍മോണ്‍' (ഉത്തേജിപ്പിക്കുക) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് 'ഫെറോമോണ്‍' എന്ന വാക്കിന്റെ ഉത്ഭവം. ഇണചേരലിനായുള്ള ഉത്തേജനം നടത്തുന്നതിന്, അല്ലെങ്കില്‍ ലൈംഗികബന്ധത്തിലൂടെയുള്ള പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തിക്കായി, സ്വന്തം വര്‍ഗത്തിലുള്ള പങ്കാളികളെ ആകര്‍ഷിക്കുന്നതിനായി ജീവജാലങ്ങള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണ് (ഗന്ധം) ലൈംഗിക ഫെറോമോണുകള്‍.
മനുഷ്യരില്‍ മറ്റു ജീവികളെ അപേക്ഷിച്ച് ഗന്ധമറിയാനുള്ള കഴിവ് വികാസം പ്രാപിച്ചിട്ടില്ല. മനുഷ്യരിലെ ലൈംഗിക ഫെറോമോണുകളുടെ സാന്നിധ്യം എന്നും തര്‍ക്കവിഷയമായിരുന്നു. ആദിമ മനുഷ്യരുടെ കാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് വളരെ ഉയര്‍ന്ന തലത്തില്‍ വികാസം പ്രാപിച്ച കാഴ്ചയുണ്ടായിരുന്നുവെങ്കിലും ഗന്ധമറിയാനുള്ള ശേഷി താരതമ്യേന കുറവായിരുന്നു. ഫെറോമോണുകള്‍ തിരിച്ചറിയുന്നതിനായി മിക്ക സസ്തനികളിലും കാണപ്പെടുന്ന പ്രത്യേക ഭാഗമാണ് വൊമെറോനേസല്‍ ഓര്‍ഗന്‍ (വിഎന്‍ഒ). ആദിമമനുഷ്യരില്‍ വിഎന്‍ഒ വികാസം പ്രാപിക്കാത്ത അവസ്ഥയില്‍ ആയിരുന്നതിനാല്‍, ആധുനിക മനുഷ്യര്‍ക്കും വിഎന്‍ഒ ഇല്ല എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, മനുഷ്യര്‍ക്കും വിഎന്‍ഒ ഉണ്ട് എന്നും നാസാദ്വാരങ്ങളെ വേര്‍തിരിക്കുന്ന ഭാഗത്തിനിരുവശവുമായാണ് ഇത് സ്ഥിതിചെയ്യുന്നത് എന്നുമാണ് പുതിയ കണ്ടെത്തല്‍. ഈ ഗന്ധഗ്രാഹിയില്‍ നിന്നുമുള്ള ഞരമ്പുകള്‍ 'ആക്‌സസറി ഒഫാക്ടറി ബള്‍ബ്' എന്ന അവയവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ അവയവമാണ് ഗന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തലച്ചോറിലെ ഹൈപ്പോതലാമസിന് കൈമാറുന്നത്. അതിനാല്‍, ഫെറോമോണുകള്‍ക്ക് ലൈംഗികതയെയും അന്തസ്രാവി ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാനുള്ള കഴിവുണ്ടാകുമെന്നാണ് കരുതുന്നത്
https://www.facebook.com/Malayalivartha