സോപ്പ് പോലുള്ള സൗന്ദര്യ വർധക വസ്തുക്കളും വന്ധ്യത ഉണ്ടാക്കും
ലോകത്ത് മൂന്നിൽ ഒരാൾക്ക് വന്ധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ജീവിതശൈലിയിലെ മാറ്റം, തെറ്റായ ഭക്ഷണക്രമം ശാരീരികമായ പ്രശ്നങ്ങൾ അങ്ങനെ നിരവധി കാരണങ്ങൾ വന്ധ്യതയ്ക്ക് പിന്നിലുണ്ട്. എന്നാൽ വന്ധ്യത കൂടാൻ മറ്റ് ചിലത് കാരണമാകുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങളിലുള്ളത്. അത് ഏതൊക്കെ എന്ന അറിവ് ഭയപ്പെടുത്തുന്നതാണ്.
ആന്റിബാക്ടീരിയല്‍ സോപ്പ് ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കും. ഇത്തരം സോപ്പിലടങ്ങിയ ട്രൈക്ലോസാന് എന്ന രാസവസ്തു ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തേയും പ്രത്യുല്‍പ്പാദന വ്യവസ്ഥയെയും ബാധിക്കുന്നു. സോപ്പുകളിലും ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയ ഒരുതരം പ്രസര്‍വേറ്റിവ് ആയ പാരാബെന്‍, ബാക്ടീരിയയുടെ വളര്‍ച്ച തടയാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അധികമായാല്‍ വന്ധ്യതയ്ക്ക് കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ആരോഗ്യകരമായ അണ്ഡമോ ബീജമോ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
സോപ്പ്, സൺ സ്ക്രീൻ, പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുന്നു. സോപ്പ്, സൺസ്ക്രീൻ, പ്ലാസ്റ്റിക് എന്നിവയിൽ അടങ്ങിയിട്ടുള്ള പാരാബെൻസ് പോലെയുള്ള രാസവസ്തുക്കൾ ബീജത്തിന്റെ ആകൃതി, വലിപ്പം എന്നിവയെ സാരമായി ബാധിക്കുന്നു. ഡി.എൻ.എ ഘടനയെ നശിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ബീജാണുവിന്റെ ചലനശേഷി നശിപ്പിക്കുകയും ചെയ്യുന്നു.
സൗന്ദര്യ വര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുവായ താലേറ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനം, വന്ധ്യത എന്നിവ കൂടാതെ മുലപ്പാല്‍ കുറയാനും കാരണമാകും. ഈ രാസവസ്ക്കളുമായുള്ള സമ്പര്‍ക്കം, സ്ത്രീകളില്‍ ഗര്‍ഭമലസലിനും കുട്ടികളില്‍ ശാരീരികവും മാനസികവുമായ ജനനവൈകല്യങ്ങള്‍ക്കും കാരണമാകും. ഗര്‍ഭമലസല്‍, പൂര്‍ണവളര്‍ച്ചയെത്തും മുമ്പുള്ള ജനനം, ഭാരക്കുറവുള്ള കുഞ്ഞിന്റെ ജനനം, പഠനവൈകല്യങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവയ്ക്കും തലച്ചോറ്, വൃക്ക, നാഡികളുടെ പ്രവര്‍ത്തന തകരാറിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ പ്രകൃതിയില്‍ നിന്നു ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയാറാക്കാവുന്ന എണ്ണയും താളിയും ഫേസ്മാസ്ക്കുകളും ഉപയോഗിക്കുന്നതാണ് നല്ലത്.
ലോഡ്സിലെ നോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷണൽ മെഡിസിനിൽ നടത്തിയ പഠനത്തിൽ ആണ് ഈ വിവരങ്ങളുള്ളത്
https://www.facebook.com/Malayalivartha