രതിമൂര്‍ച്ഛയ്ക്കുള്ള സാധ്യത, സോക്‌സ് ധരിച്ച് സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് കൂടുതലെന്ന് പഠനം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സോക്‌സ് ധരിക്കുന്നത് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്ക് സഹായകമാകുമെന്ന് ഡച്ച് ശാസ്ത്രജ്ഞരുടെ പഠനം. സോക്‌സൊന്നും ധരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് സോക്‌സ് ഇട്ട സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണത്രേ. കാരണം കാലുകള്‍ തണുത്തിരിക്കുന്നത് സ്ത്രീകളില്‍ രതിമൂര്‍ച്ഛയ്ക്കുള്ള സാധ്യത കുറയ്ക്കാനിടയാക്കുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍.
കാലില്‍ സോക്‌സ് ധരിക്കുന്നത് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കുകയും അതു ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ശരീരത്തിനു ചൂട് ലഭിക്കുന്നതോടെ സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാകും. കോള്‍ഡ് ഫീറ്റ് പോലെയുള്ള പ്രശ്‌നം ഉള്ളവര്‍ക്ക് പലപ്പോഴും കിടപ്പറ ആസ്വദിക്കാന്‍ കഴിയാറില്ല. ഇതിനൊരു മികച്ച പരിഹാരമാണ് സോക്‌സ് ധരിക്കുക എന്നത്.
കൂടാതെ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളാണ്. ശരീരത്തിനെക്കുറിച്ചുള്ള അപകര്‍ഷത ബോധം സെക്‌സില്‍ നിന്നു വിട്ടു നില്‍ക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കും. പലപ്പോഴും സ്ത്രീകള്‍ കാലുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ അതീവ ബോധവതികളായിരിക്കും. അതുകൊണ്ടു തന്നെ സോക്‌സ് ധരിക്കുന്നത് ഇത്തരം അപകര്‍ഷതാബോധത്തിനു മികച്ച പരിഹാരമാണ്.
https://www.facebook.com/Malayalivartha