സെക്‌സില്‍ നിന്ന് വിട്ടുനിന്നാല്‍...
സെക്‌സ് ശാരീരിക സുഖത്തിന് മാത്രമുളളതാണെന്ന് ധാരണയ്ക്ക ഇന്ന് മാറ്റം വന്നിരിക്കുകയാണ്. പല ആരോഗ്യഗുണങ്ങളും സെക്‌സിനുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ സെക്‌സ് ഗുണം ചെയ്യും. സ്ത്രീകള്‍ക്ക് മാത്രമായുളള ചില പ്രയോജനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. സെക്‌സ് ശീലമാക്കി പിന്നീട് ഇതില്‍ നിന്നും വിടുതല്‍ നേടുന്ന സ്ത്രീയ്ക്കു നേരിടേണ്ടി വരുന്ന പല ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകാം. ഇതിനുള്ള പ്രതിവിധി സെക്‌സ് തന്നെയാണ്.
സ്ത്രീയ്ക്ക് അവളുടെ ആത്മവിശ്വാസമുയര്‍ത്താനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഇതുണ്ടാക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെ കാരണം. സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്ന സ്ത്രീയ്ക്ക് ആത്മവിശ്വാസക്കുറവും ഉന്മേഷക്കുറവുമെല്ലാം അനുഭവപ്പെടുന്നതു സാധാരണയാണ്. സെക്‌സ് രക്തത്തിലെ ഓക്‌സിജന്‍ അളവു കൂട്ടും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. മറവി പോലുള്ള അവസ്ഥകളാകും സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്ന സ്ത്രീയ്ക്കുള്ള ഒരു പ്രശ്‌നം.
ശരീരത്തിന്റെ പ്രതിരോധശേഷി ഉയര്‍ത്താനുള്ള നല്ലൊരു വഴിയാണ് ആരോഗ്യകരമായ സെക്‌സ്. സ്ത്രീകള്‍ പെട്ടെന്നു തന്നെ അസുഖത്തിന്റെ പിടിയില്‍ അകപ്പെടുന്നതിന് സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്നതു കാരണമാകും. നല്ലൊരു പെയിന്‍കി്ല്ലര്‍ കൂടിയാണ് സെക്‌സ്. പല വേദനകള്‍ക്കുമുള്ളൊരു സ്വാഭാവിക പ്രതിവിധി. വേദനകള്‍ കൂടുന്നതായിരിയ്ക്കും മറ്റൊന്ന്. ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകളും വേദനകളുമെല്ലാം കുറയ്ക്കാന്‍ സെക്‌സ് ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുപേക്ഷിച്ചാല്‍ ഈ ഗുണം നഷ്ടപ്പെടും.
സെക്‌സ് എന്‍ഡോര്‍ഫിനുകള്‍ ഉല്‍പാദിപ്പിയ്ക്കുന്നതില്‍ ഏറെ സഹായകരമാണ്. ഇത് നല്ല മൂഡു നല്‍കും. മൂഡോഫാകും ഇതില്ലാത്തിന്റെ മറ്റൊരു പ്രശ്‌നം. ബിപി, ഹൃദയപ്രശ്‌നങ്ങള്‍, അമിതവണ്ണം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് സെക്‌സ്. ഇതുപേക്ഷിയ്ക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍ സെക്‌സ് സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
https://www.facebook.com/Malayalivartha