ആരോഗ്യത്തിനും ആയുസ്സിനും ഉത്തമ ഔഷധം : സെക്സ്
ദാമ്പത്യജീവിതത്തിൽ സാധാരണമാണ് സെക്സ് . സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ ആയുസ് വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ചര്‍മ്മസംരക്ഷണത്തിനും സെക്സ് ഉപകരിക്കും.
പല രോഗങ്ങള്‍ക്കുമുള്ള നല്ല മരുന്നാണ് രതി. സ്ഥിരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ രോഗങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധം ഉള്ളവരായിരിക്കും
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂലം ശാരീരികവും മാനസികവുമായ നിരവധി പ്രയോജനങ്ങളുണ്ട്. സെക്സ് വേദന ഇല്ലാതാക്കുക മാത്രമല്ല മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും സഹായിക്കും. സെക്സ് ഔഷധമാവുന്നത് എങ്ങനെയെന്ന് നോക്കാം
സെക്സില്‍ ഏര്‍പ്പെടുന്നതു കാരണം വേദനയില്‍ നിന്ന് മുക്തി നേടുന്നതെങ്ങനെയെന്നു തന്നെ ആദ്യം വിശദീകരിക്കാം. രതിമൂര്‍ച്ഛയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ശരീരത്തിലെ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണിന്റെ നില സാധാരണയിലും അഞ്ചിരട്ടിയായി വര്‍ദ്ധിക്കുന്നു. ഇത് എന്‍ഡോര്‍ഫിന്‍സ് ഉത്പാദിപ്പിക്കപ്പെടാനും അതുവഴി വേദന കുറയാനും സഹായിക്കുന്നു.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ സെക്സില്‍ ഏര്‍പ്പെടുന്നത് ഇമ്മ്യൂണോഗ്ലോബുലിന്‍ എ എന്ന ആന്റിബോഡിയുടെ നില മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെയാകെ പ്രതിരോധ സംവിധാനത്തിനു സഹായകമാണ് ഈ ആന്റിബോഡി. അതേപോലെ കൂടുതല്‍ സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വളരെ കുറഞ്ഞ തോതിലായിരിക്കും എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവിടെയും ഓക്സിറ്റോസിനാണ് സഹായിക്കുന്നത്.
സെക്സ് യുവത്വം കാത്ത് സൂക്ഷിക്കും. രതിമൂര്‍ച്ഛാ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡീഹൈഡ്രോഎപിയാന്‍ഡ്രോസ്റ്റിറോണ്‍ (ഡി എച്ച് ഇ എ) എന്ന ഹോര്‍മോണ്‍ ആണ് യുവത്വത്തിന്റെ കാവലാളാവുന്നത്. ഈ ഹോര്‍മോണ്‍ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുമെന്നും ചര്‍മ്മത്തിന്റെ കാന്തി നിലനിര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.
സെക്സില്‍ ഏര്‍പ്പെടുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും, പ്രത്യേകിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം. സെക്സില്‍ ഏര്‍പ്പെടുന്ന സമയത്തെ ദീര്‍ഘ നിശ്വാസങ്ങളും ഉയര്‍ന്ന നിരക്കിലുള്ള ഹൃദയമിടിപ്പുമാണ് ഇതിനു സഹായിക്കുന്നത്. ഇത് ശരീരാവയവങ്ങളിലേക്ക് ശുദ്ധ രക്തം എത്തിക്കാന്‍ സഹായകമാവുന്നു. അതേപോലെ, സെക്സില്‍ ഏര്‍പ്പെടുന്നത് നല്ല ഉറക്കവും സമ്മാനിക്കും.
സെക്സില്‍ ഏര്‍പ്പെടുന്നത് ഹൃദയ ധമനികളുടെ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. സെക്സ് ഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആകൃതി സൂക്ഷിക്കുന്നതിനു നല്ലൊരു മാര്‍ഗ്ഗമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha