ഈ ശീലം നിങ്ങളുടെ ലൈംഗീക വികാരം ഇല്ലാതാക്കും...
മാനസികവും ശാരീരികവുമായ ഒരു വികാര പ്രകടനമാണ് സെക്‌സ്. മനസിന്റെ തൃപ്‌തി, അവിടെയാണ് സെക്‌സിന്റെ വിജയവും പരാജയവും. ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാന ഘടകമാണ് സ്‌നേഹം. സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളായ പ്രേമം, ശൃംഗാരം, കാമം എന്നിവയില്‍ തുടങ്ങി ലൈംഗിക ബന്ധത്തില്‍ അത് പരിപൂര്‍ണതയിലെത്തുന്നു. പരസ്‌പര ബന്ധത്തിന്റെ ആഴം കൂട്ടി ദാമ്പത്യ ബന്ധങ്ങള്‍ ദൃഡമാക്കുന്നതില്‍ സെക്‌സിന് പ്രധാന പങ്കാണുള്ളത്.
ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്‌ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക് കടക്കുന്നവരാണ് അധികവും. ലൈംഗീകജീവിതത്തിൽ ഭക്ഷണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. ചില ഭക്ഷണരീതികൾ നിങ്ങളുടെ ലൈംഗിക വികാരത്തെ ഇല്ലാതാക്കും. കഴിവതും പ്ലാസ്റ്റിക്ക് കുപ്പികളിൽ സൂക്ഷിക്കുന്നവ ഉപയോഗിക്കതിരിക്കുക. ഇവയില്‍ അടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ പുരുഷബീജത്തിന്റെ അളവ് കുറയ്ക്കും. മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. ഇല്ലെങ്കില്‍ മദ്യപാനശീലം ശരീരത്തിലെ ഇസ്‌ട്രെജന്‍ ഹോര്‍മോണിന്റെ അളവു കുറയ്ക്കുകയും ലൈംഗിക ജീവിതം തകര്‍ക്കുകയും ചെയ്യുന്നു. ഇത് ഗര്‍ഭധാരണത്തെ ദോഷമായിതന്നെ ബാധിക്കും
അതുപോലെ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അപൂരിത കൊഴുപ്പ് പേശിധമനികളില്‍ അടിയുന്നത് രക്തയോട്ടം തടസപ്പെടുത്തുകയും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനം സാവധാനമാക്കുകയും ചെയുന്നു. സ്‌പൈസി ഫുഡ്മസാല കലര്‍ന്ന ഭക്ഷണം സ്ത്രീകളുടെ ലൈഗികാവയവങ്ങളുടെ സ്വഭാവികതയേ ദോഷമായി ബാധിക്കും. ഫാസ്റ്റ്ഫുഡും സംസ്‌കരിച്ച ആഹാരവും ലൈംഗീക വികാരം ഇല്ലാതാക്കും. ദിവസവും കോള കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കണം. കോളയില്‍ ഉപയോഗിക്കുന്ന ആസ്‌പെര്‍ടെയം ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോട്ടോനിന്റെ അളവ് കുറയ്ക്കും. പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തുകയും ചെയുന്നു. ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ പഞ്ചസാരയുടെ അമിതമായ ഉപയോഗം ദോഷമായി ബാധിക്കുന്നു. ലൈംഗിക വികാരം ഇല്ലാതാകുന്നതിനു ഇത് കാരണമാക്കുന്നു.
https://www.facebook.com/Malayalivartha