തണുപ്പിനും സെക്‌സിനും ഒരു ബന്ധമുണ്ട്, കൂടുതലും ഗര്‍ഭം ധരിക്കുന്നത് തണുപ്പ് കാലത്ത്, ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ഇങ്ങനെ
ലോകത്താകമാനം ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നത് സെപ്റ്റംബര്‍ മാസത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ കാരണമന്വേഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അതായത് ഡിസംബര്‍ മാസത്തിലാണ് കൂടുതല്‍ ഗര്‍ഭധാരണം നടക്കുന്നത്.ഇക്കാലയളവ് തണുപ്പുകാലമാണ്. കൂടാതെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അവധിക്കാലവും.
ഈ സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് ഡിസംബര്‍ മാസത്തില്‍ ഗര്‍ഭധാരണം നടക്കുന്നതെന്ന് ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍ പരിശോധിച്ചത്. 2 പ്രധാന ഘടകങ്ങള്‍ ഒത്തുവരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അന്വേഷണഫലമെന്ന് മാധ്യമ ഭീമനായ 'ഇന്‍ഡിപെന്‍ഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.അതായത് കാലാവസ്ഥ മാറുന്നതോടെ പുരുഷബീജത്തിന്റെ ഗുണമേന്‍മ വര്‍ധിക്കും.രണ്ടാമതായി ഇക്കാലയളവില്‍ സ്ത്രീകളുടെ ഗര്‍ഭധാരണശേഷിയില്‍ മാറ്റങ്ങളുണ്ടാകും.
മറ്റ് സമയങ്ങളേതിനെ അപേക്ഷിച്ച് ഇക്കാലയളവില്‍ ഗര്‍ഭധാരണശേഷി മികവുറ്റതായിരിക്കും. എന്നാല്‍ മറ്റ് ചില കാരണങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തണുപ്പുകാലമായതിനാല്‍ ആളുകള്‍ ലൈംഗിക പ്രക്രിയയില്‍ കൂടുതലായി ഏര്‍പ്പെടുന്നു. ആഘോഷ വേളയായതിനാലും അവധിക്കാലമായതിനാലുമാണിതെന്നാണ് പഠനം പറയുന്നത്.കൂടാതെ ഈ സമയത്ത് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറവാണെന്നും പഠനം പരാമര്‍ശിക്കുന്നു.കോണ്ടം വില്‍പ്പനയില്‍ ഇക്കാലത്ത് താരതമ്യേന അന്തരമുണ്ടെന്ന് നിര്‍മ്മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
https://www.facebook.com/Malayalivartha