സംഗീതം സെക്സിനെ ഉണർത്തും, ഡാർവിന്റെ കണ്ടെത്തൽ ശരി വെച്ച് ശാസ്ത്രലോകം
ശബ്ദവും സംഗീതവും മനസിന്റെ ഭൂതകാലങ്ങളിൽ കൂടുതൽ ആഴത്തിൽ വേരുകളാഴ്ത്തിയിട്ടുണ്ട്.മനുഷ്യന്റെ സംഗീത അഭിരുചിയുടെ ചരിത്രമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ചരിത്രമാണ്. തെക്കൻ ജർമനിയിലെ സ്വാബിയാൻ ഗിരിനിരകളിൽ നിന്നും ഗവേഷകർ കണ്ടെടുത്ത നാല്പത്തിനായിരം വർഷം പഴക്കമുള്ള ആനക്കൊമ്പിലും അരയന്നങ്ങളുടെ എല്ലിലും തീർത്ത ഫ്‌ലൂട്ടുകൾ പുരാതന ശിലായുഗത്തിലെ മനുഷ്യരുടെ താളബോധത്തിന്റെ അവശിഷ്ടങ്ങങ്ങളാണ്. ബൈബിൾ പഴയ നിയമത്തിലെ സാമുവേലിന്റെ പുസ്തകത്തിൽ സംഗീതത്തെ പരാമർശിക്കുന്നുണ്ട്
എന്തുകൊണ്ടാണ് മനുഷ്യന്‍ സംഗീതം ഇഷ്ടപ്പെടുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.ഇതിനു കൃത്യമായ വിശദീകരണം ആദ്യമായി നൽകിയത് ചാള്‍സ് ഡാര്‍വിന്‍ ആയിരുന്നു .പക്ഷികള്‍ പാട്ടുപാടുന്നത് പോലെതന്നെ ഇണകളെ ആകര്‍ഷിക്കാനാണ് മനുഷ്യരും സംഗീതം ഉപയോഗിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കണ്ടെത്തലിനു പിന്‍ബലമേകുന്ന തെളിവുകള്‍ കണ്ടെത്തിക്കഴിഞ്ഞു .
ഇംഗ്ലണ്ടിലെ ബ്രൈറ്റണിലുള്ള സസക്സ് സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞനായ ബെഞ്ചമിന്‍ ചാള്‍ട്ടണ്‍ നടത്തിയ പഠനങ്ങളാണ് ഡാര്‍വിന്റെ വിശദീകരണങ്ങളെ സാധൂകരിക്കുന്നത്.
സ്ത്രീകളുടെ ആര്‍ത്തവചക്രത്തിലെ വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥതരം സംഗീതങ്ങള്‍ ആണ് അവര്‍ ഇഷ്ടപ്പെടുന്നത് എന്ന പുതിയ കണ്ടെത്തലാണ് ഇതില്‍ പ്രധാനമായും ഉള്ളത്.
ആര്‍ത്തവചക്രത്തിലെ ഗര്‍ഭധാരണത്തിനു സാധ്യതയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം സൃഷ്ടിക്കുന്ന സംഗീതജ്ഞരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു.ശരാശരി 28 വയസ്സ് പ്രായമുള്ള 1465 സ്ത്രീകളുടെ സഹായത്തോടെയാണ് ചാള്‍ട്ടണ്‍ ഈ പരീക്ഷണം നടത്തിയത്.ഇവരില്‍ ഒരു കൂട്ടം സ്ത്രീകളെ കുറെ വ്യത്യസ്ഥ തരത്തിലുള്ള പിയാനോ സംഗീതങ്ങള്‍ കേള്‍പ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം ഏതെന്നു വിലയിരുത്താന്‍ ആവശ്യപ്പെട്ടു.ഇതേ സംഗീതങ്ങള്‍ വേറൊരു കൂട്ടം സ്ത്രീകളെ കേള്‍പ്പിച്ച ശേഷം ഇതില്‍ ഏതു സംഗീതം കമ്പോസ് ചെയ്തയാളെയാണ് നിങ്ങള്‍ ഒരു ദീര്‍ഘകാല/ഹ്രസ്വകാല ബന്ധത്തിന് പരിഗണിക്കുക എന്ന് എഴുതാന്‍ പറഞ്ഞു.ഗര്‍ഭധാരണത്തിന് സാധ്യത കൂടിയ ദിവസങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം കമ്പോസ് ചെയ്ത സംഗീതജ്ഞനെ ഒരു ഹ്രസ്വകാല ബന്ധത്തിന് പരിഗണിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.എന്നാല്‍ ഒരു ദീര്‍ഘകാല ബന്ധത്തിന് അതില്‍ നിന്നാരേയും തെരഞ്ഞെടുക്കാന്‍ ആരും തന്നെ സന്നദ്ധത കാട്ടിയില്ല.
കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ക്ക് നല്ല കുട്ടികളെ തരാന്‍ കഴിയുമെന്ന ധാരണയാകാം ഇതിനു പിന്നിലെന്നാണ് ചാള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.ഈ ബോധം പരിണാമത്തിലൂടെ വന്നതാകാം.ലൈംഗികാകര്‍ഷണം കൂടുതലുള്ള ജീവി സംരക്ഷിക്കപ്പെടുകയും നിലനില്‍ക്കാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട്.”സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ” പോലെ തന്നെ സര്‍വൈവല്‍ ഓഫ് ദി സെക്സിയസ്റ്റ് ” എന്നതും ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha