പുരുഷനിലും സ്ത്രീയിലും ലൈംഗിക ഉത്തേജനം വ്യത്യാസമാണോ?
ലൈംഗിക ഉത്തേജനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണ്. പുരുഷനില്‍ അധികവും ലൈംഗിക ഉത്തേജനം സംഭവിക്കുന്നത് കാഴ്ചയിലൂടെയാണ്. സ്ത്രീയുടെ നഗ്നത, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവ കാണുമ്പോള്‍ പുരുഷന് ഉത്തേജിതനാകുന്നു. എന്നാല്‍ സ്ത്രീയുടെ കാര്യത്തില്‍ കാഴ്ചയിലൂടെ ലഭിക്കുന്ന സംവേദനങ്ങളല്ല ലൈംഗികോത്തേജനത്തിന്റെ പ്രധാന ഉറവിടം. മറിച്ച് സ്ത്രീയുടെ വിചാരങ്ങളും വികാരങ്ങളുമാണ് ഉത്തേജനത്തിലേക്ക് നയിക്കുന്നത്.
പുരുഷനോട് വൈകാരികമായ അടുപ്പം തോന്നിയാലേ സ്ത്രീ, ലൈംഗികമായ ഉത്തേജിതയാകു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും ആശയവിനിമയം നടത്തുകയും സന്തോഷിപ്പിക്കുകയും സുരക്ഷിതബോധം നല്‍കുകയും ചെയ്യാന്‍ തയാറാകുന്ന പുരുഷനോട് സെക്സിന് സ്ത്രീ എളുപ്പം തയാറാകും.
https://www.facebook.com/Malayalivartha