ലൈംഗിക ബന്ധത്തിന്റെ ഗുണങ്ങള്‍
ആരോഗ്യപരമായ ലൈംഗികബന്ധത്തിന് നിരവധി ഗുണങ്ങളുണ്ട്. മനസ്സിനെ ശാന്തമാക്കുന്നതില്‍ ലൈംഗിക ബന്ധത്തിനുളള പങ്ക് വളരെ വലുതാണ്. മനസ്ത്രഞ്ജര്‍ പോലും ഇതേകുറിച്ച് വിവരിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നതാണ് ലൈംഗിക ബന്ധത്തിന്റെ പ്രധാനം ഗുണം. കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. ആത്മവിശ്വാസം ഉയര്‍ത്തുന്നതിനും ലൈംഗിത വളരെ സഹായിക്കുന്നു.
ആഴ്ചയില്‍ ഒന്നോ, രണ്ടോ തവണ ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നവരില്‍ ഇമ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. 30 മിനുട്ട് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ലൈംഗികത ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ്.മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ബന്ധപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത പകുതി കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലുളള പ്രണയം വര്‍ധിപ്പിക്കും. മാത്രമല്ല ഓക്‌സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ സ്രവിക്കാന്‍ കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഫലം നല്‍കുന്നു. ശുക്ലവിസര്‍ജ്ജനത്തിനുളള അവസരമുണ്ടാകുന്നത് പുരുഷന്‍മാരില്‍ മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാകാനുളള സാധ്യത കുറയ്ക്കും. പേശികള്‍ക്ക് ബലം നല്‍കുന്നതിനും ലൈംഗികബന്ധം സഹായിക്കുന്നു. കൂടാതെ ഒന്നാന്തരമൊരു ഉറക്കമരുന്നുകൂടിയാണിത്.
https://www.facebook.com/Malayalivartha