ഒരിക്കലും സെക്‌സിനു ശേഷം ഇങ്ങനെ ചെയ്യരുത്
സെക്‌സ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ സെക്‌സ് അനാരോഗ്യകരമാകുകയും ചെയ്യും. ലൈംഗിക ബന്ധത്തില്‍ മാത്രമല്ല ലൈംഗിക ബന്ധത്തിനുശേഷവും ചെയ്യാന്‍ പാടില്ലാത്തതും അനാരോഗ്യകരവുമായ ചില കാര്യങ്ങള്‍ ഉണ്ട്. സക്‌സിനു ശേഷം ചെയ്യുന്ന ചില പ്രവൃത്തികള്‍ സ്ത്രീകളുടെ ആരോഗ്യം കളയും. ഒരു കാരണവശാലും സെക്‌സിനു ശേഷം മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. എന്തെന്നാല്‍ യൂറിനറി ബ്ലാഡര്‍ ഭാഗത്തുള്ള ബാക്ടീരിയകളെ പുറന്തള്ളാന്‍ ഇത് ഏറെ അത്യാവശ്യമാണ്.
സെക്‌സിനു ശേഷം വജൈനല്‍ ഭാഗം വൃത്തിയാക്കുന്നതിനായി മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാകുന്ന വെറ്റ് വൈപ്പ് ഉപയോഗിക്കുന്നതും ദോഷമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകളും മറ്റും ഈ ഭാഗത്ത് അലര്‍ജിയുണ്ടാക്കാന്‍ കാരണമായേക്കും. സെക്‌സിനു ശേഷം വജൈനല്‍ ഭാഗം സോപ്പോ മറ്റുള്ള ലോഷനുകളോ ഉപയോഗിച്ചു കഴുകാന്‍ പാടില്ല. ഈ ഭാഗം വളരെ സെന്‍സിറ്റിവായതിനാല്‍ സോപ്പും മറ്റുമുപയോഗിയ്ക്കുന്നത് ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, ഈ ഭാഗം വരണ്ടതാകാനും കാരണമായേക്കും. വജൈനയുടെ ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് സ്രവങ്ങളുളള അടിവസ്ത്രം ധരിച്ചി ഉറങ്ങാന്‍ കിടക്കുന്നത്.
https://www.facebook.com/Malayalivartha