സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് ഗുണങ്ങള്‍ ഏറെയാണ്
ലൈംഗികത മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുവെന്നാണ് പഠനങ്ങളിലൂടെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്‌സ് സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനുള്ള വേദനസംഹാരി കൂടിയാണ് ലൈംഗികതയെന്ന് അവര്‍ പറയുന്നു. ഒരു സ്ത്രീ 25 മിനിറ്റ് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ 69.1 കാലറിയാണ് ശരീരത്തില്‍ നിന്നും പുറംതള്ളുന്നത്.
സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളില്‍ പ്രതിരോധശേഷി കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്‌സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണെന്ന് ഡോക്ടര്‍ പറയുന്നു. ഉറക്കക്കുറവിന് ഉത്തമ മരുന്നാണ് സെക്‌സെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രതിമൂര്‍ച്ച സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളും ഹോര്‍മോണുകളുമാണ് നല്ല ഉറക്കത്തിനു സഹായകമാകുന്നത്.
സ്ഥിരമായി സന്തുഷ്ട ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡം ഉത്പാദിപ്പിക്കുന്ന സമയം അല്ലെങ്കില്‍ പോലും ഗര്‍ഭപാത്രത്തില്‍ അണ്ഡം വളരാനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നു. ഇത് ഗര്‍ഭിണിയാകാന്‍ ഏറെ സഹായകമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്‌സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha