ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇഞ്ചി
സെക്‌സ് പ്രശ്‌നങ്ങള്‍ ദാമ്പത്യജീവിതത്തില്‍ തന്നെ പലപ്പോഴും താളപ്പിഴകള്‍ക്കു കാരണമാകാറുണ്ട്, പങ്കാളികളുടെ ആത്മവിശ്വാസം കളയാനും ഇതു കാരണമാകും. പുരുഷന്മാരെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ശീഘ്രസ്ഖലനം അഥവാ പ്രിമെച്വര്‍ ഇജാക്കുലേഷന്‍. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളും പലതുണ്ടാകും. ശീഘ്രസ്ഖലനത്തിന് പരിഹാരമായി പല പ്രകൃതിദത്തവഴികളുമുണ്ട്. ഇതിലൊന്നാണ് ഇഞ്ചിതേന്‍ വിദ്യ, ഇതു കൂടാതെ ഇഞ്ചി പല വിധത്തിലും ഉപയോഗിച്ച് ശീഘ്രസ്ഖലനത്തിന് പരിഹാരമുണ്ടാക്കാം.
ഇഞ്ചി ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിക്കും. ലിംഗഭാഗത്തെ മസിലുകളിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടും. ഇതുവഴിയാണ് ലൈംഗികപ്രശ്‌നത്തിനു പരിഹാരമാകുന്നതും. ശീഘ്രസ്ഖലനത്തിനു മാത്രമല്ല, ലൈംഗികഷണ്ഡത്വം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഒന്നുരണ്ടു ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാത്രി കുടിക്കുക. ശേഷം പകുതി പുഴുങ്ങിയ ഒരു മുട്ടയും കഴിയ്ക്കുക. ഇത് 30-45 ദിവസങ്ങള്‍ വരെ അടുപ്പിച്ചു ചെയ്യണം. ഇത് ശീഘ്രസ്ഖലനം, ലൈംഗികബലഹീനത, ബീജപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു നല്ലതാണ്.
https://www.facebook.com/Malayalivartha