ഈ ചിന്തകള്‍ സ്ത്രീകളില്‍ ഓര്‍ഗാസത്തിന് തടസമാകും
ഓര്‍ഗാസം എന്നത് സ്ത്രീകള്‍ സെക്‌സിന്റെ പൂര്‍ണതയിലെത്തി എന്നതിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ ഈ രതിമൂര്‍ഛ എല്ലാ സ്ത്രീകള്‍ക്കും എല്ലായ്‌പ്പോളും ലഭിയ്ക്കണമെന്നില്ല. വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ഇത് ലഭിയ്ക്കുക. പലകാരണങ്ങള്‍കൊണ്ട് രതിമൂര്‍ഛ ലഭിയ്ക്കാതിരിക്കാം. ചില സ്ത്രീ ചിന്തകള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ഏതെല്ലാം ചിന്തകളാണ് ഓര്‍ഗാസം ലഭിയ്ക്കുന്നതിന് തടസമാകുന്നതെന്നറിയാം. സെക്‌സിനിടെയുണ്ടാകുന്ന മൂത്രശങ്കയോ ഇതെക്കുറിച്ചുള്ള ചിന്തകളോ പല സ്ത്രീകളുടേയും രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന പ്രധാന ഘടകമാണ്. സെക്‌സില്‍ താല്‍പര്യമില്ലാതെ, പങ്കാളിയ്ക്കു വേണ്ടി മാത്രം തയ്യാറാകുന്നതും എത്രയും പെട്ടെന്നുതന്നെ ഇതു കഴിഞ്ഞാല്‍ മതിയെന്നു കരുതുന്നതും പലപ്പോഴും ഓര്‍ഗാസത്തിന് തടസം നിന്നേക്കും.
സെക്‌സിനിടെയുണ്ടാകുന്ന ഭയവും വേദനയുണ്ടാകുമോയെന്ന ചിന്തയും സ്ത്രീകളില്‍ ഓര്‍ഗാസത്തിനു തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. ുട്ടികളുള്ള ദമ്പതിമാരാണെങ്കില്‍ കുട്ടികള്‍ ഉണരുമോ അവര്‍ അറിയുമോ എന്നിങ്ങനെയുള്ള ചിന്തകള്‍ സ്ത്രീകളുടെ മനസിലുണ്ടാകുന്നതു സ്വാഭാവികമാണ്. ഇത് രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ സെക്‌സിനിടെ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ ഓര്‍ക്കുന്നതും ഇതെക്കുറിച്ചുള്ള ടെന്‍ഷനുകളുമെല്ലാം രതിമൂര്‍ഛയ്ക്കു തടസം നിന്നേക്കും. തന്റെ ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള കുറ്റബോധവും പല സ്ത്രീകള്‍ക്കും ക്ലൈമാക്‌സിലെത്താന്‍ തടസം നില്‍ക്കാറുണ്ട്.
https://www.facebook.com/Malayalivartha