കിടപ്പറയില്‍ പുരുഷന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള 9 മാര്‍ഗ്ഗങ്ങള്‍
കിടപ്പുമുറിയിലെ ആനന്ദം ദീര്‍ഘിപ്പിക്കാന്‍ എന്താണു വഴിയെന്ന് ചിന്തിക്കുന്നുണ്ടോ നിങ്ങള്‍ ? എന്നാല്‍ അറിഞ്ഞോളൂ,നിങ്ങള്‍ തനിച്ചല്ല ആയിരക്കണക്കിന് പുരുഷന്മാരാണ് കിടക്കയിലെ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുന്നത് . അതില്‍ ലൈംഗിക ബന്ധത്തിനിടെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടലും ഇണയെ രസിപ്പിക്കാന്‍ പുതുതായി എന്തൊക്കെ ചെയ്യാനാവും എന്നതിനെ കുറിച്ചുള്ള അന്വേഷണവുമൊക്കെ ഉള്‍പ്പെടും.
പുരുഷനെ ലൈംഗിക ബന്ധത്തില്‍ ദീര്‍ഘനേരം നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഗുളികകള്‍ എന്ന പേരില്‍ വളരെയധികം ഉല്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ മരുന്നുകളും ക്ലിനിക്കുകളും ഒക്കെ ഒഴിവാക്കി കൊണ്ടു തന്നെ ഇപ്പോഴുള്ളതിനെക്കാള്‍ മെച്ചപ്പെട്ട സമയം കണ്ടെത്താന്‍ പുരുഷനെ സഹായിക്കുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങളുണ്ട്.
നിങ്ങളുടെ പുരുഷാവയവം പ്രവര്‍ത്തിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് അനുസൃതമായാണ് എന്ന വസ്തുതയാണ് ഏറ്റവും പ്രധാനമായി നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം. അതു കൊണ്ടു തന്നെ നിങ്ങളുടെ രക്ത ചംക്രമണ വ്യവസ്ഥ കാര്യക്ഷമമായ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് സഹായകരമായതെന്തും നിങ്ങളുടെ ലൈംഗിക ജീവിതത്തിനും പ്രയോജനകരമായിരിക്കും എന്നതാണ്.
ആരോഗ്യ സംരക്ഷണത്തിന് ശ്രമിക്കുമ്പോള്‍ കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമങ്ങള്‍ക്ക് (ഹൃദയത്തേയും രക്ത ചംക്രമണവ്യവസ്ഥകളേയും ഉള്‍ക്കൊള്ളിക്കുന്ന വ്യായാമങ്ങള്‍) കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പിന്റെ തോത് വര്‍ദ്ധിക്കുമെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ ഹൃദയാരോഗ്യം നന്നായി നിലനിര്‍ത്തിയാല്‍ മനോഹരമായ ഒരു ലൈംഗിക ജീവിതവും നിങ്ങള്‍ക്കു ലഭിക്കും. ദിവസത്തില്‍ 30 മിനിട്ട് സമയം നല്ലതുപോലെ വിയര്‍ക്കുന്നതുവരെ ഓടുകയോ നീന്തലില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ നിങ്ങളുടെ ലൈംഗിക ശേഷിയില്‍ അത്ഭുതകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകും.
ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയുണ്ട്. അത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് വളരെ പ്രയോജനം ചെയ്യും. രക്തചംക്രമണത്തെ ത്വരിതപ്പെടുത്തുന്നവയാണ് സവാളയും വെളുത്തുള്ളിയും. അവ വായ്‌നാറ്റിത്തിനിടയാക്കാമെങ്കിലും രക്തസമ്മര്‍ദ്ദത്തെ ക്രമീകരിച്ചു നിര്‍ത്തുന്നതിന് അത്യുത്തമമാണെന്ന് അറിയുക.
നിങ്ങളുടെ ലൈംഗികാവയവങ്ങളിലെ രക്ത സമ്മര്‍ദ്ദത്തെ അധികരിക്കാതെ നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഏത്തപ്പഴം. വളരെയധികം പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഈ ഫലം നിങ്ങളുടെ ലൈംഗിക പ്രകടനത്തെ മെച്ചപ്പെടുത്താന്‍ തീര്‍ച്ചയായും സഹായിക്കും.
