നല്ല ദാമ്പത്യത്തിനും സെക്സിനും വാസ്തുശാസ്ത്രം അനുശാസിക്കുന്ന കാര്യങ്ങൾ
വീട് വെക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാസ്തു. വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിയുടെ സ്ഥാനത്തിന് പ്രത്യേക പരിഗണന നൽകാറുണ്ട്. കുടുംബജീവിതത്തിന്റെ അടിത്തറയാണ് ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള അടുപ്പം. ഈ അടുപ്പത്തിന് അവർ തമ്മിലുള്ള സെക്സിനും നിർണായക സ്ഥാനമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
വാസ്തു ശാസ്ത്രപ്രകാരം നല്ല സെക്സിനു എങ്ങിനെ കിടപ്പറ ഒരുക്കാമെന്നു നോക്കാം.
ബെഡ്‌റൂമിൽ നല്ല വായു സഞ്ചാരം വേണം. വായു കെട്ടിക്കിടക്കുന്നത് നല്ലതല്ല. ശുദ്ധ വായു ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിന് അത്യാവശ്യമാണ്.
കിടപ്പുമുറിയില്‍ പല ലെവലുകളില്‍ ലൈറ്റുകളും മറ്റും വയ്ക്കുക. കാന്‍ഡില്‍ ലൈറ്റു വയ്ക്കുന്നത് ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ വെക്കരുത്.
അലങ്കോലമാക്കിയിട്ട കിടപ്പുമുറി നെഗറ്റിവ് എനർജി ഉണ്ടാക്കും . ദമ്പതികൾ തമ്മിലുള്ള കലഹത്തിന് ഇത് കാരണമായേക്കാം.
ചുവപ്പ് സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണെന്ന് പറയുമല്ലോ. ചുവപ്പു നിറമുള്ള പൂക്കള്‍ കിടപ്പുമുറിയില്‍ വയ്ക്കാം. കിടക്കയ്ക്കരികില്‍ ഒാര്‍ക്കിഡ് പൂക്കള്‍ വയ്ക്കുന്നതും നല്ലതാണ്. കിടപ്പുമുറിയില്‍ ചുവപ്പ്, റസ്റ്റ്, ഓറഞ്ച്, പിങ്ക്, ടെറാക്കോട്ട, ബ്രൗണ്‍, മഞ്ഞ, ഗോള്‍ഡ് നിറങ്ങള്‍ നൽകുന്നത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.സില്‍ക് ബെഡ്ഷീറ്റുകള്‍ കിടക്കയില്‍ വിരിയ്ക്കുന്നതും നല്ലതാണെന്നു ഫെംഗ്ഷുയി പ്രകാരം പറയപ്പെടുന്നു.
കിടപ്പുമുറിയില്‍ ദുഖത്തിന്റെ ചിത്രങ്ങൾ തൂക്കിയിടരുത്. കുട്ടികളുടെയോ പൂക്കളുടെയോ പ്രണയ ജോഡികളുടെയോ ചിത്രങ്ങളെങ്കില്‍ കൂടുതല്‍ നല്ലത്.
ക്രിസ്റ്റല്‍ കൊണ്ടുണ്ടാക്കിയ അരയന്നങ്ങള്‍ കിടപ്പറയിൽ വെക്കാം.
കിടപ്പുമുറിയില്‍ കിടക്കുമ്പോള്‍ കാണത്തക്ക വിധം കണ്ണാടി പാടില്ല. ഇത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഈ വിധത്തിലാണ് കണ്ണാടിയെങ്കില്‍ കിടക്കുമ്പോള്‍ ഇതില്‍ പ്രതിബിംബം കാണാത്ത വിധത്തില്‍ മൂടിയിടുക.
കിടക്കുമ്പോള്‍ കിടപ്പുമുറിയുടെ വാതിലുകള്‍ ടൈറ്റായി അടയ്ക്കുക. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha