സെക്‌സ് അപ്പീൽ എല്ലാവരിലും ഒരേപോലെയോ?
എല്ലാ ജീവികളിലും ഇണയെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളുണ്ട്. ഇണയെ ആകർഷിക്കാൻ പീലി വിരിച്ചാടുന്ന മയിലും മധുരമായി പാടുന്ന കുയിലുമെല്ലാം ഇതിന് ഉദാഹരണങ്ങൾ തന്നെ. മനുഷ്യരിൽ പക്ഷെ ഈ കഴിവിന് വ്യത്യാസമുണ്ട്. നമ്മുടെ സാമൂഹിക വ്യവസ്ഥകള്‍ തനിയാണ് ഇതിന് പ്രധാന കാരണം.എല്ലാവർക്കും എല്ലാവരിലും ഒരുപോലെ ലൈംഗിക ആകർഷണം ഉണ്ടാകില്ല. എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളെയും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരെയും ആകർഷിക്കാറില്ല. ഒരാൾക്ക് സെക്‌സ് അപ്പീൽ തോന്നുന്ന വ്യക്തി, മറ്റൊരാളിൽ അത് തോന്നിക്കണമെന്നില്ല.
സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മുതല്‍ ജനിതകഘടകങ്ങള്‍ വരെ ഇവിടെ ഇതിന് കാരണമാകുന്നുണ്ട്.
മറ്റൊരാളുടെ ലൈംഗിക താൽപര്യം ഉണർത്താനുള്ള ഒരാളുടെ കഴിവാണ് സെക്‌സ് അപ്പീൽ അഥവാ ലൈംഗികാകർഷണം . ഇത് വ്യക്തിയുടെ ശാരീരത്തിന്റെ പ്രത്യേകതയോ വൈകാരിക ഗുണമോ ആകാം. സൗന്ദര്യം. ഗന്ധം, നിറം, സംസാരം, ശബ്ദം, ചലനം, പെരുമാറ്റം അങ്ങനെ എന്തും ആകാം. ഒരാൾക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്ക് ഇഷ്ട്പ്പെടണമെന്നുമില്ല.
ഓരോരുത്തരുടെയും കണ്ണിൽപെടുന്ന ഒരു സവിശേഷതയാണ് സെക്‌സ് അപ്പീൽ. ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സൗന്ദര്യവും സെക്‌സ് അപ്പീലും തമ്മിൽ ബന്ധമില്ല. കാരണം സൗന്ദര്യമുള്ള ഒരാൾക്ക് സെക്‌സ് അപ്പീൽ ഉണ്ടാകണമെന്നില്ല. സൗന്ദര്യവും ലൈംഗികാർഷണവും രണ്ടും രണ്ടാണ്.
സെക്‌സ് അപ്പീൽ ജനിക്കുന്നത് നാം കാണുന്ന വ്യക്തിയുടെ സൗന്ദര്യത്തിലോ പെരുമാറ്റത്തിലോ അല്ല. കാഴ്ചക്കാരന്റെ മനസിലാണ്. അതുതന്നെ സാഹചര്യവും മനോഭാവവും അനുഭവവുമൊക്കെ അനുസരിച്ചിരിക്കും. കാണുന്നവരുടെ ലൈംഗികമായ അവബോധം, താൽപര്യം, ലൈംഗികമുൻഗണനകൾ തുടങ്ങിയവാക്കാണ് ഇവിടെ പ്രാധാന്യം.
വശ്യമായ ഭാവം ഉണർത്തുന്ന അവയവമോ ചേഷ്ടയോ നോട്ടമോ ഒക്കെ സെക്‌സ് അപ്പീലിന് കാരണമാണ്. സ്ത്രീ പുരുഷന്മാരുടെ വാക്കിലും നോക്കിലും ചലനത്തിലും ആകാര ഭംഗിയിലുമെല്ലാം , ലൈംഗികതയുടെ സൂചനകൾ കണ്ടെത്താൻ കഴിയുമെന്ന് ലൈംഗികശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇത് നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. ചുരുക്കത്തിൽ സെക്‌സ് അപ്പീലിന്റെ വൈരുധ്യവും വൈചിത്ര്യവും നമ്മെ അമ്പരിപ്പിക്കുംവിധം ദുർഗ്രാഹ്യവും വിപുലവുമാണെന്നുള്ളതാണ് യാഥാർത്ഥ്യം.
ഒരല്‍പ്പം പൗരുഷമുള്ള ഇത്തിരി ശക്തിമാനെന്നു തോന്നുന്ന പുരുഷനെയാണ് സ്ത്രീകള്‍ക്കിഷ്ടം. പൊതുവില്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ശരീരവലിപ്പം കൂടുന്നതിന്റെ കാരണവും ഇതാകാം.
https://www.facebook.com/Malayalivartha