സ്ത്രീയിൽ ഓർഗാസമുണ്ടാക്കാൻ...
രതിയുടെ മഹാവിസ്‌ഫോടനമാണ് രതിമൂര്‍ച്ഛ. ആണ്‍-പെണ്‍ ഉടലുകള്‍ അലിഞ്ഞ് ഒന്നാകുന്ന സുവര്‍ണ നിമിഷം. എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്. രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസുഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്. പുരുഷനെ സംബന്ധിച്ചിടത്തോളും സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടാകുകയെന്നത് അവര്‍ക്ക് അവരുടെ പുരുഷത്വത്തെ തെളിയിക്കുന്ന ഒന്നാണ്. പുരുഷസ്പര്‍ശനം വജൈനയില്‍ ചില പ്രത്യേക രീതിയിലെങ്കില്‍ രതിമൂര്‍ഛയുണ്ടാകാന്‍ എളുപ്പമാണ്.
സ്ത്രീ വജൈനയിലെ ലേബിയ ഓര്‍ഗാസത്തിനു സഹായിക്കുന്ന ഒരു ഭാഗമാണ്. ഇവിടെ മസാജ് ചെയ്യുന്നതിലൂടെ സ്ത്രീയിൽ ഓര്‍ഗാസമുണ്ടാക്കുവാൻ കഴിയും. സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പമായ മറ്റൊരു വഴിയാണ് ഓറല്‍ സെക്‌സ്. ഇത് സാധാരണ സെക്‌സിനേക്കാള്‍ എളുപ്പത്തില്‍ ഓർഗാസമുണ്ടാകും. സ്ത്രീയുടെ വജൈനയിലെ ഔട്ടര്‍ ലേബിയ സ്ത്രീ ലൈംഗികാവയവത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ്. ഇവിടെ കൈകള്‍ കൊണ്ടുതന്നെ ഫോര്‍പ്ലേയിലൂടെ ഓര്‍ഗാസമുണ്ടാക്കുവാൻ കഴിയും.
സ്ത്രീയിലെ സെര്‍വിക്‌സ് ഭാഗത്തുള്ള സ്പര്‍ശനം വഴിയും ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പമാണ്. ക്ലിറ്റോറിസ് ഉദ്ദീപനത്തിലൂടെയും സ്ത്രീകള്‍ക്ക് പെട്ടെന്ന് ഓര്‍ഗാസമുണ്ടാകും. ഇതിന് തള്ളവിരല്‍, ചൂണ്ടുവിരല്‍ എന്നിവയുപയോഗിക്കാം. ക്ലിറ്റോറിസിനു ചുറ്റും വൃത്താകൃതിയാല്‍ കൈയോടിയ്ക്കുന്നതും സ്ത്രീയില്‍ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha