ആദ്യ രാത്രി കാളരാത്രി ആകാതിരിക്കാൻ ഈ ഭക്ഷണങ്ങൾ
ആദ്യ രാത്രിയെന്ന് കേള്‍ക്കുമ്പോൾ അമ്പരപ്പും കള്ളച്ചിരികളും നാണവും ലൈംഗീകതയുമാണ് മനസിലേയ്ക്ക് ഓടിയെത്തുന്നത്. എന്നാല്‍ ആദ്യ രാത്രിയിലേക്ക് കടക്കുന്നതിനു മുന്‍പ് തന്നെ തയ്യാറെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. വ്യക്തിശുചിത്വം തന്നെയാണ് പ്രധാനം. ഇതില്‍ ഭക്ഷണങ്ങളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ ആദ്യരാത്രിയില്‍ കഴിച്ചാല്‍ ഇത് അവസാന രാത്രിയിലേക്കാണ് വഴി വെയ്ക്കുക എന്നതാണ് സത്യം. ശാരീരികമായും മാനസികമായും ഉണര്‍വ്വിന് എന്തൊക്കെ കഴിക്കണമെന്നും എന്തൊക്കെ കഴിക്കാന്‍ പാടില്ലെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്
കഴിക്കേണ്ട ഭക്ഷണങ്ങള്‍: –
1. സ്ട്രോബെറിയില്‍ നിറടെ ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇത് ഫ്രീറാഡിക്കല്‍സ് ഇല്ലാതാതാക്കുന്നു. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
2. ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന് ഉന്‍മേഷത്തിനും മാനസികമായും സന്തോഷം നല്‍കുന്നതിനും സഹായകമാകുന്നു.
3. കക്കയിറച്ചി പുരുഷന്‍മാര്‍ കഴിയ്ക്കുന്നത് അവരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് സഹായിക്കുന്നു.
4. മത്സ്യവിഭവങ്ങളും ഇത്തരത്തില്‍ ആദ്യരാത്രി കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. എന്നാല്‍ അമിതമായി മണമുള്ള മത്സ്യം ഒഴിവാക്കുന്നതാണ് നല്ലത്.
5. നട്സ് ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിലടങ്ങിയിട്ടുള്ള സിങ്ക് തന്നെയാണ് നല്ല ബന്ധത്തിന് സഹായിക്കുന്നത്.
6. പ്രകൃതി ദത്തമായ വയാഗ്ര എന്നാണ തണ്ണിമത്തന്‍ അറിയപ്പെടുന്നത് തന്നെ. ഇത് ആരോഗ്യസംബന്ധമായുള്ള എല്ലാ പ്ര്ശ്നങ്ങളേയും പരിഹരിയ്ക്കുന്നു. മാത്രമല്ല രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
7. വെള്ളം ആവശ്യത്തിലധികം കുടിയ്ക്കുന്നത് ആദ്യ രാത്രിയിലെ പരിഭ്രാന്തിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
8. അത്തിപ്പഴവും ആദ്യരാത്രിയിലെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ്. ഇതിലടങ്ങിയിട്ടുള്ള കാല്‍സ്യം, അയേണ്‍, സിങ്ക് എന്നിവ മാനസികമായും ശാരീരികമായും ഊര്‍ജ്ജം നല്‍കുന്നു.
കഴിക്കാന്‍ പാടില്ലാത്തത്:-
1. ബീഫ് കഴിയ്ക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാല്‍ അമിതമായി മാംസം കഴിയ്ക്കുന്നത് വയറ്റില്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
2. ചിക്കനേയും ആദ്യരാത്രിയില്‍ ഒഴിച്ച് നിര്‍ത്തേണ്ട ഒന്നാണ്. ഇത് ശരീരദുര്‍ഗന്ധത്തിന് കാരണമാകുന്നു.
3. ഓട്സ് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നാല്‍ ആദ്യരാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഉദ്ദാരണസംബന്ധമായ പ്രശ്നങ്ങള്‍ ഇതുണ്ടാക്കും.
4. ആദ്യ രാത്രിയില്‍ മദ്യപിച്ചാല്‍ പിന്നെ അത് കാളരാത്രിയായി മാറാന്‍ അധികം സമയം വേണ്ടി വരില്ല എന്നതാണ് സത്യം. പിന്നീട് കുടുംബബന്ധം തകരാന്‍ പോലും ഈ ശീലം കാരണമാകും എന്നതാണ് സത്യം.
https://www.facebook.com/Malayalivartha