ഗര്‍ഭകാല സെക്‌സിന്റെ ഗുണങ്ങള്‍ അറിയൂ...
സെക്‌സ് മനുഷ്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. ഗര്‍ഭകാലത്തെ സെക്‌സ് നല്ലതോ ചീത്തയോ എന്നത് പലപ്പോഴും ദമ്പതികളില്‍ സംശയം ജനിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭകാല സെക്‌സ് എന്തുകൊണ്ടും ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഗര്‍ഭിണികളുടെ കൂടപ്പിറപ്പാണ് പുറം വേദന. പുറം വേദനയെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗര്‍ഭകാലത്തെ സെക്‌സ്. ഇത് ഗര്‍ഭിണികളില്‍ പുറം വേദനയും കൈകാല്‍ കടച്ചിലും ഇല്ലാതാക്കുന്നു. പ്രസവ വേദന കുറക്കുന്നതിനും ഗര്‍ഭകാലത്തെ സെക്‌സ് സഹായകമാണ്.
പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഈ സമയത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് പെല്‍വിക് ഏരിയയില്‍ ഉണ്ടാവുന്ന വേദന കുറക്കാന്‍ സഹായിക്കും. പലപ്പോഴും ഗര്‍ഭകാലത്തെ സെക്‌സിന്റെ ഗുണം ലഭിക്കുന്നത് പ്രസവസമയത്തും പ്രസവത്തോടടുക്കുമ്പോഴും ആണ്. പല ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഗര്ഡഭകാല സെക്‌സ് സ്ത്രീക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നല്ല ഉറക്കം ലഭിക്കുന്നു എന്നുള്ളതാണ് മറ്റൊരു ഗുണം. ഗര്‍ഭിണികള്‍ സാധാരണയായി ഉറക്കത്തോട് വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ നല്ല ഉറക്കം ലഭിക്കുന്നതിന് ഗര്‍ഭകാലത്തെ സെക്‌സ് സഹായിക്കുന്നു.
പങ്കാളികള്‍ തമ്മിലുള്ള അടുപ്പം സാധാരണയില്‍ കവിഞ്ഞ് വര്‍ദ്ധിക്കുന്നു. ഇത് മാനസിക സന്തോഷം നല്‍കുന്നതിനും കാരണമാകുന്നു. ഇത് പ്രസവസമയത്ത് വളരെയധികം സഹായിക്കുന്നു. ഗര്‍ഭകാലത്തുള്ള സെക്‌സ് തീര്‍ച്ചയായും ചെയ്യുന്ന ഒന്നാണ് ഗര്‍ഭിണികളിലെ രക്തസമ്മര്‍ദ്ദം കുറക്കുന്നത്. ഇത് സ്ത്രീകളില്‍ സ്‌നേഹ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് സ്‌ട്രെസ് കുറക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പിന്നെ ടെന്‍ഷനാവേണ്ട ആവശ്യമില്ല.
https://www.facebook.com/Malayalivartha