സ്ത്രീ ലൈംഗികത : പുരുഷൻ ശ്രദ്ധിക്കാത്ത കാര്യങ്ങൾ
മനസും ശരീരവും ഒന്നുചേരുന്ന മാജിക് ആണ് സെക്‌സ്. പുരുഷനെ സംബന്ധിച്ച് സെക്സ് പലപ്പോഴും ഒരു ശാരീരിക ആവശ്യം മാത്രമായി മാറുമ്പോൾ സ്ത്രീക്ക് അത് മാനസികമായ ഒരു സുരക്ഷിതത്വം കൂടിയാണ്. ലോകമെമ്പാടും ഈ വിഷയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ലൈംഗികതയെ കുറിച്ചുള്ള ചില മിഥ്യാ ധാരണകളും ലോകമെങ്ങും പ്രചരിച്ചിട്ടുണ്ട്
സ്‌ത്രീയും പുരുഷനും ലൈംഗികതയോട് പ്രതികരിക്കുന്നത് ഭിന്നഭാവങ്ങളിലാണ്. അതായത് സ്‌ത്രീയുടെ ലൈംഗികതയും പുരുഷന്റെ ലൈംഗികതയും ഭിന്നങ്ങളാണ്. പരസ്‌പരം ഉള്ളു തുറന്നുള്ള ആശയവിനിമയം മറ്റേതൊരു വിഷയത്തിലുമെന്നപോലെ ലൈംഗികതയുടെ കാര്യത്തിലും അനിവാര്യമാണ്.
സ്ത്രീക്ക് ജീവിതത്തിൽ റോളുകൾ ഒരുപാടാണ്.അമ്മയായും മകളായും ഭാര്യയായും അവൾ വ്യത്യസ്തറോളുകളിൽ തന്റെ കർത്തവ്യം മടുപ്പില്ലാതെ ചെയ്തു തീർക്കുന്നുണ്ട്. ഇതിനിടയിൽ പലപ്പോഴും സെക്സിനു അവൾക്ക് താൽപ്പര്യം കുറയുന്നു.
ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തില്‍ മാത്രമല്ല, അമ്മയെന്ന നിലയില്‍ മാനസികമായും അവ ഏറെ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇരുപങ്കാളികള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രം സെക്സിനു തയ്യാറാവുക. പ്രത്യേകിച്ചു സ്ത്രീയുടെ മനോഭാവം കണക്കിലെടുക്കുക. കാരണം പ്രസവശേഷം കൂടുതല്‍ മാറ്റങ്ങള്‍ വരുന്നതു കൊണ്ടുതന്നെ സ്ത്രീ താല്‍പര്യത്തിനു മുന്‍ഗണന നല്‍കുക.
ശരിയായ ലൈംഗികബന്ധം തന്നെയാണ് ദാമ്പത്യബന്ധത്തിന്റെ ഇഴയടുപ്പം വര്‍ധിപ്പിക്കുന്നത് എന്നതിൽ തർക്കമില്ല. വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകള്‍ പലതും എപ്പോഴോ കൈമോശം വന്നുപോയ ആ ഇഴയടുപ്പത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്നതുമാണ്. എന്നാൽ ശാരീരികമായി അകന്നു കഴിയേണ്ടിവരുമ്പോഴും പ്രണയത്തിനു തെല്ലും കോട്ടം തട്ടാതെ ജീവിക്കുന്ന ദമ്പതികളില്ലേ? ജീവിതത്തെ മുന്നോട്ട് തള്ളി നീക്കാന്‍ ദമ്പതിമാര്‍ക്ക് പ്രേരണയാകുന്നത് പരസ്‌പരാകര്‍ഷണമാണ്. അത് ശാരീരികമായി മാത്രം തോന്നേണ്ട ഒന്നല്ല, മാനസികമായ ആകർഷണം ഇവിടെ പ്രധാനമാണ്. വിവാഹത്തിന്റെ ആദ്യ നാളു കളിൽ തോന്നുന്ന ഈ ആകർഷണം ഈഗോ, സാമ്പത്തിക ചുറ്റുപാടുകൾ, ജീവിത പ്രാരാബ്ധങ്ങൾ എന്നിവക്കിടയിൽ നഷ്ട്ടപ്പെട്ടുപ്പോകാതെ സൂക്ഷിക്കണം.
ഈ പരസ്‌പരാകര്‍ഷണം എക്കാലത്തും നിലനിര്‍ത്തുവാനായാല്‍ ദാമ്പത്യ വിജയം സുനിശ്‌ചിതമാണ്. പക്ഷേ, ഇന്ന് പല ദമ്പതിമാര്‍ക്കും സെക്‌സ് വെറും വഴിപാടുമാത്രമാണ്. രാത്രിയില്‍ കിടപ്പറയില്‍ എത്രയും വേഗം സെക്‌സ് അവസാനിപ്പിച്ച് ഉറക്കത്തിലേക്ക് വഴുതിവീഴുന്നവരാണ് പുരുഷന്മാരിലേറെയും.
പ്രമേഹം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ഹോര്‍മോണ്‍ അസംതുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം.ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, പങ്കാളിയെ തൃപ്തിപെടുത്താനകുമോയെന്ന ആകുലത, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.
സെക്‌സ് എന്നത് പുരുഷന്റെ ലൈംഗിക ശമനത്തിനു മാത്രമാണെന്ന ചിന്താഗതിയില്‍ നിന്നും അണുവിട മാറാന്‍ ആധുനിക യുഗത്തിലും പുരുഷന്മാര്‍ തയാറായിട്ടില്ല. പുരുഷനെപ്പോലെ സ്‌ത്രീയും സെക്‌സ് ആഗ്രഹിക്കുന്നു. വൈകാരികോഷ്‌മളത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌ത്രീകള്‍ക്ക് ലൈംഗികതയോടു വളരെ അനുകൂലമായി പ്രതികരിക്കാനാവുമെന്നാണ് പല പഠനങ്ങളും വെളിപ്പെടുത്തുന്നത് .ദമ്പതിമാര്‍ക്കിടയില്‍ തിരിച്ചറിവാണ്, പരസ്‌പരം മനസിലാക്കുന്നതാണ് സംതൃപ്‌ത ലൈംഗികതയ്‌ക്ക് ആധാരം.
https://www.facebook.com/Malayalivartha