സ്ത്രീ ശരീരത്തെക്കുറിച്ച് പുരുഷനറിയാത്ത രഹസ്യങ്ങള്‍
ഗര്‍ഭപാത്രമടക്കം പ്രകൃതി കനിഞ്ഞു നല്‍കിയിരിയ്ക്കുന്ന പല പ്രത്യേകതകളുമുള്ള ഒന്നാണ് സ്ത്രീ ശരീരം. സ്ത്രീയ്ക്കു പോലും പിടി കിട്ടാത്ത പുരുഷനറിയാത്ത സ്ത്രീയുടെ ശരീരത്തെക്കുറിച്ചുളള ചില രഹസ്യങ്ങളുണ്ട്. സ്ത്രീയുടെ സ്വകാര്യഅവയവത്തിന് പുരുഷനെ അപേക്ഷിച്ച് സങ്കീര്‍ണതകളേറെയാണ്.സ്ത്രീയുടെ ലൈംഗികാവയവം അഥവാ വജൈനയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തേയ്ക്കു കാണുന്നത്. കൂടുതല്‍ ഭാഗവും ഉള്ളിലേയ്ക്കായാണ്. സ്ത്രീ വജൈനയുടെ നിറവും വലിപ്പവും ഗന്ധവുമെല്ലാം സ്ത്രീകളില്‍ വ്യത്യാസപ്പെട്ടിരിയ്ക്കും. പ്രായപൂര്‍ത്തിയോടനുബന്ധിച്ചാണ് സ്ത്രീ വജൈനയില്‍ രോമം വളരുക. ഈ രോമങ്ങള്‍ക്കു പ്രധാനമായും മൂന്നു കാര്യങ്ങളാണുള്ളത്.
വജൈനയെ സംരക്ഷിയ്ക്കുക, പ്രത്യുല്‍പാദനത്തിന് സ്ത്രീ ശരീരം തയ്യാറാണെന്ന സൂചന നല്‍കുക, ഫെറമോണുകളുള്ള ഈ ഭാഗത്തിന്റെ ഗന്ധം എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിയ്ക്കാന്‍ പര്യപ്തവുമാണ്. സെക്‌സ് സമയത്തു വേദന സാധാരണയാണ്. 30 ശതമാനം സ്ത്രീകള്‍ക്കും സെക്‌സിന്റെ ക്ലൈമാക്‌സിനോടനുബന്ധിച്ചു വേദനയുണ്ടാകാറുണ്ട്. എന്നാല്‍ സഹിയ്ക്കാന്‍ കഴിയാത്ത വേദന വ്യുള്‍വോഡൈനിയ എന്ന കാരണം കൊണ്ടാകും. ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷലിംഗത്തിന്റെ വലിപ്പം കൂടും. ഇതുപോലെ സ്ത്രീയുടെ വജൈനയ്ക്കും വലിപ്പം കൂടും. ഉത്തേജനമുണ്ടാകുമ്പോള്‍ സ്ത്രീ വജൈനയുടെ വലിപ്പം രണ്ടിരട്ടി കൂടും.
വജൈനല്‍ ടെന്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. വജൈനല്‍ പ്രോലാപ്‌സിസ് എന്നൊരു അവസ്ഥയുണ്ട്. വജൈന ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന ഒരവസ്ഥ. സാധാരണ പ്രസവത്തെ തുടര്‍ന്ന് ചിലരില്‍ അപൂര്‍വമായി ഇതുണ്ടാറുണ്ട്. പെല്‍വിക് മസിലുകള്‍ക്കു ബലം കുറയുക വഴി റെക്ടം, യൂട്രസ്, യൂറിനറി ബ്ലാഡര്‍ എ്ന്നിവ തള്ളിപ്പോരുന്ന അവസ്ഥയാണിത്. വജൈനയ്ക്കു തനിയെ വൃത്തിയാകുവാന്‍ സാധിയ്ക്കും. ഇതിനു സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകള്‍ ഈ ഭാഗത്തുണ്ട്. സോപ്പ് പോലുള്ളവ ഉപയോഗിയ്ക്കുന്നത് ഈ ബാക്ടീരിയകളെ നശിപ്പിയ്ക്കും.
https://www.facebook.com/Malayalivartha