ലൈംഗിക സംതൃപ്തിയും ദമ്പതികളുടെ പരസ്പരധാരണയും
ദാമ്പത്യത്തിലെ പ്രധാന ഘടകം പരസ്പര ധാരണയാണ് . ഇന്ന് മിക്ക വിവാഹങ്ങളും തകർച്ചയിലേക്കെത്തുന്നതിന്റെ പ്രധാന കാരണവും പരസ്പരമുള്ള ആശയവിനിമയമില്ലായ്മ തന്നെയാണ്.ഒരു ശാരീരികപ്രക്രിയ എന്നതിലുപരി ലൈംഗികതക്ക് വൈകാരികവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ട്.
ലൈംഗികതാല്‍പര്യങ്ങള്‍ തലപൊക്കുക, ലൈംഗികമായ ഉണര്‍വു കിട്ടുക, രതിമൂര്‍ച്ഛ അനുഭവവേദ്യമാവുക എന്നിങ്ങനെയുള്ള ലൈംഗികപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ മനസ്സും ശരീരവും ഒരുപോലെ നിര്‍ണായകമാണ്. ഇവിടെ പാലപ്പഴും വില്ലനായി വരുന്നത് മനസ്സാണ്.കാനഡയിലെ പ്രശസ്ത സെക്ഷ്വല്‍ ഹെല്‍ത്ത് എജ്യുക്കേറ്റര്‍ ആയ ലെസ്ലി സ്റ്റഡ്മാന്‍ ദാമ്പത്യം ഏറ്റവും ആഴത്തില്‍ നിലനില്‍ക്കാന്‍ ദമ്പതികളുടെ പരസ്പരധാരണ വളരെയേറെ സഹായിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെടുന്നു.
ലൈംഗികത പ്രശ്നരഹിതമാവാന്‍ പങ്കാളികള്‍ തമ്മില്‍ ലൈംഗികേതര വിഷയങ്ങളിലും നല്ല ബന്ധവും ഐക്യവും മാനസികാടുപ്പവും നിലനില്‍ക്കേണ്ടതുണ്ട്. ലൈംഗികപ്രശ്നങ്ങളുള്ളവരില്‍ ദാമ്പത്യ അസ്വാരസ്യങ്ങള്‍ സാധാരണമാണ്. ഏതാണാദ്യം വന്നത് — ലൈംഗികബുദ്ധിമുട്ടുകള്‍ ദാമ്പത്യപ്രശ്നങ്ങള്‍ക്കു വഴിവെച്ചോ അതോ തിരിച്ചാണോ — എന്നു നിര്‍ണയിക്കുക പലപ്പോഴും ദുഷ്കരമാവാറുണ്ട് .ലൈംഗികപ്രശ്നങ്ങള്‍ വന്നത് ശാരീരികകാരണങ്ങള്‍ മൂലമാണെങ്കില്‍പ്പോലും തന്നെയും, പങ്കാളികളുടെ സ്വരച്ചേര്‍ച്ചകള്‍ ഇതിനു ഒരു പരിധിവരെ പരിഹാരമാകാറുണ്ട്.
ലോക രാജ്യങ്ങളില്‍ സെക്‌സിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കുകാരാണ് ഇന്ത്യക്കാര്‍ എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനക്കുറിപ്പു പ്രകാരം പറയുന്നത്. ആഴ്ചയില്‍ ഒരു പ്രാവശ്യം ബന്ധപ്പെടുന്നവര്‍ തന്നെ കുറവാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
ഭാര്യയുടെ ശുചിത്വമില്ലായ്മ പ്രശ്‌നമായി കാണുന്ന ഭര്‍ത്താവും ഭര്‍ത്താവിന്റെ മദ്യപാനം മൂലം പൊറുതിമുട്ടിയ ഭാര്യയുമൊക്കെ ഒന്നു തുറന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് ജീവിതത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുന്നത്. പറയാന്‍ മടിക്കുന്ന ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമായി പിന്നീട് വളരുന്നത്. ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയില്‍ എല്ലാ അകല്‍ച്ചയും മറക്കാനും പൊറുക്കാനും കഴിയണം.
കാമസൂത്രത്തില്‍ വാത്സ്യായന ഋഷി പറയുന്നത് അത് പോലെ പരീക്ഷിക്കണമെന്നില്ലെങ്കിലും രണ്ടുപേർക്കും സൗകര്യപ്രദമായ അന്തരീക്ഷവും പൊസിഷനുകളും സ്വീകരിക്കുന്നത് നല്ലതാണ്. സെക്‌സ് വീഡിയോകളും മറ്റും കണ്ട് ഹരം കൊള്ളുന്ന പലരും അത് ജീവിതത്തില്‍ പകര്‍ത്തി നോക്കി പരാജയപ്പെട്ടിട്ടുണ്ട്. പല പ്രാവശ്യങ്ങളായി ഷൂട്ട് ചെയ്ത അത്തരം ദൃശ്യങ്ങള്‍ യാഥാർഥ്യമെന്ന് കരുതരുത്.
https://www.facebook.com/Malayalivartha