സെക്സ് ശുചിത്വം സ്ത്രീകളിൽ
ആരോഗ്യകരമായ സെക്‌സ് ആരോഗ്യത്തിനു നല്ലതാണ്. ലൈംഗിക ജീവിതത്തിൽ പലർക്കും സംശയങ്ങൾ ഏറെയാണ്. പക്ഷെ പുറത്തു പറയാനുള്ള മടികാരണം ഈ സംശയങ്ങളും അബദ്ധധാരണകളുമായി കഴിയുന്നവരാണ് അധികവും. ഇതിൽ സ്ത്രീകളാണ് മുൻപന്തിയിൽ . ആരോഗ്യകരമല്ലാത്ത സെക്സിലൂടെ പകർച്ചവ്യാധികൾ മുതൽ ഗുരുതര ലൈംഗിക രോഗങ്ങൾക്ക് വരെ പിടിപെടാം.
അതുകൊണ്ടുതന്നെ സെക്‌സിനു മുന്‍പായും പിന്‍പായും ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട് ഇത് സ്ത്രീകളുടേയും പുരുഷന്മാരുടേയും കാര്യത്തില്‍ വ്യത്യസ്തവുമാണ്. സെക്‌സ് ശേഷം സ്ത്രീകള്‍ ചെയ്യേണ്ടുന്ന ആരോഗ്യപരമായ ചില കാര്യങ്ങളാണ് പറയുന്നത്.
സെക്‌സിനു ശേഷം മൂത്രമൊഴിയ്ക്കുന്നത് ആരോഗ്യപരകമായ കാരണങ്ങളാല്‍ ഏറെ നല്ലതാണ്. ഇത് അണുബാധകളകറ്റാന്‍ സഹായകമാണ്. സെക്‌സില്‍ സ്ത്രീയുടെ ശരീരസ്രവങ്ങള്‍ പുറന്തള്ളപ്പെടുന്നത് യൂറീത്രയിലൂടെയല്ല. ഇതുകൊണ്ടുതന്നെ ഉള്ളിലാകുന്ന ബാക്ടീരിയകള്‍ പുറത്തേയ്ക്കു സ്വാഭാവിക രീതിയില്‍ പോകാനുള്ള സാധ്യത കുറവാണ്. ഇതിനുള്ള വഴിയാണ് സെക്‌സിനു ശേഷമുള്ള മൂത്രവിസര്‍ജനം
ഇതുപോലെ സെക്‌സിനിടയിലും ഈ തോന്നലുണ്ടെങ്കില്‍ മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. ഇത് യൂറിനറി ബ്ലാഡറിനു കേടാണെന്നു മാത്രമല്ല, സെക്‌സില്‍ അസുഖകരമായ തോന്നലുകളുണ്ടാക്കുകയും ചെയ്യും.
സെക്‌സിനു ശേഷം സ്വകാര്യഭാഗം കഴുകി വൃത്തിയാക്കുക. കാരണം സ്ത്രീകളുടെ വജൈനയില്‍ അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സോപ്പോ ലോഷനുകളോ ഉപയോഗിയ്ക്കരുത്. ഇത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും.
സെക്‌സ് ശേഷം വെള്ളം കുടിയ്ക്കുക. കാരണം സെക്‌സൊരു വ്യായാമമായെടുക്കാം. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും ജലനഷ്ടത്തിനു സാധ്യതയേറെയാണ്. ഇതിനു പകരമായി വെള്ളം കുടിയ്ക്കുക തന്നെ വേണം.
പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ യൂറിത്രയ്ക്കു നീളം കുറവാണ്. ഇത് ബാക്ടീരികള്‍ എളുപ്പത്തില്‍ ഉള്ളിലേയ്ക്കു കടക്കാനും അണുബാധയുണ്ടാക്കാനും സാധ്യതയുണ്ടാക്കുന്നു. ഇതുപോലെ കഴുകുമ്പോള്‍ മുന്നില്‍ നിന്നും പുറകിലേയ്ക്കു കഴുകുക. അല്ലെങ്കില്‍ ബാക്ടീരിയകള്‍ ഉള്ളിലേയ്ക്കു കടക്കാന്‍ എളുപ്പമാണ്.
അണുബാധകള്‍ അടിക്കടിയുണ്ടാകുന്നവര്‍ സെക്‌സിനു ശേഷവും അല്ലാതെയും പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍, അതായത് തൈരു പോലുള്ള കഴിയ്ക്കുന്നതു നല്ലതാണ് ഇത് അണുബാധ തടയാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കും.
https://www.facebook.com/Malayalivartha