സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങൾ
ശരീരത്തിനും മനസിനും ആരോഗ്യം നല്കുന്നതിൽ സെക്സിനുള്ള പങ്ക് ചെറുതല്ല. സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.
സെക്സ് കൂടുതല്‍ ചെയ്യുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്‍റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും
നവദമ്പതികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനു കാരണം സെക്സ് ആണെന്ന് പഠനങ്ങൾ ഉണ്ട്.
അരമണിക്കൂര്‍ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി കുറയ്ക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്.
ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികത. ഹൃദയാഘാത സാധ്യത,പുരുഷന്‍മാരില്‍പ്രോസ്റ്റേറ്റ് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത എന്നിവ കുറയ്ക്കാനും നല്ല സെക്സിനു കഴിയുമത്രേ.
ലൈംഗീക ബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ വികാസം സ്ത്രീകളുടെ പേശികള്‍ക്ക് ബലം നല്‍കും.
രതി നല്ല ഉറക്കവും സമ്മാനിക്കും. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. ഇത് ഡിപ്രഷൻ മാറ്റാനും ഉന്മേഷം നിലനിക്കാനും സഹായിക്കും.
സ്ത്രീകളിൽ ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മാനസികസമ്മര്‍ദ്ദം. സെക്സ് ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ആര്‍ത്തവം ക്രമമാക്കുകയും ചെയ്യും. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികബന്ധത്തിനു ശേഷം പ്രോലാക്ടിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് മണങ്ങള്‍ തിരച്ചറിയാനുള്ള കഴിവ് വർദ്ധിപ്പിക്കും.
നല്ല സെക്സിനു പങ്കാളികള്‍ തമ്മിലുള്ള നല്ല മാനസിക ബന്ധവും അത്യാവശ്യമാണ്. എന്തും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു മാനസിക ബന്ധം പങ്കാളികള്‍ തമ്മില്‍ വേണം. ഇത് ലൈംഗികസംബന്ധമായ പ്രശ്‌നങ്ങളാണെങ്കില്‍ പോലും. സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാതിരിക്കുന്നത് പലരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.
https://www.facebook.com/Malayalivartha