പ്രകൃതിദത്ത സുഗന്ധ വ്യഞ്ജനങ്ങളായ കുരുമുളകും, മുളകുമൊക്കെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമില്ലാതെ നിലനില്‍ക്കാന്‍ സഹായിക്കുന്നവയാണ്.
രക്ത ചംക്രമണത്തെ സുഗമമാക്കാന്‍ സഹായിക്കുന്ന മറ്റു ചില ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട്. ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം അവയില്‍ പ്രധാനപ്പെട്ടതാണ്. സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിലും അവക്കാഡോ, ഒലീവ് ഓയില്‍ എന്നിവയിലും ഇത് ധാരാളം കാണപ്പെടുന്നു. തന്മൂലം ഇവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
വൈറ്റമിന്‍ ബി1 , തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളെ ലൈംഗികാവയവങ്ങളിലെക്കെത്തിക്കുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നവയാണ്. പോത്തിറച്ചി, നിലക്കടല, ബീന്‍സ് എന്നിവയില്‍ വൈറ്റമിന്‍ ബി1 ധാരാളം അടങ്ങിയിട്ടുണ്ടെന്നറിയുക.
ഹോര്‍മോണ്‍ നില സംതുലിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റു ബി വൈറ്റമിനുകള്‍ മുട്ടയില്‍ ധാരാളം കാണപ്പെടുന്നു. ജീവിതത്തിലെ സംഘര്‍ഷം മൂലം ഉണ്ടാകുന്ന ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മുട്ട നല്ലൊരു പരിഹാരമാണ്.
മാനസിക സംഘര്‍ഷം നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയേയും ദോഷകരമായി ബാധിക്കും. നിങ്ങലുടെ ലൈംഗിക ജീവിതത്തിലും അത് പ്രകടമാകുകയും ചെയ്യും.മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് മോശമായ രീതിയില്‍ ഉയരുകയും ചെയ്യുന്നു. ഇവ രണ്ടും ലൈംഗിക മോഹങ്ങള്‍ക്കും പ്രകടനത്തിനും പ്രതികൂലമായി പ്രവര്‍ത്തിക്കുന്നവയാണ്. മാനസിക സംഘര്‍ഷം , ലിംഗോദ്ധാരണം തടയുന്നതിനും , രതിമൂര്‍ച്ഛയിലെത്താനാവാതെ പോകുന്നതിനും ഇടയാക്കും. വ്യായാമം ചെയ്യുന്നത് മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
നിങ്ങളുടെ ഉത്കണ്ഠകളെ കുറിച്ച് പങ്കാളിയോട് തുറന്ന് പറയുന്ത് നിങ്ങളെ ശാന്തനാക്കാന്‍ സഹായിക്കുന്ന. മാനസിക സംഘര്‍ഷങ്ങള്‍ പുകവലി മദ്യപാനം പോലുള്ള ദുശ്ശീലങ്ങളിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്. അവയാകട്ടെ നിങ്ങളുടെ ലൈംഗിക ജീവതത്തെ ദോഷകരമായി ബാധിക്കുന്നവയുമാണ് സംഘര്‍ഷം ഇല്ലാതാക്കാനായി നിങ്ങള്‍ ആശ്രയിക്കുന്ന പുകവലിയും മദ്യപാനവും നിങ്ങള്‍ക്കു കൂടുതല്‍ ആശങ്കകള്‍ തരാനേ ഇടയാകുകയുള്ളൂ. അല്പം ചുവന്ന വൈന്‍ കഴിക്കുന്നത് രക്ത ചംക്രമണത്തെ സഹായിക്കുമെങ്കിലും അധികമായാല്‍ അമൃതും വിഷമാണെന്നോര്‍ക്കുക.
