ആദ്യരാത്രിയെ ഭയക്കേണ്ടതില്ല
വിവാഹ സ്വപ്നങ്ങളോടൊപ്പം എല്ലാവരും ആഗ്രഹിക്കുന്നതാണ് സുന്ദരമായ ആദ്യരാത്രി. നിറം പിടിപ്പിച്ച, പൊടിപ്പും തൊങ്ങലും വച്ച കഥകളാണ് ആദ്യരാത്രിയെക്കുറിച്ച് ഏറെയും കേട്ടിട്ടുള്ളത്. സിനിമാക്കാര്‍ കാണിച്ചും നമ്മള്‍ കണ്ടും മടുത്ത ആദ്യരാത്രിയുടെ പരമ്പരാഗത രീതി അത് പോലെ ആവിഷ്‌ക്കരിക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. അത് പോലെയും ആകാം എന്നെ ഉള്ളു.
പഴയകാലഘട്ടത്തില്‍ നിന്നും പുരുഷനും സ്ത്രീയും ഒരുപാട് മാറിക്കഴിഞ്ഞു. എന്തിനോടും തുറന്ന സമീപനവും സ്വന്തമായ കാഴ്ചപ്പാടും ഇന്ന് സ്ത്രീകള്‍ക്കുണ്ട്. ആദ്യരാത്രി പങ്കാളികള്‍ക്ക് അടുത്തറിയാനുള്ള അവസരമായി കാണണം. ഇതുവരെ അപരിചിതരായ രണ്ടു വ്യക്തികള്‍ ഒരുമിച്ച് ഒരു ജീവിതം തുടങ്ങുമ്പോള്‍ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ അതിനെ സമീപിക്കാന്‍ തയ്യാറാകണം.
ആദ്യരാത്രിക്കായി മാനസികവും ശാരീരികവുമായി തയ്യാറെടുക്കുന്നത് നല്ലതാണ്. ബന്ധുക്കളുടെ അംഗീകാരത്തോടെയും ആശീര്‍വാദത്തോടെയും ആണും പെണ്ണും ഇവിടെ പരസ്പരം ഒന്നാവുകയാണ്.ആദ്യരാത്രിയെന്നാല്‍ ശാരീരിക ബന്ധമാണ് പലരുടെയും ചിന്തയില്‍ തെളിയുക. ഒരു കാലത്ത് അങ്ങനെ ആയിരുന്നു.
ഒരു തരം ബലാത്സംഘം തന്നെയായിരുന്നു പണ്ട് ആദ്യരാത്രി. സ്ത്രീയെ അറിയാതെ അവളുടെ മനസറിയാതെ അന്ന് രാവിലെ വിവാഹപ്പന്തലില്‍ കണ്ട പുരുഷന്‍ ശാരീരികമായി കീഴ്‌പ്പെടുത്തുന്ന പഴഞ്ചന്‍ സമ്പ്രദായം കലഹരണപ്പെട്ടുകഴിഞ്ഞു. ഇവിടെ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. അതുകൊണ്ടുതന്നെ ആരാദ്യം എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.
ലൈംഗികതയെ ഉണര്‍ത്തുന്ന രീതിയില്‍ സ്പര്‍ശിക്കാനായി മുന്നോട്ടിറങ്ങിയാല്‍ തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയവും പെണ്‍കുട്ടിക്ക് വേണ്ട. ലൈംഗികതയും അതിന്റെ സുഖാനുഭൂതികളും ദാമ്പത്യജീവിതത്തിന്റെ അടിത്തറയാണെന്നാണ് ഓരോരുത്തരും മനസിലാക്കേണ്ടത്. മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്.
വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍പര്യങ്ങള്‍ മനസിലാക്കാനും സാധിക്കും.
മണിയറയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂര്‍ നേരം പ്രണയത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിര്‍ബന്ധമല്ല. ബാഹ്യലീലകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍കൂട്ടി സമയം നിശ്ചയിക്കുകയെന്നത് അസാധ്യമാണ്.
ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്. ചിലപ്പോള്‍ പുരുഷന്മാരില്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം. ഇത് പെട്ടെന്നുള്ള വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.ആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു മിക്ക സ്ത്രീകളും കരുതുന്നു.
അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്‌കരമാക്കും.
ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. തന്റെ പങ്കാളി കന്യകയാണെന്ന് മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്.
എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല. പങ്കാളികള്‍ തമ്മില്‍ നന്നായി അടുത്ത് അറിഞ്ഞതിനു ശേഷം മതി ലൈംഗികബന്ധം.
പരസ്പര സ്‌നേഹബന്ധത്തില്‍ ആഴപ്പെടുമ്പോള്‍ ലൈംഗികത തനിയേ കടന്നുവരും. മികച്ച കിടപ്പറ കുടംബജീവിതത്തിന്റെ ആണിക്കല്ലാണ്. പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും നഷ്ടപ്പെടുന്നു. അതുകൊണ്ട് മനസ്സും ശരീരവും ഒരു പോലെ സജ്ജമാക്കി വേണം ആദ്യരാത്രിയെ സമീപിക്കേണ്ടത്
https://www.facebook.com/Malayalivartha