വജൈനയും ഓര്‍ഗാസവും...
സ്ത്രീകളുടെ വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയ്ക്കുന്നത്. സ്ത്രീകളില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിനും നേരം വൈകിയുള്ള ഓര്‍ഗാസത്തിനും ചിലരില്‍ ഓര്‍ഗാസം തന്നെ അപൂര്‍വമാകാനുള്ള കാരണത്തിന് പിന്നില്‍വജൈനയുടെ ആകൃതിയിലുളള വ്യത്യാസം തന്നെയാണ്. വജൈനയുടെ ആകൃതിയും ഓര്‍ഗാസവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. യുണൈറ്റൈഡ് സ്‌റ്റേറ്റ്‌സിലെ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്. വജൈനയില്‍ തന്നെ ക്ലിറ്റോറിസാണ് ഓര്‍ഗാസത്തിനു കാരണമാകുന്നത്. വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം 2.5വോ അല്ലെങ്കില്‍ ഇതില്‍ കുറവോ ആണെങ്കില്‍ സെക്‌സിലൂടെ തന്നെ ഓര്‍ഗാസത്തിനുള്ള സാധ്യത കൂടുതലാണ്.ഈ ദൈര്‍ഘ്യം കൂടുതലുള്ള സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനും സാധ്യത കുറവാണ്.
ഇതിനായി സെക്‌സല്ലാതെയുള്ള ഉത്തേജിമാര്‍ഗങ്ങള്‍ വേണ്ടി വന്നേക്കാം. ഈ ഭാഗത്തു നേരിട്ടുള്ള ഉത്തേജനം വേണ്ടിവരും.ഓരോ സ്ത്രീകളിലും വജൈനയും ക്ലിറ്റോറിസും തമ്മിലുള്ള ദൈര്‍ഘ്യം വ്യത്യസ്തമായിരിയ്ക്കും. ഇതിനു പുറമേ ഓര്‍ഗാസത്തിന് പല സ്ത്രീകളിലും വ്യത്യസ്ത സമയക്രമങ്ങളും രീതികളുമായിരിയ്ക്കും. ചിലര്‍ക്ക് സെക്‌സിലൂടെ ഒരിക്കലും രതിമൂര്‍ഛ ലഭിയ്ക്കില്ല. ചിലര്‍ക്കാവട്ടെ, നേരെ മറിച്ചും. ക്ലിറ്റോറിനും വജൈനയും തമ്മിലുള്ള ദൈര്‍ഘ്യം കുറവെങ്കില്‍ സെക്‌സ് സമയത്തു തന്നെ ക്ലിറ്റോറിസിന് ഓര്‍ഗാസമുണ്ടാകാനുള്ള ഉത്തേജനം ലഭിയ്ക്കും. ഇതുവഴി സെക്‌സിലൂടെ തന്നെ ഓര്‍ഗാസമുണ്ടാകുകയും ചെയ്യും. മറ്റ് ഉത്തേജനങ്ങള്‍ വേണ്ടിവരില്ല.
https://www.facebook.com/Malayalivartha