ഇത്തരത്തിലുള്ള സ്റ്റിമുലന്റുകള്‍ (ഉത്തേജകങ്ങള്‍) രക്തക്കുഴലുകളുടെ വിസ്തൃതി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഷണ്ഡത്വത്തിലേയ്ക്ക് നയിക്കാനാണ് സാധ്യത കൂടുതലുള്ളത്. ആരോഗ്യകരമായ ശീലങ്ങളിലേയ്ക്ക് മാറുകയും നല്ല ഭക്ഷണ രീതികള്‍ അവലംബിക്കുകയും ചെയ്താല്‍ നല്ല ലൈംഗികാരോഗ്യം നേടാവുന്നതേയുള്ളൂ.
വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ മെലാടോണിന്റെ ഉത്പാദനം കുറയുന്നു. മെലാടോണിന്‍ നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം നമ്മുടെ ലൈംഗിക അഭിവാഞ്ഛകളെയും അത് മന്ദീഭവിപ്പിക്കുന്നു. ശരീരത്തിലെ മെലാടോണിന്റെ അളവ് കുറവാണെങ്കില്‍ ലൈംഗിക മോഹങ്ങളും ഉണര്‍ന്നിരിക്കുമെന്നര്‍ത്ഥം അതിനാല്‍ പുറത്തിറങ്ങി അല്പം വെയില്‍ കൊള്ളുന്നത് ലൈംഗിക ജീവിതത്തിന് പ്രയോജനകരമായിരിക്കും. പ്രത്യേകിച്ചും തണുപ്പു കാലങ്ങളില്‍ അല്പം വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ മെലാടോണിന്‍ ഉല്പാദനം കുറയുമെന്നതിനാല്‍ ലൈംഗികാഭിനിവേശം വര്‍ദ്ധിക്കുകയും ചെയ്യും.
കിടപ്പറയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയത്തോളം നിങ്ങളുടെ ലൈംഗിക പ്രക്രിയ നീണ്ടു നില്‍ക്കുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ നിങ്ങള്‍ക്ക് അല്പം പരിശീലനം ആവശ്യമുണ്ടെന്നാണ് അര്‍ത്ഥം. സെക്‌സിനുള്ള പരിശീലനം സെക്‌സിലൂടെ തന്നെയാണ് നേടേണ്ടത് എന്നതാണ് വസ്തുത. എന്നാലും സ്വയംഭോഗത്തിലൂടെ ശരീരത്തെ അതിനു പരിശീലിപ്പിക്കാവുന്നതാണ്. തിരക്കിട്ട് ചെയ്തു തീര്‍ത്ത് പോകുന്ന രീതിയാണ് സ്വയം ഭോഗം ചെയ്യുമ്പോള്‍ നിങ്ങള്‍ക്കുള്ളതെങ്കില്‍ ലൈംഗിക വേഴ്ചയിലും ഇതേ വേഗതയില്‍ തന്നെയാവും നിങ്ങളുടെ ശരീരം പ്രതികരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ തനിയെ അല്ലാതാകുമ്പോള്‍ എങ്ങനെയാവണമെന്നാണോ ആഗ്രഹിക്കുന്നത് അത്രയും സമയമെടുത്തു തന്നെയാവണം തനിയെ ആയിരിക്കുമ്പോഴും.
പങ്കാളിയുടെ ഇഷ്ടങ്ങളും സൗകര്യങ്ങളും കൂടി മാനിക്കണം. അവയെ കുറിച്ച് മുന്‍കൂട്ടി സംസാരിച്ച് തീരുമാനിക്കുന്നത് നന്നായിരിക്കും.
ഉദ്ധാരണക്കുറവോ മറ്റെന്തെങ്കിലും ലൈംഗിക രോഗങ്ങളോ ഉണ്ടെങ്കില്‍ മെഡിക്കല്‍ സഹായം തേടണം. ഡോക്ടറോട് വസ്തുതകളൊന്നും മറച്ചു വയ്ക്കരുത്.
അതുകൊണ്ട് വ്യായാമം ചെയ്യാന്‍ തുടങ്ങുക നന്നായി ഭക്ഷണം കഴിക്കുക. അങ്ങനെ ലൈംഗിക ജീവിതം ആനന്ദപ്രദമാക്കൂ.
https://www.facebook.com/Malayalivartha