എന്തുകൊണ്ട് തടിച്ചവരെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു...
വേറെ അസുഖങ്ങളൊന്നുമില്ലെങ്കില്‍ മെലിഞ്ഞ ശരീരമാണ് നല്ലത്. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ബോളിവുഡിൽ സീറോ സൈസ് ആണ് സങ്കൽപം. അതുപോലെതന്നെ റാംപുകളില്‍ നടക്കുന്ന മോഡലുകള്‍ പൊതുവെ സീറോ സൈസാണ്. എന്നാൽ ഇത്തരത്തിൽ മെലിഞ്ഞിരിക്കുന്ന സ്ത്രീകളെയല്ല പുരുഷന്മാർക്ക് താല്പര്യമെന്നാണ് പഠനങ്ങളിൽനിന്നും മനസിലാകുന്നത്. അത്യാവശ്യം തടിച്ച ആകാരവടിവുള്ള ശരീരമാണ് പുരുഷന്മാർ ഇഷ്ടപ്പെടുന്നത്.
പുരുഷന്മാര്‍ക്ക് ഇത്തരം സ്ത്രീകളോട് താല്‍പര്യം തോന്നുന്നതിണ് പല കാരണങ്ങളുമുണ്ട്. പുരുഷന്മാർക്കിടയിൽ നടത്തിയ ഒരു സര്‍വ്വെ അനുസരിച്ച് പത്തില്‍ എട്ടു പുരുഷന്മാര്‍ക്കും നല്ല മെലിഞ്ഞ സ്ത്രീകളോടു താല്പര്യമില്ല. ഇവര്‍ക്കു സീറോ സൈസല്ല, പ്ലസ് സൈസാണ് പൊതുവെ ഇഷ്ടമുള്ളതും. 20 മുതല്‍ 50 വരെ പ്രായമുള്ള പുരുഷന്മാരാണ് ഈ സര്‍വ്വെയില്‍ പങ്കെടുത്തത്. കിടക്കയില്‍ മെലിഞ്ഞ സുന്ദരികളോട് പുരുഷന്മാര്‍ക്കു താല്‍പര്യം കുറയും. ശരീരസുഖത്തിന് അല്‍പം മാംസമുള്ള സ്ത്രീ ശരീരമെന്നതാണ് പല പുരുഷന്മാരുടേയും താല്‍പര്യം.
മെലിഞ്ഞ സ്ത്രീ ശരീരത്തിൽ പുരുഷന്മാർക്ക് വലിയ ആകര്‍ഷണം തോന്നാറില്ല. പുരുഷന്മാര്‍ക്കു പൊതുവെ സ്ത്രീകളുടെ സ്തനങ്ങളും നിതംബവുമെല്ലാം കുറച്ച് മാംസളമായിരിയ്ക്കുന്നതാണ് താല്പര്യം. കര്‍വി സ്ത്രീകള്‍ക്കാണ് കുട്ടികളുണ്ടാകാന്‍ സാധ്യത കൂടുതലെന്നും പൊതുവെ പുരുഷന്മാര്‍ക്കു കണക്കുകൂട്ടലുകളുണ്ട്. കാരണം ആരോഗ്യപരമായ വാസ്തവങ്ങള്‍ കണക്കിലെടുത്തു തന്നെ. അതുകൊണ്ടുതന്നെ ഇത്തരം സ്ത്രീകളോടു പുരുഷന്മാര്‍ക്കു താല്‍പര്യം വർധിക്കും. വല്ലാതെ മെലിഞ്ഞ സ്ത്രീകള്‍ക്കു പൊതുവെ ആരോഗ്യം കുറവായിരിയ്ക്കുമെന്നു ധാരണകളുണ്ട്. അതുകൊണ്ട് തന്നെ അത്യാവശ്യം അഴകളവുള്ളവരെയാണ് പുരുഷന്മാര്‍ക്കിഷ്ടം. ഗവേഷണത്തിൽനിന്നും പുരുഷന്മാരുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ വല്ലാതെ മെലിഞ്ഞ സ്ത്രീകളേക്കാള്‍ കര്‍വി സ്ത്രീകളെ കണ്ടപ്പോഴാണ് പുരുഷന്മാരുടെ ബ്രെയിന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചതും. ഇത്തരം സ്ത്രീകളെ കാണുമ്പോള്‍ പൊതുവെ പുരുഷന്മാര്‍ക്ക് ശാരീരികോത്തേജനമുണ്ടാകുമെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha