ലൈംഗീകത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും
മനുഷ്യന് ആവശ്യമുളളതാണ് ലൈംഗീകത. വംശവര്‍ധനവിനും മാനസികശാരീരിക സൗഖ്യത്തിനും ലൈംഗികത ആവശ്യമാണ്. ആരോഗ്യകരമായ ലൈംഗികബന്ധം മനുഷ്യന് ഗുണകരമാണെന്ന് ഒട്ടേറെ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സംതൃപ്തമായ ലൈംഗീക ജീവിതം ആസ്വദിക്കുന്നവര്‍ക്ക് നന്നായി ജോലി ചെയ്യാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സംതൃപ്തമായ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറതന്നെ ലൈംഗീകതയാണെന്ന് വ്യക്തമാക്കുന്നു. ഒരു തവണ 85 കലോറി വരെ എരിച്ചുകളായവുന്ന വ്യായാമമാണ് ലൈംഗീകത. സ്വയംഭോഗത്തിനുപോലും ഇത്തരത്തിലുള്ള ആരോഗ്യകരമായ ഗുണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ലൈംഗീകത ആസ്വദിക്കുന്നവരുടെ ശരീരത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഹൃദയത്തെ ആരോഗ്യമുളളതാക്കി തീര്‍ക്കുന്നതില്‍ ലൈംഗീകതയ്ക്ക വളരെ വലിയ പങ്കുണ്ട്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതുള്‍പ്പെടെയുളള ശാരീരിക മാറ്റങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. ഹൃദ്രോഗബാധിതര്‍ക്ക് ലൈംഗീക ജീവിതം പ്ാടില്ല എന്നുളളത് തെറ്റായധാരണയാണ്. സംതൃപ്ത ലൈംഗീകജീവിതം നയിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറവായിരിക്കും. പ്രണയപൂര്‍വ്വമുളള ആലിംഗനത്തിനുപോലും ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.
മൈഗ്രേയിന്‍ അടക്കമുളള വേദനകള്‍ കുറയ്ക്കാന്‍ ലൈംഗീകതയ്ക്ക് കഴിയും. ആ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ വേദന കുറയ്ക്കുന്നുവെന്നതാണ് ഇതിന് അടിസ്ഥാനം. അധികം ഇടവേളകളില്ലാതെ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയും. ലൈംഗികോദ്ധാരണം പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതാണ് ഒരു കാരണം. ശുക്ലം പുറത്തേക്ക് പോകുന്നത് കാത്സ്യമടക്കമുള്ള ധാതുക്കളുടെ ക്രിസ്റ്റല്‍ അടിഞ്ഞ് കാന്‍സറിനുകാരണമാകുന്ന സാഹചര്യമുണ്ടാകുന്നത് തടയുമെന്നതാണ് രണ്ടാമത്തെ കരണം.
മാസത്തില്‍ 12 തവണയെങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പെടുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രതിയുടെ സമയത്ത് മസ്തിഷ്‌കത്തില്‍ ഓക്‌സിടോസിനും ഡോപാമിനുമടക്കമുള്ള രാസവസ്തുക്കള്‍ സ്രവിക്കപ്പെടുന്നത് ഉറക്കത്തെ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുളള ഒരു ഉത്തമ ഉപാധിയാണ് ലൈംഗീകത. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ആയുസ്സ് കൂട്ടുകയും ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ലൈംഗീകതയ്ക്ക കഴിയും. ആത്മവിശ്വാസം കൂടുതലുളള സ്ത്രീകള്‍ക്ക് നന്നായി രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha