സെക്‌സിന് പ്രത്യേക സമയമോ?
സെക്‌സിന് പ്രത്യേക സമയമുണ്ടെന്നാണ് പണ്ട് മുതല്‍ക്കെ എല്ലാവരും പറയുന്നത്. കാരണം വിവാഹം കഴിഞ്ഞാല്‍ നവദമ്പതികളുടെ ജീവിതം തുടങ്ങുന്നത് ആദ്യരാത്രി എന്ന ഒരു ചടങ്ങ് ആരംഭിച്ചുകൊണ്ടാണ്. എന്നാല്‍ ആദ്യരാത്രി ആഘോഷം നവദമ്പതികള്‍ക്ക് സന്തോഷം പകരുന്ന ഒന്നാണെങ്കിലും വിവാഹത്തിന്റെ തിരക്കും സത്കാരങ്ങളും ഒക്കെയായി ഇരുവരും ആകെ ക്ഷീണിതരായിരിക്കും.
ഈ അവസരത്തില്‍ ആദ്യരാത്രി എന്നത് എങ്ങനെ ഇരുവര്‍ക്കും ആസ്വദിക്കാന്‍ കഴിയും? എന്നാല്‍ പണ്ട് കാലം മുതല്‍ക്കെ ഇത് തന്നെയാണ് തുടര്‍ന്ന് പോകുന്നത്. ദമ്പതികള്‍ സെക്‌സിനായി മാറ്റിവയ്ക്കുന്നത് രാത്രിയാണ്. എല്ലാ ജോലികളും കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ്. എന്നാല്‍ പലപ്പോഴും ജോലികഴിഞ്ഞ് ക്ഷീണവുമായി കിടപ്പറയിലേക്ക് വരുമ്പോള്‍ സെക്‌സ് വെറും പ്രഹസനമായി മാറും. കാരണം ഇരുവരും ക്ഷീണിതരായിരിക്കും. എന്നാലും ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ എന്ത് വിചാരിക്കും എന്ന ചിന്തയില്‍ ഈ കര്‍മം പൂര്‍ത്തിയാക്കിയേക്കാം എന്ന് കരുതുന്നവരാണ് പലരും.
എന്നാല്‍ കാലം മാറി, ഇപ്പോള്‍ ദമ്പതികള്‍ ഇരുവരും ജോലിക്കുപോകുന്നവര്‍ അല്ലെങ്കില്‍ ഇരുവരും ജോലിക്കു പോകുന്ന സമയം വ്യത്യസ്തം, ഈ സാഹചര്യത്തില്‍ സെക്‌സ് നടക്കാതെ തന്നെ വന്നേക്കാം. കാരണം രാത്രയില്‍ ചിലപ്പോള്‍ ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് നൈറ്റ് ട്യൂട്ടിയായിരിക്കും.
സെക്‌സ് എപ്പോള്‍ വേണമെങ്കിലും ആകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ സെക്‌സ് ഏത് സമയത്തും ആകാം. രാത്രിമാത്രമല്ല, രാവിലെയോ ഉച്ചയ്‌ക്കോ വൈകിട്ടോ എന്നൊന്നും സെക്‌സിനില്ല. എന്നാല്‍ ചിലപഠനങ്ങളില്‍ രാവിലെയുള്ള സെക്‌സ് ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലതാണെന്ന് പറയുന്നുണ്ട്. രാവിലെ എന്ന് പറയുമ്പോള്‍ ഉറക്കമുണര്‍ന്ന ഉടന്‍ എന്നല്ല.
ഉറക്കത്തിന്റെ ആലസ്യം മാറിയതിനു ശേഷം മാത്രം. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞതിനുശേഷമാകണം. അല്ലെങ്കില്‍ ഇരുവര്‍ക്കും പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയാതെ വരും. രാവിലെയുള്ള സെക്‌സ് ജിമ്മിലെ വര്‍ക്ക്ഔട്ടിന് തുല്യമാണെന്നാണ് പറയുന്നത്. എത്ര സമയമാണോ സെക്‌സിന് വേണ്ടി ചിലവഴിക്കുന്നത് അത്രയും സമയം എക്‌സര്‍സെസ് ചെയുന്നതിന് തുല്യമാണെന്നാണ് പറയുന്നത്.അതിരാവിലെയുള്ള സെക്‌സ് രോഗപ്രതിരോധശേഷികൂട്ടും. രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്നതാണ് മറ്റൊരു കാര്യം.
https://www.facebook.com/Malayalivartha