സംഭോഗസമയത്തെ യോനിയിലെ വേദനയ്ക്കു പിന്നിൽ...
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് പലതരത്തിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്. അതിനാല്‍ തന്നെ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല. ലൈഗികത മനസും ശരീരവും ഒന്നാകുന്ന പ്രവൃത്തിയാണ്. ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും. പലരിലും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാല്‍ പല സ്ത്രീകള്‍ക്കും വേദന പല രീതിയിലാണ്, ആശങ്കയാണ് സാഹചര്യങ്ങളെ വഷളാക്കുന്നത്. സ്ത്രീകളുടെ സംഭോഗസമയത്തെ യോനിയിലെ വേദനയ്ക്കു പല കാരണങ്ങളുമുണ്ട്.
ആർത്തവത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ സെക്‌സ് സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാറുണ്ട്. ഇതിനു കാരണം യോനീഭാഗം വല്ലാതെ സെന്‍സിറ്റീവാകുന്നതാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും ഇതിനു പിന്നിലുണ്ട്. അണുബാധകള്‍ സെക്‌സ് വേദനിപ്പിയ്ക്കുന്നതിന്റെ മറ്റൊരു കാരണമാണ്. പ്രത്യേകിച്ചും യോനിയിലുണ്ടാകുന്ന അണുബാധയും യൂറിനറി ഇന്‍ഫെക്ഷനും. യീസ്റ്റ് ഇന്‍ഫെക്ഷന്‍, ട്രൈക്കോമോണിയാസിസ്, ജെനൈറ്റല്‍ ഹെര്‍പിസ് തുടങ്ങിയവയെല്ലാം സെക്‌സിന് തടസമാകുന്നു.
സാധാരണ പ്രസവശേഷം അധികം കഴിയാതെയുള്ള ലൈംഗികബന്ധവും ചിലപ്പോള്‍ വേദനയുണ്ടാക്കാറുണ്ട്. എപ്പിസിയോട്ടോമി, വജൈന കൂടുതല്‍ സെന്‍സിറ്റീവാകുക തുടങ്ങിയവയാണ് കാരണങ്ങള്‍. ഇത് അല്‍പസമയത്തിനു ശേഷം സാധാരണ അവസ്ഥയിലെത്തും. ഒവേറിയന്‍ സിസ്റ്റ് പോലുളളവ സ്ത്രീകള്‍ക്ക് സെക്‌സ് സമയത്തെ വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം സെക്‌സിന് വേദനയുണ്ടാക്കാം. പ്രത്യേകിച്ച് ആര്‍ത്തവസമയത്തു കൂടുതല്‍ വയറുവേദന, വയറിളക്കം, മലബന്ധം പോലുള്ള ലക്ഷണങ്ങളോടു കൂടിയെങ്കില്‍.
സെക്‌സ് സമയത്തെ വേദന സ്ഥിരമായുണ്ടെങ്കില്‍ ഇതിന് കാരണം എന്‍ഡോമെട്രിയോസിസുമാകാം. യൂട്രസ് ലൈനിംഗിലെ ടിഷ്യൂ മറ്റു സ്ഥലങ്ങളിലേയ്ക്കു കൂടി വളരുന്നതാണ് കാരണം. യോനിയില്‍ ഈര്‍പ്പമില്ലാത്തതാണ് സ്ത്രീകളെ സെക്‌സ് വേദനിപ്പിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണം. സെക്‌സ് സമയത്ത് വല്ലാത്ത എരിച്ചിലും വേദനയുമുണ്ടെങ്കില്‍ ഇതിനു കാരണം സോപ്പ്, ലോഷനുകള്‍ എന്നിവ ഉപയോഗിയ്ക്കുന്നതുമാകാം. ഇവയിലെ കെമിക്കലുകള്‍ വജൈനയ്ക്ക് നല്ലതല്ല.
https://www.facebook.com/Malayalivartha