ആസ്വാദ്യകരമായ സെക്‌സിന്...
ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സെക്‌സ് ആണെന്ന് പറയേണ്ടിവരും. പരസ്പരം മനസിലാക്കുയും ആരോഗ്യപരവുമായ സെക്‌സ് പങ്കാളികള്‍ തമ്മിലുളള ബന്ധത്തിന്റെ ആഴും കൂട്ടും. സെക്‌സിന് ഫൊര്‍പ്ലേ, പ്ലേ, ആഫ്റ്റര്‍പ്ലേ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ഉളളത്. ഫൊര്‍പ്ലേ എന്ന പൂര്‍വലീല സെക്‌സിന്റെ നല്ലൊരു തുടക്കമാണ്. പരസ്പരം ലൈംഗികതയിലേക്ക് ഉണരാന്‍ ഇത് സഹായിക്കുന്നു. തൊട്ടും തലോടിയുമുള്ള സ്പര്‍ശനം, പരസ്പരമുള്ള ആലിംഗനം, ചുംബനം തുടങ്ങിയവ ഫോര്‍പ്ലേയുടെ ഭാഗമാണ്. ഈ സമയത്ത് നടക്കുന്ന സെക്‌സുമായി ബന്ധപ്പെട്ട സംസാരം പോലും മികച്ച ഫൊര്‍പ്ലേയാണ്. പരസ്പരമുള്ള താല്പര്യം പോലും മികച്ച ഫൊര്‍പ്ലേയാണ്.
പരസ്പരമുള്ള താല്‍പര്യങ്ങളുടെ തിരിച്ചറിവുകളാണ് ഇവിടെ നടക്കുന്നത്. ഈ പൂര്‍വലീലകള്‍ കൃത്യമായി നടന്നാല്‍ സാവധാനം പങ്കാളികളുടെ ഉത്തേജനം വര്‍ധിച്ചുവരും. ഇതിന് ശേഷം വേണം രണ്ടാം ഘട്ടമായ പ്ലേ (യഥാര്‍ഥ ലൈംഗികബന്ധം) ആരംഭിക്കാന്‍. പങ്കാളികളുടെ രതിമൂര്‍ച്ഛയോടെയാണ് ഈ ഘട്ടം അവസാനിക്കുന്നത്. രതിമൂര്‍ച്ഛയിലൂടെ കിട്ടിയ ശാന്തമായ മാനസികാവസ്ഥയെ പ്രയോജനപ്പെടുത്തണമെങ്കില്‍ അവര്‍ പരസ്പരം പുണര്‍ന്നു കിടക്കുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യണം. ഈ കാര്യങ്ങള്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായിക്കും. ഈ മൂന്നാം ഘട്ടത്തെ ആഫ്റ്റര്‍ പ്ലേ എന്നു പറയുന്നു. ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ മൂന്നും പൂര്‍ത്തിയാകുമ്പോഴെ ലൈംഗികബന്ധം ആസ്വാദ്യകരമാം വിധം ലക്ഷ്യത്തിലെത്തി എന്നു പറയാനാവൂ.
https://www.facebook.com/Malayalivartha