സ്ത്രീ ലൈംഗികതയെ കുറിച്ച് പ്രശസ്ത ലൈംഗികാദ്ധ്യാപിക എമിലി നാഗോസ്‌കി പറയുന്നത്
‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ സ്ത്രീകള്‍ക്കുമുണ്ട്.’ പറയുന്നത് പ്രശസ്ത ലൈംഗികാദ്ധ്യാപിക എമിലി നാഗോസ്‌കി.
ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തിയാണ് അവര്‍ ഇതു തെളിയിക്കുന്നത്. അത്തരം ഗവേഷണങ്ങളില്‍ അവര്‍ ഏറ്റവും അവസാനമായി നടത്തിയതാവട്ടെ ‘പിങ്ക് പില്‍’ അഥവാ സ്ത്രീകളുടെ വയാഗ്രയെക്കുറിച്ചും.
സ്ത്രീകള്‍ക്കായുള്ള വയാഗ്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണമായി എമിലി ചൂണ്ടിക്കാട്ടുന്നത് ഓരോ സ്ത്രീയും ലൈംഗികതയുടെ കാര്യത്തില്‍ വ്യത്യസ്തരാണ് എന്നതാണ്. ‘പുരുഷന്‍മാരെപ്പോലെ ഒരേ ലൈഗികപ്രകൃതിയല്ല സ്തീകള്‍ക്ക്’ എമിലി സമര്‍ഥിക്കുന്നു.
നിങ്ങള്‍ ലൈംഗികജീവിതം ആസ്വദിക്കുകയോ ലൈംഗിക അസംതൃപ്തി അനുഭവിക്കുകയോ എന്തുമായിക്കൊള്ളട്ടെ,അത് ആസ്വദിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും എമിലി ഇനി പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.
1. സ്വന്തം ശരീരത്തെ അറിയുക : സ്വയം തിരിച്ചറിയുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്.
2. എന്തു തരം ലൈംഗികതയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക : 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത്?
3. ആരോഗ്യവതിയായിരിക്കുക : നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക്‌സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
4. സമ്മര്‍ദ്ദം കുറയ്ക്കുക : ഉത്കണ്ഠ പുരുഷനിലായാലും സ്ത്രീയിലായാലും ലൈംഗികാസ്വാദനത്തെ കുറയ്ക്കും.
5. നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്തെന്ന് കണ്ടെത്തുക : നീലച്ചിത്രങ്ങള്‍ കാണുന്നതോ മറ്റുള്ളവര്‍ ലൈംഗിക ബന്ധത്തിത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമോ എന്തിനാണ് നിങ്ങളിലെ വികാരം ഉണര്‍ത്താന്‍ കഴിയുക എന്ന് തിരിച്ചറിയുക.
6. നിങ്ങള്‍ എന്താണോ അത് സ്വയം അറിയുക,സ്വീകരിക്കുക : 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗികതയിലൂടെ രതിമൂര്‍ച്ഛയിലെത്തുന്നത്. ബാക്കിയുള്ളവര്‍ ബാഹ്യകേളികളിലൂടെയും മറ്റുമാണ് ആ അവസ്ഥയില്‍ എത്തിച്ചേരുന്നത്. അത് സ്വാഭാവികം മാത്രം.
7. നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍
വേര്‍തിരിച്ചറിയുക : നിങ്ങളില്‍ ലൈംഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്.
8. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുക : ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാമകേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക.
9. ശരിയായ ലൈംഗികസമവാക്യം രൂപപ്പെടുത്തുക : അധികം പേരും സമ്മര്‍ദ്ദമില്ലാത്ത,ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്.
10. ലൈംഗികതയെ അര്‍ത്ഥവത്താക്കുക : ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈംഗികതയില്‍ മാനസിക അടുപ്പം നല്‍കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.
11. കപടലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക : ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു.
12. ലൈംഗികാസ്വാദനമാണ് ലൈംഗികാഘോഷമല്ല വേണ്ടത് : ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈംഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.
13. മാറി ചിന്തിക്കാന്‍ ശ്രമിക്കുക : ലൈംഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള്‍ വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക.
14. സ്വയം നിന്ദിക്കാതിരിക്കുക : എപ്പോള്‍ നിങ്ങള്‍ സ്വയം നിന്ദിക്കാതിരിക്കുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ലൈംഗികപക്വതയുള്ളവളായിത്തീരുന്നു.
15. സ്വന്തം ശരീരത്തിന്റെ തൂക്കക്കുറവിനെപ്പറ്റി ഉത്കഠപ്പെടാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക : ശരീരഭാരമല്ല ആരോഗ്യം നിശ്ചയിക്കുന്നത്. ഭാരം കുറഞ്ഞിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആരോഗ്യവതിയും സുന്ദരിയുമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിച്ചാല്‍ മാത്രമേ ലൈംഗികതയെയും സ്‌നേഹിക്കാന്‍ കഴിയൂ.
16. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്ന് പങ്കാളിയോട് തുറന്നു പറയുക : നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക,അല്ലാതെ അത് പങ്കാളിയുടെ ഊഹത്തിന് വിടരുത്.
17. പരീക്ഷണങ്ങള്‍ നടത്തുക : ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പരീക്ഷണങ്ങളിലും ബാഹ്യകേളികളിലും ഏര്‍പ്പെടുക.
18. സെക്‌സില്‍ മുഴുകുക : ലൈംഗികരോഗങ്ങള്‍,ഗര്‍ഭിണിയാകുമോ തുടങ്ങിയ ഭയങ്ങള്‍ ആസ്വാദനത്തെ ബാധിക്കും. അത്തരം ചിന്തകളെ ഒഴിവാക്കി സെക്‌സില്‍ പൂര്‍ണ്ണമായും മുഴുകുക.
19. സ്വയം ശ്രദ്ധിക്കുക : ദിവസവും അല്‍പ്പനേരമെങ്കിലും മനസിനെ അയച്ചുവിട്ടു കൊണ്ട് ലൈംഗികത എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുക.
20. ആത്മവിശ്വാസം വളര്‍ത്തുക : നിങ്ങളുടെ ലൈംഗികപ്രത്യേകതകളെ അംഗീകരിക്കുക. നിങ്ങള്‍ കരുതിയിരുന്നത് പോലെയോ നിങ്ങള്‍ ആഗ്രഹിക്കും പോലെയോ അല്ലെങ്കില്‍ പോലും നിങ്ങളുടെ ലൈംഗികസ്വഭാവം അതാണെന്ന് മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.
https://www.facebook.com/Malayalivartha