ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാൻ
ലൈംഗിക ബന്ധം ഊഷ്മളമാകാൻ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല. പരസ്പരം പങ്കുവയ്ക്കലാണ്. ഒരിക്കലും ഒരാളുടെ ലൈംഗിക താല്പര്യം പങ്കാളിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ലൈംഗികത വിരസവും വെറുപ്പു നിറഞ്ഞതുമാക്കും.
ഇരുവരും തുറന്നു സംസാരിക്കുന്നതിലൂടെ പരസ്പരമുള്ള ഇഷ്ടാനിഷ്ടങ്ങൾ അറിയാൻ കഴിയും. ലൈംഗികബന്ധത്തിൽ തന്റെ പങ്കാളി സന്തോഷിക്കുന്നു എന്നറിയുമ്പോഴാണ് അതിൽ ഏറ്റവും അധികം ആനന്ദം ലഭിക്കുന്നത്. ബെഡ്‌റൂമിൽ എങ്ങനെ പ്രതികരിക്കുന്നു പരസ്പരം എത്രത്തോളം ഉത്തേജിപ്പിക്കാൻ കഴിയുന്നു എന്നതിനാണ് പ്രാധാന്യം. യാതൊരുവിധ സങ്കോചങ്ങളുമില്ലാതെ തികച്ചും ശാന്തമായ മനസോടെയാവണം സെക്സിലേര്പ്പെടേണ്ടത്.
രതിപൂർവ ലീലകൾ വളരെ പ്രാധാന്യമർഹിക്കുന്നു. ലൈംഗിക ബന്ധത്തിലെ തൃപ്തി ഒരിക്കലും അളവുകോൽ കൊണ്ട് നിര്ണയിക്കാനാവില്ല. ഫോർപ്ലേയിലൂടെ പരസ്പരം ഉത്തേജിപ്പിച്ച മുന്നോട്ടുപോവുകയാണ് രതിമൂർച്ഛയിലേക്കുള്ള ശരിയായ രീതി. ഭാര്യാഭർത്താക്കന്മാർ പരസ്പരം അതിയായി ആഗ്രഹിക്കുന്ന സമയമാണ് ലൈംഗികത ആസ്വദിക്കുവാൻ പറ്റിയ ശരിയായ സമയം. ഇരുവരും മനസുകൊണ്ട് ഒന്നാകണമെന്ന് ആഗ്രഹിച്ചതിനുശേഷം സെക്സിലേര്പ്പെടുകയും ചെയ്താൽ സെക്സ് എല്ലാ രീതിയിലും ആസ്വദിക്കുവാൻ കഴിയുന്നു.
ലൈംഗികത ഇരുവർക്കും ഒരുപോലെ ആനന്ദകരമാകണമെങ്കിൽ ആദ്യം വേണ്ടത് സ്വന്തം താല്പര്യങ്ങൾ തുറന്നു പറയുകയും പങ്കാളിയുടെ താല്പര്യങ്ങൾ അറിയുകയുമാണ്. ദാമ്പത്യ ബന്ധം എന്നത് ഉറവ വറ്റാത്ത സ്നേഹത്തിന്റെ മനോഹരമായ വെളിപ്പെടുത്തൽ കൂടിയാണ്. മുൻ ധാരണകൾ മനസ്സിൽ വെച്ചുകൊണ്ട് സെക്സിലേര്പ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha