രതിമൂര്‍ച്ഛയില്ലെങ്കില്‍..
ശാരീരികവും മാനസികവുമായ കാരണങ്ങളാണ് രതിമൂര്‍ച്ഛയെ തടയുന്നത്. സെക്‌സ് എന്നാല്‍ ഗുരുതരമായ കുറ്റകൃത്യമാണ്, പാപമാണ് എന്നൊക്കെയുള്ള ചിന്തകള്‍ മനസില്‍ കയറിപ്പറ്റിയിട്ടുള്ള സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്തുക പലപ്പോഴും സാധ്യമാകില്ല. അതുപോലെ തന്നെ കുട്ടിക്കാലത്ത് ലൈംഗികപീഡനത്തിന് ഇരയായിട്ടുള്ളവര്‍ക്കും മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ അയല്‍ക്കാരുടേയോ ലൈംഗികവേഴ്ച കണ്ട് ഭയന്ന് പോയിട്ടുള്ളവര്‍ക്കും ചിലപ്പോള്‍ രതിമൂര്‍ച്ഛ കിട്ടാതെ പോകുന്നു.
പരസ്പരം ഇണക്കമില്ലാത്ത ദമ്പതികള്‍ തമ്മിലുള്ള ലൈംഗികബന്ധത്തില്‍ രതിമൂര്‍ച്ഛയ്ക്ക് നേരിയ സാധ്യതപോലുമില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. രാത്രി കിടപ്പറയില്‍ സ്വന്തം സുഖം മാത്രം തേടി വരുന്ന പങ്കാളി പല സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തില്‍ പറ്റുന്ന അഴുക്ക് മാത്രമായി അനുഭവപ്പെടുന്നു. അതേ സമയം രതിമൂര്‍ച്ഛ കിട്ടാതെ പോകുന്ന സ്ത്രീകളില്‍ അധികവും പുരുഷന്റെ സുഖത്തെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടുന്നതിനാല്‍ ആ ടെന്‍ഷനില്‍ രതിമൂര്‍ച്ഛ കിട്ടാതെ പോകുന്നവരാണ്. മറ്റൊരു വിഭാഗമാകട്ടെ രതിമൂര്‍ച്ഛ ഉണ്ടായിട്ടും അത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്തവരും.
യോനിയിലെ മസിലുകള്‍ക്കുണ്ടാകുന്ന കുഴപ്പം മുതല്‍ ഏത് തരത്തിലുള്ള ഗുരുതരരോഗങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ലൈംഗിക താല്‍പ്പര്യം കുറയ്ക്കുകയും രതിമൂര്‍ച്ഛയെ തടയുകയും ചെയ്യാം. ശരീരത്തിലെ ഹോര്‍മോണ്‍ നിലയിലെ തുലനമില്ലായ്മയാണ് സ്ത്രീകളുടെ രതിമൂര്‍ച്ഛയെ തടയുന്ന മറ്റൊരു പ്രധാന വില്ലന്‍. രതിമൂര്‍ച്ഛ ഇല്ലാതെ പോകുന്ന സ്ത്രീകളില്‍ ഏറിയ പക്ഷത്തിന്റേയും ഏറ്റവും വലിയ ആശങ്ക ഇത് ഗര്‍ഭധാരണത്തെ ബാധിക്കുമോ എന്നതാണ്.
എന്നാല്‍ രതിമൂര്‍ച്ഛയ്ക്ക് സന്താനഉല്‍പ്പാദനവുമായി നേരിട്ടുള്ള ഒരു ബന്ധവും ഇല്ലെന്നാണ് ഗവേഷണഫലങ്ങള്‍ പറയുന്നത്. ലൈംഗികശാസ്ത്രജ്ഞയായ ഏലിസബത്ത് ലയോഡ് പുരുഷന്റെ മുലഞെട്ട് പോലെ പരിണാമ പ്രക്രിയയിലെ പ്രകൃതിയുടെ ഒരു കൈത്തെറ്റായാണ് സ്ത്രീകളുടെ രതിമൂര്‍ച്ഛയെ കാണുന്നത്. ഒരിക്കല്‍ പോലും രതിമൂര്‍ച്ഛ അനുഭവിച്ചിട്ടില്ലെങ്കിലും പലതവണ പ്രസവിച്ചിട്ടുള്ള സ്ത്രീകള്‍ തന്നെ ഇതിന് മികച്ച തെളിവ്. അതേസമയം അണ്ഡോത്പാദനത്തിന്റെ സമയത്താണ് സ്ത്രീകള്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ളതും സുഖകരവുമായ രതിമൂര്‍ച്ഛാനുഭവം ലഭിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്.
ശരീരത്തിന്റെ ആനന്ദത്തിലൂടെ യഥാര്‍ഥത്തില്‍ മനുഷ്യന്‍ മനസിന്റെ തൃപ്തിയാണ് തേടുന്നത് എന്ന് പറയാം. അതുകൊണ്ടുതന്നെ മനസ് തയാറല്ലെങ്കില്‍ രതിമൂര്‍ച്ഛ ഉണ്ടാകില്ലെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. സെക്‌സും മനസും തമ്മിിലുള്ള ബന്ധം പരിശോധിക്കുമ്പോള്‍ ശരീരം ലൈംഗികസുഖം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് മനസിലാകും. അതായത് ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ് സഞ്ചരിക്കുമ്പോഴാണ് ലൈംഗികാവയവങ്ങളില്‍ നനവും യഥാര്‍ഥ ഉത്തേജനവും ഉണ്ടാകുന്നത്.
അതുകൊണ്ടു തന്നെ പങ്കാളിയുടെ ശരീരത്തിലൂടെ മനസിലേക്കു പ്രവേശിക്കുകയാണ് സെക്‌സില്‍ ചെയ്യേണ്ടത്. ആഗ്രഹങ്ങള്‍ തുറന്നു പറയുക, മടിക്കാതെ ചോദിച്ച് വാങ്ങുക.മനസിന്റെ വിചിത്രമായ താല്‍പ്പര്യങ്ങള്‍ക്കും രതിമൂര്‍ച്ഛയുടെ മേല്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. പങ്കാളിയുടെ സംതൃപ്തിയിലൂടെ സ്വന്തം സുഖം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ലൈംഗികബന്ധം ആഹ്ലാദകരമാകുക. ഓരോരുത്തരുടേയും രതിമൂര്‍ച്ഛ നിശ്ചയിക്കുന്നത് അവരവരുടെ മനസുകൂടിയാണ് എന്നതിനാല്‍ പങ്കാളിയുടെ ശേഷിയെ ആശ്രയിച്ചോ ശേഷിയില്ലായ്മയില്‍ പരിതപിച്ചോ ഇരിക്കുകയല്ല അവരവരുടെ ആനന്ദം സ്വയം കണ്ടെത്തുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha