സൗന്ദര്യവും സെക്‌സ് അപ്പീലും തമ്മില്‍ ബന്ധമുണ്ടോ?
സൗന്ദര്യവും സെക്‌സ് അപ്പീലും തമ്മില്‍ ബന്ധമില്ല. കാരണം സൗന്ദര്യമുള്ള ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ ഉണ്ടാകണമെന്നില്ല. സൗന്ദര്യവും ലൈംഗികാര്‍ഷണവും രണ്ടും രണ്ടാണ്. ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ തോന്നുന്ന വ്യക്തി, മറ്റൊരാളില്‍ അത് തോന്നിക്കണമെന്നില്ല.എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയില്‍ ലൈംഗികാകര്‍ഷകത്വം ജനിപ്പിക്കാനുള്ള കഴിവാണ് സെക്സ് അപ്പീല്‍ എന്ന് സാമാന്യമായി പറയാം.
ഒരു വ്യക്തിയുടെ ചലനങ്ങള്‍, വസ്ത്രധാരണം, ഗന്ധം, സംസാരശൈലി, ശാരീരികസൌന്ദര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ആ വ്യക്തിയുടെ സെക്സ് അപ്പീല്‍ നിര്‍ണയിക്കുന്നത്.
ഓരോരുത്തരുടെയും കണ്ണില്‍പെടുന്ന ഒരു സവിശേഷതയാണ് സെക്‌സ് അപ്പീല്‍. ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
നോക്കിലും വാക്കിലും വശ്യമായ ഭാവം ഉണര്‍ത്തുന്ന അവയവമോ ചേഷ്ടയോ നോട്ടമോ ഒക്കെ സെക്‌സ് അപ്പീലിന് കാരണമാണ്. സ്ത്രീ പുരുഷന്മാരുടെ വാക്കിലും നോക്കിലും ചലനത്തിലും ആകാര ഭംഗിയിലുമെല്ലാം , ലൈംഗികതയുടെ സൂചനകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ലൈംഗി ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത് നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായിരിക്കും.
എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളെയും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെയും ആകര്‍ഷിക്കാറില്ല. ഒരാള്‍ക്ക് സെക്‌സ് അപ്പീല്‍ തോന്നുന്ന വ്യക്തി, മറ്റൊരാളില്‍ അത് തോന്നിക്കണമെന്നില്ല. ഒരേ വ്യക്തിയില്‍ തന്നെ വ്യത്യസ്തരീതിയിലാണ് ആളുകള്‍ക്ക് സെക്‌സ് അപ്പീല്‍ കാണുന്നത്.
സെക്‌സ് അപ്പീല്‍ ജനിക്കുന്നത് നാം കാണുന്ന വ്യക്തിയുടെ സൗന്ദര്യത്തിലോ പെരുമാറ്റത്തിലോ അല്ല. കാഴ്ചക്കാരന്റെ മനസിലാണ്. അതുതന്നെ സാഹചര്യവും മനോഭാവവും അനുഭവവുമൊക്കെ അനുസരിച്ചിരിക്കും. .അത് കാണുന്നവന്റെ മനസ്സിലാണ്
വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുക,- ആകര്‍ഷമായി വസ്ത്രം ധരിക്കുക,
മുഖവും ഹെയര്‍ സ്‌റ്റൈലും നന്നാക്കുക, സ്ത്രീ ആയാലും പുരുഷനായാലും മുടി ഭംഗിയായി സൂക്ഷിക്കുക,സ്വന്തം ശരീരത്തെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക, ആത്മവിശ്വാസം തുളുമ്പുന്ന മുഖമാണ്ഏവരെയും ആകർഷിക്കുന്ന മറ്റൊരു ഘടകം.
അലസ മനോഭാവമുള്ളവരെ ആരും ഇഷ്ടപ്പെടുന്നില്ല.
പ്രവര്‍ത്തനനിരതകനാവുക. അലസത പ്രകടമാക്കാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക. ഇത്തരക്കാര്‍ വളരെ വേഗം ആകര്‍ഷിക്കപ്പെടുകലും മറ്റുള്ളവരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നു.
ഇരിപ്പിലും നടപ്പിലും ചലനങ്ങളിലുള്ള പാളിച്ചകള്‍ തിരുത്തി മനോഹരമായ ശരീരചലനങ്ങളും ശരീരനിലകളും സ്വായത്തമാക്കുക. അവനവന് ചേരുന്ന ശരീര ഭാഷ ഏതെന്ന് സ്വയം മനസിലാക്കണം. ഇതിനായി ഒരു കണ്ണാടിയുടെ സഹായം തേടാവുന്നതാണ്. മോശം ശൈലി എന്തുവിലകൊടുത്തും ഒഴിവാക്കണം. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് സ്വയം മാറാനുള്ള ശ്രമം ഉണ്ടാകാണം.
നല്ല കാര്യങ്ങള്‍ ചെയ്യുകയും നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുകയും ചെയ്യുക. കുറ്റം പറച്ചിലും വിമര്‍ശനങ്ങളും ബോധപൂര്‍വം ഒഴിവാക്കുക.
സെക്‌സ് അപ്പീലിലൂടെയുള്ള പരസ്പര ആകര്‍ഷണം വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ക്ക് കഴിയണം. പരസ്പരാകര്‍ഷണത്തിനു പിന്നില്‍ പല ഘടകങ്ങളുമുണ്ട്. സ്വഭാവം, സൗന്ദര്യം, കണ്ണുകളുടെ വശ്യത, ചില അവയവങ്ങളുടെ പ്രത്യേകത, ഗന്ധം, നിറം എന്നു തുടങ്ങിയവ കൂടാതെ തലച്ചോറില്‍ നിന്നുണ്ടാകുന്ന രാസഘടകങ്ങളുടെ സ്വാധീനം മനസിലെ ചില സങ്കല്‍പങ്ങള്‍ എന്നിവയ്ക്ക് ഇതില്‍ പങ്കുണ്ട്.
ഇത്തരം ഘടകങ്ങള്‍ക്കപ്പുറം വ്യക്തിത്വത്തിന്റെ സവിശേഷതകളും പരസ്പരാകര്‍ഷത്തിന് വഴിതെളിക്കും. ആത്മവിശ്വാസത്തോടെയുള്ള പെരുമാറ്റവും ബഹിര്‍മുഖ വ്യക്തിത്വവുമാണ് പലരെയും ആകര്‍ഷിക്കുന്നത്. ആണായാലും ഗൗരവ സ്വഭാവവും അന്തര്‍മുഖത്വവും അനാകര്‍ഷകമാണ്. അതിനാല്‍ ശരിയായ വ്യക്തിത്വവും വശ്യമായ പെരുമാറ്റവും വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ ശ്രമിക്കണം.
https://www.facebook.com/Malayalivartha